വിക്കിപീഡിയ:പൊതുനിരാകരണം
പൊതുനിരാകരണം – നഷ്ടസാദ്ധ്യതാനിരാകരണം – ആരോഗ്യശാസ്ത്രപരമായ നിരാകരണം – നിയമങ്ങളെക്കുറിച്ചുള്ള അറിവുകളെപ്പറ്റിയുള്ള നിരാകരണം – ഉള്ളടക്കത്തെക്കുറിച്ചുള്ള നിരാകരണം
- ഈ താളിൽ കൊടുത്തിട്ടുള്ള പൊതുനിരാകരണപ്രസ്താവന യഥാർത്ഥരേഖയുടെ മലയാളം വിവർത്തനം മാത്രമാണ്. ഈ പൊതുനിരാകരണരേഖയുടെ ഏറ്റവും പുതിയതും നിയമപ്രകാരമുള്ള ആവശ്യങ്ങൾക്ക് സാധുവായതുമായ ഇംഗ്ലീഷിലുള്ള അസ്സൽ പകർപ്പ് ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ താളിൽ വായിക്കാവുന്നതാണ്.
Wikipedia is an online open-content collaborative encyclopedia; that is, a voluntary association of individuals and groups working to develop a common resource of human knowledge. The structure of the project allows anyone with an Internet connection to alter its content. Please be advised that nothing found here has necessarily been reviewed by people with the expertise required to provide you with complete, accurate or reliable information.
സ്വതന്ത്ര ഉള്ളടക്കങ്ങളുള്ളതും, ഓൺലൈനിൽ സംയുക്തമായി രചിക്കപ്പെടുന്നതുമായ ഒരു വിജ്ഞാനകോശമാണ് വിക്കിപീഡിയ. അതായത്, മനുഷ്യവിജ്ഞാനത്തിന് ഒരു പൊതുഭണ്ഡാരം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ യോജിച്ചു പ്രവർത്തിക്കുന്ന വ്യക്തികളടങ്ങുന്ന സന്നദ്ധസംഘടനയുടെയും കൂട്ടായ്മയുടെയും (പരിശ്രമഫലം) ആണെന്നർത്ഥം. ഈ സംരംഭത്തിന്റെ ഘടന, ഇന്റർനെറ്റ് സൗകര്യമുള്ള ആർക്കും ഉള്ളടക്കം മാറ്റുന്നതിന് അനുവാദം നൽകുന്നുണ്ട്. (അതുകൊണ്ട്,) ഇവിടെ കാണുന്ന യാതൊന്നും തന്നെ, താങ്കൾക്ക് കൃത്യവും, പൂർണ്ണവും, വിശ്വസനീയവുമായ വിവരങ്ങൾ പ്രദാനം ചെയ്യുന്നവിധം വിദഗ്ദ്ധരായവർ സംശോധന നടത്തിയിട്ടുണ്ടാവണമെന്നില്ല.
That is not to say that you will not find valuable and accurate information in Wikipedia; much of the time you will. However, Wikipedia cannot guarantee the validity of the information found here. The content of any given article may recently have been changed, vandalized or altered by someone whose opinion does not correspond with the state of knowledge in the relevant fields. Note that most other encyclopedias and reference works also have disclaimers.
എന്നാൽ, ഇവിടെ നിന്ന് നിങ്ങൾക്ക് വിലപ്പെട്ടതും സൂക്ഷമവുമായ വിവരങ്ങൾ ലഭിക്കുകയില്ല എന്ന് അതിനർത്ഥമില്ല; മറിച്ച്, മിക്കസമയവും അതു ലഭിക്കുക തന്നെ ചെയ്യും. എന്നാൽ, വിക്കിപീഡിയക്ക്, ഇവിടെ ലഭിക്കുന്നവിവരങ്ങൾക്ക് സാധുത ഉറപ്പുനൽകാനാവില്ല. (ഇവിടുത്തെ) ഏതൊരു കൃതിയും, അതാതു വിജ്ഞാനശാഖകളിൽ നിലവിലുള്ള അറിവുമായി പൊരുത്തപ്പെടുന്നില്ലെന്ന് കരുതുന്ന ഒരാൾ, തൊട്ടുമുൻപ് തിരുത്തുകയോ, മാറ്റുകയോ അല്ലെങ്കിൽ വികൃതമാക്കുകയോ ചെയ്തിട്ടുണ്ടാവാം. ഇതേ രീതിയിലുള്ള സാധുതാനിരാകരണപ്രസ്താവനകൾ മറ്റു വിജ്ഞാനകോശങ്ങളിലും അവലംബഗ്രന്ഥങ്ങളിലും ചേർക്കുന്നുണ്ടെന്നുകൂടി ശ്രദ്ധിക്കുമല്ലോ.
