Jump to content

റിക്സ്മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rijksmuseum
Façade of the Rijksmuseum as seen from the Museum Square
Rijksmuseum at the Museumplein in 2016
Map
സ്ഥാപിതം19 November 1798[1]
സ്ഥാനംMuseumstraat 1[2]
Amsterdam, Netherlands
Type
  • National museum
  • Art museum
  • History museum
Collection size1 million objects[3]
Visitors
  • 2.20 million (2016)[4]
  • 2.35 million (2015)[5]
  • 2.47 million (2014)[6]
  • Ranked 1st nationally (2014)[7]
  • Ranked 19th globally (2014)[8]
DirectorTaco Dibbits [9]
PresidentJaap de Hoop Scheffer[9]
Public transit accessTram: 2 Tram line 2, 5 Tram line 5, 7 Tram line 7, 10 Tram line 10, 12 Tram line 12Bus: 26, 65, 66, 170, 172, 197[2]
വെബ്‌വിലാസംwww.rijksmuseum.nl/en

നെതർലാൻഡ്‌സിലെ ഒരു ദേശീയ മ്യൂസിയമാണ് റിജ്‌ക്‌സ്മ്യൂസിയം (Dutch: [ˈrɛiksmyˌzeːjʏm] ). [10][11] ആംസ്റ്റർഡാമിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഡച്ച് കലകൾക്കും ചരിത്രത്തിനുമായി സമർപ്പിച്ചിരിക്കുന്നു. വാൻ ഗോഗ് മ്യൂസിയം, സ്റ്റെഡെലിജ്ക് മ്യൂസിയം ആംസ്റ്റർഡാം, കൺസേർട്ട്‌ബൗവ് എന്നിവയ്ക്ക് സമീപമുള്ള ആംസ്റ്റർഡാം സൗത്തിലെ ബറോയിലെ മ്യൂസിയം സ്‌ക്വയറിലാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.[12]

1798 നവംബർ 19-ന് ഹേഗിൽ സ്ഥാപിതമായ റിജ്‌ക്‌സ്മ്യൂസിയം 1808-ൽ ആംസ്റ്റർഡാമിലേക്ക് മാറ്റി. ആദ്യം റോയൽ പാലസിൽ സ്ഥിതി ചെയ്തിരുന്ന ഈ മ്യൂസിയം പിന്നീട് ട്രിപ്പൻഹൂയിസിലേക്ക് മാറ്റുകയാണുണ്ടായത്.[1] പിയറി ക്യൂപ്പേഴ്‌സ് രൂപകല്പന ചെയ്‌ത നിലവിലുള്ള പ്രധാന കെട്ടിടം 1885-ൽ ആദ്യമായി സന്ദർശകർക്കായി തുറന്നു.[3] 2013 ഏപ്രിൽ 13-ന്, 375 മില്യൺ യൂറോ ചെലവഴിച്ച് പത്ത് വർഷമെടുത്ത നവീകരണത്തിന് ശേഷം, പ്രധാന കെട്ടിടം ബിയാട്രിക്സ് രാജ്ഞി വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുത്തു.[13][14][15] 2013-ലും 2014-ലും, 2.2 ദശലക്ഷവും 2.47 ദശലക്ഷവും സന്ദർശകരുണ്ടായിരുന്ന ഈ മ്യൂസിയം നെതർലാൻഡ്‌സിൽ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച മ്യൂസിയമായി കണക്കാക്കുന്നു.[6][16] രാജ്യത്തെ ഏറ്റവും വലിയ ആർട്ട് മ്യൂസിയം കൂടിയാണിത്.

1200-2000 കാലഘട്ടത്തിലെ 1 ദശലക്ഷം വസ്തുക്കളിൽ നിന്ന് കലയുടെയും ചരിത്രത്തിന്റെയും 8,000 വസ്‌തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അവയിൽ റെംബ്രാൻഡ്, ഫ്രാൻസ് ഹാൽസ്, ജോഹന്നസ് വെർമീർ എന്നിവരുടെ ഏറ്റവും മികച്ച ചില കലാസൃഷ്‌ടികളും ഉൾപ്പെടുന്നു. ഏഷ്യൻ പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ഏഷ്യൻ ശേഖരവും മ്യൂസിയത്തിലുണ്ട്.

