ഫിഫ ബാലൺ ഡി ഓർ

ഫിഫ, ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരം

ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന ആഗോള സംഘടനയായ ഫിഫ, ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിനു നൽകുന്ന പുരസ്കാരമാണ് ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) അഥവാ സ്വർണ്ണപ്പന്ത്. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമപ്രവർത്തകർ, എന്നിവർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്.[1] സ്വിറ്റ്സർലന്റിലെ സൂറിച്ചിലുള്ള ഫിഫ ആസ്ഥാനത്തെ കോൺഗ്രസ് ഹാളിൽ വച്ച് പുരസ്കാര പ്രഖ്യാപനം നടത്തുന്നു.[2][3][4]

ഫിഫ ബാലൺ ഡി ഓർ
കായികപുരസ്കാരം
കായിക ഇനംഅസോസിയേഷൻ ഫുട്ബോൾ
നൽകുന്നത്ഓരോ വർഷത്തെയും മികച്ച ഫുട്ബോൾ താരത്തിന് ഫിഫ നൽകുന്ന പുരസ്കാരം.
ഇംഗ്ലീഷ് പേര്FIFA Ballon d'Or
ചരിത്രം
ആദ്യം നൽകിയത്2010
ആകെ തവണ6
ആദ്യ ജേതാവ്ലയണൽ മെസ്സി (2010)
കൂടുതൽ തവണലയണൽ മെസ്സി (4 തവണ)
ഏറ്റവുമൊടുവിൽകരീം ബെൻസീമ (2022)
വെബ്സൈറ്റ്www.fifa.com/ballon-dor
ജോഹന്നാസ്ബർഗ്ഗിൽ വച്ച് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ രൂപീകരണം സംബന്ധിച്ച കരാർ ഉയർത്തിക്കാണിക്കുന്നു.

2010-ൽ അർജന്റീനയുടെ ലയണൽ മെസ്സിക്കാണ് ആദ്യമായി പുരസ്കാരം ലഭിച്ചത്. പിന്നീടുള്ള രണ്ടു വർഷങ്ങളിലും (2011-ലും 2012-ലും) പുരസ്കാരം നിലനിർത്തിക്കൊണ്ട് ആദ്യത്തെ ഹാട്രിക് നേട്ടവും മെസ്സി സ്വന്തമാക്കിയിരുന്നു.[5] ഏറ്റവുമൊടുവിൽ 2015-ലെ പുരസ്കാരവും മെസ്സിക്കായിരുന്നു. ഇതോടെ നാലു ഫിഫ ബാലൺ ഡി ഓർ പുരസ്കാരങ്ങളും 2009-ലെ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ഉൾപ്പെടെ അഞ്ചു ലോക ഫുട്ബോളർ പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്.[6] 2013-ലെയും 2014-ലെയും ഫിഫ ബാലൺ ഡി ഓർ പുരസ്കാരം പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് ലഭിച്ചത്.[6]

1956 മുതൽ 2009 വരെ മികച്ച ലോക ഫുട്ബോളറിനു ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരമാണ് നൽകിയിരുന്നത്. ഈ പുരസ്കാരത്തെയും ഫ്രഞ്ച് ഫുട്ബോളിലെ ബാലൺ ഡി ഓർ പുരസ്കാരത്തെയും ചേർത്തുകൊണ്ട് ഫിഫ ബാലൺ ഡി ഓർ എന്ന പേരിൽ പുരസ്കാരം നൽകിത്തുടങ്ങിയത് 2010 മുതൽക്കാണ്.[7] ഫിഫ ബാലൺ ഡി ഓർ പുരസ്കാരത്തോടൊപ്പം മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള വിമെൻസ് വേൾഡ് പ്ലെയർ ഓഫ് ദി ഇയർ, മികച്ച പരിശീലകനുള്ള വേൾഡ് കോച്ച് ഓഫ് ദി ഇയർ, മികച്ച ഗോളിനുള്ള പുസ്കാസ് സമ്മാനം, ഫിഫ വേൾഡ് XI സമ്മാനം, എന്നിവയും പ്രഖ്യാപിക്കാറുണ്ട്.

ജേതാക്കൾ

2009 വരെ മികച്ച ലോക ഫുട്ബോളർക്കു ഫിഫ നൽകിയിരുന്നത് വേൾഡ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരമാണ്. 2010 മുതലാണ് ഫിഫ ബാലൺ ഡി ഓർ പുരസ്കാരം നൽകിത്തുടങ്ങിയത്. 2010 മുതലുള്ള ജേതാക്കളുടെ പട്ടിക താഴെ ചേർക്കുന്നു. 1956 മുതൽ 2009 വരെയുള്ള ജേതാക്കളുടെ പട്ടികയ്ക്കായി യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ എന്ന താൾ കാണുക.

വർഷം[൧]ചിത്രംജേതാവ്രാജ്യം/ക്ലബ്ബ്അന്തിമ പട്ടികയിലുണ്ടായിരുന്നവർ
2010 ലയണൽ മെസ്സി[1]  അർജന്റീന/ എഫ്.സി. ബാഴ്സലോണആന്ദ്രേ ഇനിയേസ്റ്റ,
സാവി
2011 ലയണൽ മെസ്സി[1]  അർജന്റീന/ എഫ്.സി. ബാഴ്സലോണക്രിസ്റ്റ്യാനോ റൊണാൾഡോ,
സാവി
2012 ലയണൽ മെസ്സി[1]  അർജന്റീന/ എഫ്.സി. ബാഴ്സലോണക്രിസ്റ്റ്യാനോ റൊണാൾഡോ,
ആന്ദ്രെ ഇനിയേസ്റ്റ
2013 ക്രിസ്റ്റ്യാനോ റൊണാൾഡോ[1] പോർച്ചുഗൽ/ റയൽ മാഡ്രിഡ്ലയണൽ മെസ്സി,
ഫ്രാങ്ക് റിബറി
2014 ക്രിസ്റ്റ്യാനോ റൊണാൾഡോ[1] പോർച്ചുഗൽ/ റയൽ മാഡ്രിഡ്ലയണൽ മെസ്സി,
മാനുവൽ ന്യൂയർ
2015 ലയണൽ മെസ്സി[1]  അർജന്റീന/ എഫ്.സി. ബാഴ്സലോണക്രിസ്റ്റ്യാനോ റൊണാൾഡോ,
നെയ്മർ
2016 ക്രിസ്റ്റ്യാനോ റൊണാൾഡോ[1] പോർച്ചുഗൽ/ റയൽ മാഡ്രിഡ്ലയണൽ മെസ്സി,
അന്റോയിൻ ഗ്രീസ്മാൻ
2017 ക്രിസ്റ്റ്യാനോ റൊണാൾഡോ[1] പോർച്ചുഗൽ/ റയൽ മാഡ്രിഡ്ലയണൽ മെസ്സി,
നെയ്മർ

^ പ്രസ്തുത വർഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നൽകുന്നത്. പുരസ്കാരം പ്രഖ്യാപിക്കുന്നത് അടുത്ത വർഷമാകാം.

ഇതും കാണുക

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഫിഫ_ബാലൺ_ഡി_ഓർ&oldid=3898758" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്