No formal peer review
ഔപചാരികമായ സഹവർത്തിസംശോധന നടത്തുന്നില്ല
We are working on ways to select and highlight reliable versions of articles. Our active community of editors uses tools such as the Special:Recentchanges and Special:Newpages feeds to monitor new and changing content. However, Wikipedia is not uniformly peer reviewed; while readers may correct errors or engage in casual peer review, they have no legal duty to do so and thus all information read here is without any implied warranty of fitness for any purpose or use whatsoever. Even articles that have been vetted by informal peer review or featured article processes may later have been edited inappropriately, just before you view them.
ലേഖനങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട പതിപ്പുകൾ ഉണ്ടാക്കുവാനും പ്രസിദ്ധീകരിക്കുവാനും ഞങ്ങൾ ശ്രമിച്ചുവരികയാണ്. ഞങ്ങളുടെ സജീവ സംശോധകസമൂഹം, പുതിയമാറ്റങ്ങൾ, പുതിയതാളുകൾ തുടങ്ങിയ ഉപാധികൾ ഉപയോഗിച്ച്, പുതിയതും മാറ്റപ്പെടുന്നതുമായ ലേഖനങ്ങൾ സദാ നിരീക്ഷിച്ചു വരുന്നുണ്ട്. എന്നാൽ, വിക്കിപീഡിയ (ലേഖനങ്ങളെല്ലാം) ഒരേപോലെ സംശോധന ചെയ്തിട്ടുള്ളവയല്ല. ലേഖനങ്ങളിലെ പിശകുകൾ തിരുത്തുകയോ, ഇടയ്ക്ക് വായനക്കാർ സമവർത്തിസംശോധനയോ ചെയ്യുമെങ്കിലും , അപ്രകാരം ചെയ്യാൻ അവർക്ക് നിയമബാദ്ധ്യതയൊന്നും ഇല്ല; അതിനാൽ, ഇവിടെ വായിക്കാവുന്ന ലേഖനങ്ങൾക്കൊന്നും, ഏതെങ്കിലും ഉപയോഗത്തിനോ, ലക്ഷ്യത്തിനോ യോജിക്കുന്നതാണെന്ന് അപ്രകടിതമായ ഉറപ്പ് ഒന്നും തന്നെ വാഗ്ദാനം ചെയ്യുന്നില്ല. കൂടാതെ അനൗപചാരികമായി പരിശോധിച്ച് അംഗീകരിച്ച ലേഖനങ്ങളോ "തെരഞ്ഞെടുത്ത ലേഖനങ്ങൾ" തെരഞ്ഞെടുത്ത ലേഖനങ്ങൾ പോലുമോ പിന്നീട്, താങ്കൾ കാണുന്നതിനു തൊട്ടു മുൻപായി, യോജിക്കാത്ത വിധം മാറ്റിയിട്ടുണ്ടാവാം.
None of the contributors, sponsors, administrators or anyone else connected with Wikipedia in any way whatsoever can be responsible for the appearance of any inaccurate or libelous information or for your use of the information contained in or linked from these web pages.'
ദാതാക്കളോ, പ്രയോജകരോ, നടത്തിപ്പുകാരോ അല്ലെങ്കിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടവരോ, ഇവിടെ കാണപ്പെടുന്നതോ ഇവിടെ നിന്നു കണ്ണിയുള്ള വെബ് പേജുകളിൽ കാണപ്പെടുന്നതോ ആയ, കൃത്യമല്ലാത്തതോ അപഖ്യാതിയടങ്ങിയതോ ആയ യാതൊരു വിവരത്തിനും, അവ താങ്കൾ ഉപയോഗിക്കുന്നതിനും ഉത്തരവാദികളല്ല.
No contract; limited license
കരാറൊന്നുമില്ല; പരിമിതമായ അനുമതി മാത്രം
Please make sure that you understand that the information provided here is being provided freely, and that no kind of agreement or contract is created between you and the owners or users of this site, the owners of the servers upon which it is housed, the individual Wikipedia contributors, any project administrators, sysops or anyone else who is in any way connected with this project or sister projects subject to your claims against them directly. You are being granted a limited license to copy anything from this site; it does not create or imply any contractual or extracontractual liability on the part of Wikipedia or any of its agents, members, organizers or other users.
