ബാലസംഘം

കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടന

കേരളത്തിലെ കുട്ടികളുടെ ഒരു സമാന്തരവിദ്യാഭ്യാസസാംസ്കാരികസംഘടനയാണു ബാലസംഘം.1938 ൽ കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ ഇ.കെ. നായനാരുടെ[1] അധ്യക്ഷതയിൽ ആണ് ബാലസംഘം, ദേശീയ ബാലസംഘം എന്ന പേരിൽ രൂപം കൊള്ളുന്നത്. വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശേഷം ബാലസംഘം കേരളത്തിലെ എല്ലാവിഭാഗം കുട്ടികളെയും ഉൾക്കൊള്ളുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ|[അവലംബം ആവശ്യമാണ്] കുട്ടികളുടെ സംഘടനയാണ്

ചരിത്രം

1938 ഡിസംബർ 28 ന് കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ രൂപം കൊണ്ട ദേശീയ ബാലസംഘത്തിന്റെ ആദ്യ പ്രസിഡന്റ് ഇ.കെ നായനാറും സെക്രട്ടറി ബെർലിൻ കുഞ്ഞനന്തനുമായിരുന്നു. സ്വാതന്ത്യ സമരത്തിൽ ദേശീയ ബാലസംഘത്തിന് മുഖ്യപങ്കുവഹിക്കാൻ കഴിഞ്ഞു [2] [3]. കയ്യൂർ സമര സേനാനി രക്തസാക്ഷി ചിരുകണ്ടൻ ദേശീയ ബാലസംഘം പ്രവർത്തകനായിരുന്നു. ദേശീയ ബാലസംഘം യൂണിറ്റ് സെക്രട്ടരിയായിരുന്ന ചൂരുക്കാടൻ കൃഷ്ണൻ നായർ പ്രായപൂർത്തി തികയാത്തതിനാൽ വധശിക്ഷ മാറി ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളാണ്.പിന്നീട് 1972 ൽ ദേശാഭിമാനി ബാലസംഘമായും,1982 ൽ ബാലസംഘമായും പുന:സംഘടിപ്പിക്കപ്പെട്ടു. ഇന്നു കേരളത്തിലെ കുട്ടികൾക്കെതിരെ നടക്കുന്ന അവകാശനിഷേധത്തിനെതിരെ പോരാടുന്നതും, സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനചാരങ്ങൾക്കും എതിരെ ശബ്ദമുയത്തുകയും ഇവ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റാൻ പ്രവർത്തിക്കുകയും ചെയ്യുന്ന 'സാമാന്തരിക വിദ്യാഭ്യാസ സാംസ്കാരിക സംഘടന ' കൂടിയാണ് ബാലസംഘം.[അവലംബം ആവശ്യമാണ്] "പഠിച്ചു ഞങ്ങൾ നല്ലവരാകും, ജയിച്ചു ഞങ്ങൾ മുന്നേറുംപടുത്തുയർത്തും ഭാരതമണ്ണിൽ സമത്വ സുന്ദര നവലോകം" എന്നതാണ് ബാലസംഘത്തിന്റെ മുദ്രാവാക്യം [4].

പ്രമാണം:Balasangham sanghadanayum sameepanavum front.jpg
ബാലസംഘം സംഘടനയും സമീപനവും എന്ന പുസ്‌തകത്തിന്റെ പുറം ചട്ട , ചിന്ത പബ്ലിക്കേഷൻസ്

വേനൽത്തുമ്പി കലാജാഥ

ബാലസംഘം കേരളത്തിലെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ - മെയ്‌ മാസങ്ങളിൽ കേരളത്തിലുടനീളം നടത്തുന്ന കലാജാഥയാണ് വേനൽതുമ്പികൾ. ആദ്യകാലങ്ങളിൽ കളിവണ്ടി എന്ന പേരിൽ ആരംഭിച്ച ഈ കലാജാഥ സംസ്ഥാനത്തുടനീളമുള്ള  ഏകീകരണത്തിന്ടെ  ഭാഗമായാണ് പിന്നീട് വേനൽ തുമ്പികളായി പരിണമിച്ചത് . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സഞ്ചരിക്കുന്ന തിയേറ്റർ ആണ് വേനൽ തുമ്പി കലാജാഥകൾ . സമകാലീക പ്രസക്തമായ ഗാനശില്പങ്ങളുംചൊൽക്കാഴ്ചകളും  ചെറുനാടകങ്ങളും ഈ കലാജാഥയിൽ അവതരിപ്പികാറുണ്ട്.1990 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നു വരുന്നു [5].സ്പാർക്ക് ഓൺലൈൻ മാസിക

ഭാരവാഹികൾ

  • പ്രസിഡണ്ട് - ബി.അനൂജ
  • സെക്രട്ടറി- എൻ.ആദിൽ
  • കൺവീനർ - ടി.കെ.നാരായണദാസ്
  • കോ-ഓർഡിനേറ്റർമാർ  -adv എം രൺദീഷ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ബാലസംഘം&oldid=3814069" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്