കേരളത്തിലെ ജില്ലകളുടെ പട്ടിക

കേരളത്തിലെ പതിനാലു ജില്ലകൾ

കേരളത്തിൽ പതിനാലു ജില്ലകളാണുള്ളത്. അവ താഴെപ്പറയുന്നവയാണ്

  1. കാസറഗോഡ്
  2. കണ്ണൂർ
  3. വയനാട്
  4. കോഴിക്കോട്
  5. മലപ്പുറം
  6. പാലക്കാട്
  7. തൃശ്ശൂർ
  8. എറണാകുളം
  9. ഇടുക്കി
  10. കോട്ടയം
  11. ആലപ്പുഴ
  12. പത്തനംതിട്ട
  13. കൊല്ലം
  14. തിരുവനന്തപുരം

ഈ പതിനാലു ജില്ലകൾ വടക്കേമലബാർ, മലബാർ, കൊച്ചി, മദ്ധ്യതിരുവിതാം‌കൂർ, തിരുവിതാം‌കൂർ എന്നിങ്ങനെ ചരിത്രപരമായ അഞ്ചുപ്രദേശങ്ങളിലായിക്കിടക്കുന്നു. മേല്പറഞ്ഞ ഓരോ പ്രദേശങ്ങളിലുമുള്ള ജില്ലകളേതെല്ലാമെന്നാണ് താഴെക്കൊടുക്കുന്ന പട്ടികയിൽപ്പറയുന്നത്.

പ്രദേശംജില്ലകൾ
വടക്കേ മലബാർകാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലയിലെ മാനന്തവാടിതാലൂക്ക്, കോഴിക്കോട് ജില്ലയിലെ വടകരതാലൂക്ക്
തെക്കേ മലബാർവയനാട് ജില്ലയിലെ മാനന്തവാടി താലൂക്കൊഴികെയുള്ള ഭാഗങ്ങൾ, കോഴിക്കോട് ജില്ലയിലെ വടകര താലൂക്കൊഴികെയുള്ള ഭാഗങ്ങൾ, മലപ്പുറം, പാലക്കാട് ജില്ലയുടെയും തൃശ്ശൂർ ജില്ലയുടെയും ചില ഭാഗങ്ങൾ
കൊച്ചിഎറണാകുളം ജില്ലയുടെയും പാലക്കാട് ജില്ലയുടെയും തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
വടക്കൻ തിരുവിതാംകുർഎറണാകുളം ജില്ലയുടെ ചിലഭാഗങ്ങൾ
മദ്ധ്യതിരുവിതാംകൂർകോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകൾ
തെക്കൻ തിരുവിതാംകൂർകൊല്ലം, തിരുവനന്തപുരം ജില്ലകൾ

ജില്ലകൾ

കോഡ്[1]ജില്ലതലസ്ഥാനം[2]നിലവിൽ വന്ന തീയതി[3]റവന്യൂ ഡിവിഷനുകൾ

(ഉപജില്ലകൾ)