ഇവിടെയുള്ള വിവരങ്ങൾ സൗജന്യമായി നൽകിയിരിക്കുന്നവയാണെന്നും, താങ്കളും, ഈ സൈറ്റിന്റെ ഉടമകളും, ഉപയോക്താക്കളും, ഇതു സൂക്ഷിച്ചിരിക്കുന്ന സെർവറിന്റെ ഉടമകളും, ദാതാക്കളായ വ്യക്തികളും, പദ്ധതിഭരണകർത്താക്കളും, സിസോപ്പുകളും അല്ലെങ്കിൽ ഈ പദ്ധതിയുമായോ, സഹസംരംഭങ്ങളുമായോ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള കരാറോ, സമ്മതമോ, ഉണ്ടാക്കിയിട്ടില്ലെന്നും താങ്കളുടെ കഷ്ടനഷ്ടാവകാശങ്ങൾക്ക് നേരിട്ട് ഉത്തരവാദികളോ ആവുന്നില്ലെന്നും താങ്കൾ ശരിയായി മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കണം. താങ്കൾക്ക്, ഈ സൈറ്റിൽ നിന്ന് പകർപ്പെടുക്കുവാനുള്ള പരിമിതാനുമതി മാത്രമേ നൽകുന്നുള്ളൂ, അത്, വിക്കിപീഡിയക്കോ, അതിന്റെ പ്രതിനിധികൾക്കോ, അംഗങ്ങൾക്കോ, സംഘാടകർക്കോ മറ്റുപയോക്താക്കൾക്കോ ഏതെങ്കിലും തരത്തിൽ കരാർ പ്രകാരമോ കരാറിനപ്പുറത്തോ ഉള്ള ബാദ്ധ്യത സൃഷ്ടിക്കുന്നില്ല.
There is no agreement or understanding between you and Wikipedia regarding your use or modification of this information beyond the Creative Commons Attribution-Sharealike 3.0 Unported License (CC-BY-SA) and the GNU Free Documentation License (GFDL); neither is anyone at Wikipedia responsible should someone change, edit, modify or remove any information that you may post on Wikipedia or any of its associated projects.
ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് 3.0 അൺപോർട്ടെഡ് ലൈസൻസ് (Creative Commons Attribution-Sharealike 3.0 Unported License (CC-BY-SA)), ( ഗ്നൂ സ്വതന്ത്രരേഖാനുമതി എന്നിവയ്ക്കുപരി, ഇവിടെയുള്ള വിവരങ്ങൾ താങ്കൾ ഉപയോഗിക്കുന്നതോ, പരിഷ്കരിക്കുന്നതോ സംബന്ധിച്ച്, വിക്കിപീഡിയയും താങ്കളും തമ്മിൽ യാതൊരു കരാറോ ധാരണയോ ഇല്ല; കൂടാതെ, താങ്കൾ വിക്കിപീഡിയയിലോ അതിന്റെ മറ്റു സഹസംരംഭങ്ങളിലോ ചേർക്കുന്ന എതെങ്കിലും വിവരം മറ്റാളുകൾ മാറ്റുന്നതിലോ, തിരുത്തുന്നതിലോ, പരിഷ്കരിക്കുന്നതിലോ, വിക്കിപീഡിയയിലെ ആർക്കും ഉത്തരവാദിത്തം ഉണ്ടായിരിയ്ക്കുന്നതുമല്ല.
Trademarks
വാണിജ്യചിഹ്നങ്ങൾ
Trademarks
Any of the trademarks, service marks, collective marks, design rights or similar rights that are mentioned, used or cited in the articles of the Wikipedia encyclopedia are the property of their respective owners. Their use here does not imply that you may use them for any purpose other than for the same or a similar informational use as contemplated by the original authors of these Wikipedia articles under the CC-BY-SA and GFDL licensing schemes. Unless otherwise stated Wikipedia and Wikimedia sites are neither endorsed by nor affiliated with any of the holders of any such rights and as such Wikipedia cannot grant any rights to use any otherwise protected materials. Your use of any such or similar incorporeal property is at your own risk.