ചരിത്രം

പതിനെട്ടാം നൂറ്റാണ്ട്

ഐസക് ഗോഗൽ (1765–1821)

1795-ൽ ബറ്റാവിയൻ റിപ്പബ്ലിക് പ്രഖ്യാപിക്കപ്പെട്ടു. ലൂവ്രെയുടെ ഫ്രഞ്ച് മാതൃക പിന്തുടരുന്ന ഒരു ദേശീയ മ്യൂസിയം ദേശീയ താൽപ്പര്യം നിറവേറ്റുമെന്ന് ധനമന്ത്രി ഐസക് ഗോഗൽ വാദിച്ചു. 1798 നവംബർ 19-ന് മ്യൂസിയം സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.[1][17]

1800 മെയ് 31-ന്, ഹേഗിലെ ഹുയിസ് ടെൻ ബോഷിൽ റിജ്‌ക്‌സ്‌മ്യൂസിയത്തിന്റെ മുൻഗാമിയായ നാഷണൽ ആർട്ട് ഗാലറി (ഡച്ച്: Nationale Kunst-Galerij) തുറന്നു. ഡച്ച് സ്റ്റാഡ് ഹോൾഡർമാരുടെ ശേഖരത്തിൽ നിന്നുള്ള 200 ഓളം ചിത്രങ്ങളും ചരിത്ര വസ്തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.[1][17]

19-ആം നൂറ്റാണ്ട്

1800 മെയ് 31-ന്, ഹേഗിലെ ഹുയിസ് ടെൻ ബോഷിൽ റിജ്‌ക്‌സ്‌മ്യൂസിയത്തിന്റെ മുൻഗാമിയായ നാഷണൽ ആർട്ട് ഗാലറി (ഡച്ച്: Nationale Kunst-Galerij) തുറന്നു.[1]ഡച്ച് സ്റ്റാഡ്‌ഹോൾഡറുടെ ശേഖരത്തിൽ നിന്നുള്ള 200 ഓളം ചിത്രങ്ങളും ചരിത്ര വസ്തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.[1][17]1805-ൽ, നാഷണൽ ആർട്ട് ഗാലറി ഹേഗിനുള്ളിൽ ബ്യൂട്ടൻഹോഫിലെ പ്രിൻസ് വില്യം വി ഗാലറിയിലേക്ക് മാറ്റി.[1]

1806-ൽ നെപ്പോളിയൻ ബോണപാർട്ടാണ് ഹോളണ്ട് രാജ്യം സ്ഥാപിച്ചത്. നെപ്പോളിയന്റെ സഹോദരൻ ലൂയിസ് ബോണപാർട്ടെ രാജാവിന്റെ ഉത്തരവനുസരിച്ച്, മ്യൂസിയം 1808-ൽ ആംസ്റ്റർഡാമിലേക്ക് മാറ്റി. ആ നഗരത്തിന്റെ ഉടമസ്ഥതയിലുള്ള, റെംബ്രാൻഡിന്റെ ദി നൈറ്റ് വാച്ച് പോലുള്ള ചിത്രങ്ങൾ ശേഖരത്തിന്റെ ഭാഗമായി. 1809-ൽ ആംസ്റ്റർഡാമിലെ റോയൽ പാലസിൽ മ്യൂസിയം സന്ദർശകർക്കായി തുറന്നു.[1]

1817-ൽ മ്യൂസിയം ട്രിപ്പൻഹുയിസിലേക്ക് മാറ്റി. ട്രിപ്പൻഹൂയിസ് ഒരു മ്യൂസിയം എന്ന നിലയിൽ അനുയോജ്യമല്ലാത്തതിനാൽ 1820-ൽ, ചരിത്രപരമായ വസ്തുക്കൾ ഹേഗിലെ മൗറിറ്റ്ഷൂയിസിലേക്ക് മാറ്റി. 1838-ൽ, 19-ആം നൂറ്റാണ്ടിലെ "ജീവിച്ചിരിക്കുന്ന മഹാനായ കലാകാരന്മാരുടെ" പെയിന്റിംഗുകൾ ലൂയിസ് ബോണപാർട്ടെ രാജാവിന്റെ മുൻ വേനൽക്കാല കൊട്ടാരമായ ഹാർലെമിലെ പവിൽജോൻ വെൽഗെലെഗനിലേക്ക് മാറ്റി.[1]

"Did you know that a large, new building will take the place of the Trippenhuis in Amsterdam? That’s fine with me; the Trippenhuis is too small, and many paintings hang in such a way that one can’t see them properly."