താലൂക്കുകൾജനസംഖ്യ As of 2001[2]വിസ്തീർണ്ണം[2]ജനസംഖ്യാസാന്ദ്രത
ALആലപ്പുഴആലപ്പുഴ7 ഓഗസ്റ്റ് 1957[4]
  • 2 റവന്യൂ ഡിവിഷനുകൾ
  • ചെങ്ങന്നൂർ
  • ആലപ്പുഴ
  • 6 താലൂക്കുകൾ[4]
  • അമ്പലപ്പുഴ
  • ചെങ്ങന്നൂർ
  • ചേർത്തല
  • കാർത്തികപ്പള്ളി
  • കുട്ടനാട്
  • മാവേലിക്കര
2,105,3491,414 km² (546 sq mi)1,489/km² (3,856/sq mi)
ERഎറണാകുളംഎറണാകുളം1 ഏപ്രിൽ 1958[5]
  • ഫോർട്ട് കൊച്ചി
  • മൂവാറ്റുപുഴ
  • 7 താലൂക്കുകൾ[6]
  • ആലുവ
  • കണയന്നൂർ
  • കൊച്ചി
  • കോതമംഗലം
  • കുന്നത്തുനാട്
  • മൂവാറ്റുപുഴ
  • പറവൂർ
3,098,3782,951 km² (1,139 sq mi)1,050/km² (2,719/sq mi)
IDഇടുക്കിപൈനാവ്26 ജനുവരി 1972[7][8]
  • ദേവികുളം
  • ഇടുക്കി
  • 5 താലൂക്കുകൾ
  • ദേവികുളം
  • പീരുമേട്
  • തൊടുപുഴ
  • ഉടുമ്പൻചോല
  • Idukki
1,128,6054,479 km² (1,729 sq mi)252/km² (653/sq mi)
KLകൊല്ലംകൊല്ലം1 നവംബർ 1956[9]
( )[10]
  • കൊല്ലം
  • പുനലൂർ
  • 6 താലൂക്കുകൾ[11]
  • കരുനാഗപ്പള്ളി
  • കൊല്ലം
  • കൊട്ടാരക്കര
  • കുന്നത്തൂർ
  • പത്തനാപുരം
  • പുനലൂർ
2,584,1182,498 km² (964 sq mi)1,034/km² (2,678/sq mi)
KNകണ്ണൂർകണ്ണൂർ1 ജനുവരി 1957[12]
  • തളിപ്പറമ്പ്
  • തലശ്ശേരി
2,412,3652,966 km² (1,145 sq mi)813/km² (2,106/sq mi)
KSകാസറഗോഡ്കാസർഗോഡ്24 മേയ് 1984[13][14]
  • 3 താലൂക്കുകൾ[15]
  • കാസറഗോഡ്
  • ഹോസ്‌ദുർഗ്
  • വെള്ളരിക്കുണ്ട്
1,203,3421,992 km² (769 sq mi)604/km² (1,564/sq mi)
KTകോട്ടയംകോട്ടയം1 നവംബർ 1956[16]
( )[10]
  • 5 താലൂക്കുകൾ[17]
  • ചങ്ങനാശ്ശേരി
  • കാഞ്ഞിരപ്പള്ളി
  • കോട്ടയം
  • മീനച്ചിൽ
  • വൈക്കം
1,952,9012,203 km² (851 sq mi)886/km² (2,295/sq mi)
KZകോഴിക്കോട്കോഴിക്കോട്1 ജനുവരി 1957[18]
  • 4 താലൂക്കുകൾ[19]
  • കൊയിലാണ്ടി
  • കോഴിക്കോട്
  • താമരശ്ശേരി
  • വടകര
2,878,4982,345 km² (905 sq mi)1,228/km² (3,181/sq mi)
MAമലപ്പുറംമലപ്പുറം16 ജൂൺ 1969[20]
  • 7 താലൂക്കുകൾ[20]
  • ഏറനാട്
  • കൊണ്ടോട്ടി
  • നിലമ്പൂർ
  • പെരിന്തൽമണ്ണ
  • പൊന്നാനി
  • തിരൂർ
  • തിരൂരങ്ങാടി
3,629,6403,550 km² (1,371 sq mi)1,022/km² (2,647/sq mi)
PLപാലക്കാട്പാലക്കാട്1 ജനുവരി 1957[21]
  • ഒറ്റപ്പാലം
  • പാലക്കാട്‌
  • 6 താലൂക്കുകൾ[22]
  • ആലത്തൂർ
  • ചിറ്റൂർ
  • മണ്ണാർക്കാട്
  • ഒറ്റപ്പാലം
  • പാലക്കാട്
  • പട്ടാമ്പി
2,617,0724,480 km² (1,730 sq mi)584/km² (1,513/sq mi)
PTപത്തനംതിട്ടപത്തനംതിട്ട1 നവംബർ 1982[23][24]1,231,5772,462 km² (951 sq mi)500/km² (1,295/sq mi)
TSതൃശ്ശൂർതൃശ്ശൂർ1 നവംബർ 1956[26]
(1 Jul 1949)[10]
2,975,4403,032 km² (1,171 sq mi)981/km² (2,541/sq mi)
TVതിരുവനന്തപുരംതിരുവനന്തപുരം1 നവംബർ 1956[10][27]
  • 5 താലൂക്കുകൾ[27]
  • ചിറയിൻകീഴ്
  • കാട്ടാക്കട
  • നെടുമങ്ങാട്
  • നെയ്യാറ്റിൻകര
  • തിരുവനന്തപുരം
3,234,7072,192 km² (846 sq mi)1,476/km² (3,823/sq mi)
WAവയനാട്കൽപറ്റ1 നവംബർ 1980[28]
  • മാനന്തവാടി
  • 3 താലൂക്കുകൾ[28]
  • മാനന്തവാടി
  • സുൽത്താൻ ബത്തേരി
  • വൈത്തിരി
786,6272,131 km² (823 sq mi)369/km² (956/sq mi)
Total — — — —31,841,37438,863 km² (15,005 sq mi)819.32/km² (2,122/sq mi)