വിക്കിപീഡിയയിലെ ലേഖനങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നതോ ഉപയോഗിച്ചിരിക്കുനതോ അല്ലെങ്കിൽ സൂചിപ്പിച്ചിരിക്കുന്നതോ ആയ വാണിജ്യചിഹ്നങ്ങൾ, സേവനചിഹ്നങ്ങൾ [1], സംഘടനാചിഹ്നങ്ങൾ [2], രൂപകല്പനാവകാശങ്ങൾ, വ്യക്തിഗത അവകാശങ്ങൾ അല്ലെങ്കിൽ സമാനമായ അവകാശങ്ങൾ തുടങ്ങിയവ അതാത് ഉടമകളുടെ സ്വന്തമാണ്. അവ ഇവിടെ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട്, താങ്കൾക്ക് അത്, CC-BY-SA, ഗ്നൂ എന്നീ അനുമതി സമ്പ്രദായങ്ങൾക്കു കീഴിൽ എഴുതിയ വിക്കിപീഡിയ ലേഖനത്തിന്റെ ലേഖകർ ഉദ്ദേശിച്ച അതേ അനൗപചാരിക ഉപയോഗത്തിനോ, സമാന ഉപയോഗത്തിനോ അല്ലാതെ മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് അർത്ഥമില്ല. മറിച്ച് എവിടെയെങ്കിലും പറഞ്ഞിട്ടില്ലെങ്കിൽ, വിക്കിപീഡിയ, വിക്കിമീഡിയ സൈറ്റുകൾക്ക് അത്തരം അവകാശികളുമായി ധാരണയോ ബന്ധങ്ങളോ ഇല്ല; അതുകൊണ്ട്, ഏതെങ്കിലും തരത്തിൽ പകർപ്പവകാശസംരക്ഷണമുള്ള കാര്യങ്ങളുടെ അവകാശം കൈമാറാൻ കഴിയില്ല. അത്തരം ഏതെങ്കിലും അമൂർത്ത വസ്തുക്കളോ സമാനസംജ്ഞകളോ താങ്കൾ ഉപയോഗിക്കുന്നത്, താങ്കളുടെ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും.
Jurisdiction and legality of content
നിയമമേഖലയും ഉള്ളടക്കത്തിന്റെ നിയമസാധുതയും
Publication of information found in Wikipedia may be in violation of the laws of the country or jurisdiction from where you are viewing this information. The Wikipedia database is stored on servers in the United States of America, and is maintained in reference to the protections afforded under local and federal law. Laws in your country or jurisdiction may not protect or allow the same kinds of speech or distribution. Wikipedia does not encourage the violation of any laws, and cannot be responsible for any violations of such laws, should you link to this domain or use, reproduce or republish the information contained herein.
വിക്കിപീഡിയയിൽ കാണുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് താങ്കൾ ഈ വിവരങ്ങൾ നോക്കുന്ന സ്ഥലത്തെ അല്ലെങ്കിൽ നിയമമേഖലയിലെ നിയമമോ ലംഘിക്കുന്നത് ആയിരിക്കാം. വിക്കിപ്പിഡിയയിലെ വിവരസമാഹാരം സൂക്ഷിച്ചിരിക്കുന്നത്, അമേരിക്കയിൽ സ്ഥാപിച്ചിരിക്കുന്ന സേർവറുകളിലാണ്, അത് അന്നാട്ടിലെ തദ്ദേശ-കേന്ദ്ര ഭരണകൂടനിയമങ്ങൾ അനുസരിച്ചു സൂക്ഷിക്കപ്പെട്ടിട്ടുള്ളവയാണ്. താങ്കളുടെ രാജ്യത്തെയോ നിയമമേഖലയിലെയോ നിയമങ്ങൾ, സമാനമായ അഭിപ്രായപ്രകടനമോ വിതരണസ്വാതന്ത്ര്യമോ അനുവദിക്കുന്നില്ലെന്നു വരാം. വിക്കിപീഡിയ, യാതൊരു തരത്തിലും നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നില്ല; മാത്രവുമല്ല, താങ്കൾ, ഈ സൈറ്റിലേക്കു കണ്ണി നൽകുകയോ, ഉപയോഗിക്കുകയോ, പുനർനിർമ്മിക്കുകയോ, ഇവിടെയുള്ള വിവരങ്ങൾ പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന അത്തരം നിയമലംഘനങ്ങൾക്ക് വിക്കിപീഡിയ ഉത്തരവാദിയായിരിക്കുന്നതുമല്ല.
Not professional advice
വിദഗ്ദ്ധോപദേശമല്ല
If you need specific advice (for example, medical, legal, financial, or risk management) please seek a professional who is licensed or knowledgeable in that area.
താങ്കൾക്ക് ഏതെങ്കിലും കാര്യത്തിൽ ഉപദേശങ്ങൾ ആവശ്യമുണ്ടെങ്കിൽ (ഉദാഹരണത്തിന്, വൈദ്യോപദേശമോ, നിയമോപദേശമോ, സാമ്പത്തികോപദേശമോ അല്ലെങ്കിൽ നഷ്ടസാദ്ധ്യതാ ഉപദേശമോ), ദയവായി (അപ്രകാരം ഉപദേശങ്ങൾ നൽകുവാൻ) നിയമപരമായ അധികാരമുള്ളവരേയോ, അതാതു രംഗത്തെ വിദഗ്ദ്ധരേയോ, സമീപിക്കണം.