 – Vincent van Gogh in a letter to his brother Theo in 1873.[18] Vincent himself would later become a painter and some of his works would be hanging on the museum.

1863-ൽ, റിജ്‌ക്‌സ്‌മ്യൂസിയത്തിനായി ഒരു പുതിയ കെട്ടിടത്തിനായി ഒരു ഡിസൈൻ മത്സരം നടന്നിരുന്നു. എന്നാൽ സമർപ്പിച്ച മാതൃകകളൊന്നും തന്നെ മതിയായ നിലവാരമുള്ളതായി കണക്കാക്കപ്പെട്ടില്ല. പിയറി ക്യൂപ്പേഴ്സും മത്സരത്തിൽ പങ്കെടുക്കുകയും അദ്ദേഹം സമർപ്പിച്ച മാതൃക രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.[19]

1876-ൽ ഒരു പുതിയ മത്സരം നടന്നു. ഇത്തവണ പിയറി ക്യൂപ്പേഴ്സ് മത്സരത്തിൽ വിജയിച്ചു. രൂപരേഖ ഗോഥിക്, നവോത്ഥാന ഘടകങ്ങൾ എന്നിവയുടെ സംയോജനമായിരുന്നു . 1876 ഒക്ടോബർ 1-ന് നിർമ്മാണം ആരംഭിച്ചു. അകത്തും പുറത്തും ഡച്ച് കലാചരിത്രം പരാമർശിക്കുന്ന കെട്ടിടം സമൃദ്ധമായി അലങ്കരിച്ചിരിക്കുന്നു. ഈ അലങ്കാരങ്ങൾക്കായി മറ്റൊരു മത്സരം കൂടി നടത്തി. ശിൽപങ്ങൾക്ക് ബി.വാൻ ഹോവ്, ജെ.എഫ്.വെർമെയ്‌ലൻ, ടൈൽ ടേബിളുകൾക്കും പെയിന്റിംഗിനും ജി.സ്റ്റർം, ഡബ്ല്യു.എഫ്. സ്റ്റെയിൻ ഗ്ലാസിന് ഡിക്സൺ എന്നിവർ പങ്കെടുത്തു. 1885 ജൂലൈ 13 ന് മ്യൂസിയം അതിന്റെ പുതിയ സ്ഥലത്ത് സന്ദർശകർക്കായി തുറന്നു കൊടുത്തു.

1890-ൽ, റിജ്‌ക്‌സ്‌മ്യൂസിയത്തിന്റെ തെക്കുപടിഞ്ഞാറായി അൽപ്പം അകലെ ഒരു പുതിയ കെട്ടിടം കൂടി ചേർത്തു. പൊളിച്ച കെട്ടിടങ്ങളുടെ ശകലങ്ങൾ കൊണ്ടാണ് ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് എന്നതിനാൽ, ഈ കെട്ടിടം ഡച്ച് വാസ്തുവിദ്യയുടെ ചരിത്രത്തിന്റെ ഒരു അവലോകനം നൽകുകയും അനൗപചാരികമായി 'പണിപൂർത്തിയാക്കാത്ത കെട്ടിടം' എന്നറിയപ്പെടുകയും ചെയ്തു. 'സൗത്ത് വിംഗ്' എന്നും അറിയപ്പെടുന്ന ഇത് നിലവിൽ (2013 ൽ) ഫിലിപ്സ് വിംഗ് എന്ന് മുദ്രകുത്തിയിട്ടുണ്ട്.

കുറിപ്പുകൾ

അവലംബം

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=റിക്സ്മ്യൂസിയം&oldid=3923431" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: Main PageSpecial:SearchWikipedia:Featured picturesYasukeHarrison ButkerRobert FicoBridgertonCleopatraDeaths in 2024Joyce VincentXXXTentacionHank AdamsIt Ends with UsYouTubeNew Caledonia2024 Indian general electionHeeramandiDarren DutchyshenSlovakiaKingdom of the Planet of the ApesAttempted assassination of Robert FicoLawrence WongBaby ReindeerXXX: Return of Xander CageThelma HoustonFuriosa: A Mad Max SagaMegalopolis (film)Richard GaddKepler's SupernovaWicked (musical)Sunil ChhetriXXX (2002 film)Ashley MadisonAnya Taylor-JoyPlanet of the ApesNava MauYoung SheldonPortal:Current eventsX-Men '97