ജില്ലതിരിച്ചുള്ള ജനസംഖ്യാ പട്ടിക

2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത് മലപ്പുറം ജില്ലയിലാണ്‌ - 3,625,471 പേർ. ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല 780,619 ആളുകൾ അധിവസിക്കുന്ന വയനാട് ആണ്‌.[29]

ജില്ലജനസംഖ്യപുരുഷന്മാർസ്ത്രീകൾസാക്ഷരത ആകെസാക്ഷരത - പുരുഷന്മാർസാക്ഷരത -സ്ത്രീകൾ1991 - 2001 ജനസംഖ്യാ വർദ്ധനനിരക്ക്ജനസാന്ദ്രത
1കാസർഗോഡ്‌ ജില്ല [30]1,204,078588,083615,99584.5790.3679.1212.30604
2കണ്ണൂർ ജില്ല [31]2,408,9561,152,8171,256,13992.5996.1389.407.13813
3വയനാട് ജില്ല [32]780,619391,273389,34685.2589.7780.7217.04369
4കോഴിക്കോട് ജില്ല [33]2,879,1311,399,3581,479,77392.2496.1188.629.871228
5മലപ്പുറം ജില്ല [34]3,625,4711,754,5761,870,89589.6193.2586.2617.221022
6പാലക്കാട് ജില്ല [35]2,617,4821,266,9851,350,49784.3589.5279.569.86584
7തൃശ്ശൂർ‍ ജില്ല [36]2,974,2321,422,0521,552,18092.2795.1189.718.70981
8എറണാകുളം ജില്ല [37]3,105,7981,538,3971,567,40193.2095.8190.669.091050
9ഇടുക്കി ജില്ല [38]1,129,221566,682562,53988.6992.3385.026.96252
10ആലപ്പുഴ ജില്ല [39]2,109,1601,014,5291,094,63193.4396.2790.825.211496
11കോട്ടയം ജില്ല [40]1,953,646964,926988,72095.8297.3494.356.76722
12പത്തനംതിട്ട ജില്ല [41]1,234,016589,398644,61894.8496.4193.433.72574
13കൊല്ലം ജില്ല [42]2,585,2081,249,6211,335,58791.1894.4388.187.331038
14തിരുവനന്തപുരം ജില്ല [43]3,234,3561,569,9171,664,43989.2892.6486.149.781476

ജില്ലാ ഭരണം

ഒരു ജില്ലയുടെ പൊതുഭരണം നിർവഹിക്കുന്നത് ഒരു ജില്ലാ കളക്ടറാണ്, അദ്ദേഹം ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐ.എ.എസ്.) കേരള കേഡറിലെ ഉദ്യോഗസ്ഥനാണ്. കേരള സംസ്ഥാന സർക്കാർ ആണ് കലക്ടരെ നിയമിക്കുന്നത്. ജില്ലാഭരണകൂടത്തിന്റെ ആസ്ഥാനം കളക്ടറേറ്റ് എന്ന പേരിൽ അറിയപ്പെടുന്നു. പ്രവർത്തനപരമായി ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ മുഖേനയാണ് ഭരണം നടത്തുന്നത്. ഓരോന്നിനും അതിന്റേതായ ജില്ലാതല ഓഫീസ് ഉണ്ട്. ജില്ലാ കളക്ടർ ജില്ലാ ഭരണകൂടത്തിന്റെ എക്‌സിക്യൂട്ടീവ് നേതാവാണ്, കൂടാതെ ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസർമാർ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിന് സാങ്കേതിക ഉപദേശം നൽകുന്നു. വലിയ അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള സർക്കാരിന്റെ പ്രധാന പ്രവർത്തകനാണ് ജില്ലാ കളക്ടർ. സംസ്ഥാന സർക്കാരിന്റെ ഏജന്റ് എന്ന നിലയിലും ജില്ലയിലെ പ്രതിനിധി എന്ന നിലയിലും അദ്ദേഹത്തിന് ഇരട്ട റോളുണ്ട്. ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്ന നിലയിൽ ജില്ലയിലെ ക്രമസമാധാന ചുമതല കൂടിയുണ്ട്.

ജില്ലയിലെ ഗ്രാമീണപ്രദേശങ്ങളുടെ ഭരണത്തിനായി ജില്ലാതലത്തിൽ ജില്ലാ പഞ്ചായത്തും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമതലത്തിൽ ഗ്രാമപഞ്ചായത്തുകൾ എന്നിങ്ങനെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമുണ്ട്.

ജില്ലയിലെ നഗരപ്രദേശങ്ങളുടെ ഭരണത്തിനായി മുനിസിപ്പാലിറ്റി, കോർപറേഷൻ (നഗരസഭകൾ) എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്