ഹാൾസിങ്ങ് ലാന്റിലെ അലംകൃതമായ ഫാംഹൗസുകൾ
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ |
Area | 537.04 ha (57,807,000 sq ft) |
Includes | Bommars, Erik-Anders, Fågelsjö Gammelgård, Gästgivars, Jon-Lars, Kristofers, Pallars |
മാനദണ്ഡം | World Heritage selection criterion (v) |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്1282, 1282rev 1282, 1282rev |
നിർദ്ദേശാങ്കം | 61°42′26″N 16°11′45″E / 61.7072°N 16.1958°E / 61.7072; 16.1958 |
രേഖപ്പെടുത്തിയത് | 2012 (36th വിഭാഗം) |
സ്വീഡനിലെ ഹാൾസിങ്ങിലുള്ള ഒരു പഴയ കൃഷിസ്ഥലമാണ് ഹാൾസിങ്ങ് ലാന്റ് ഫാം അഥവാ ഹാൾസിങ്ങ്യാർഡ് . സാംസ്കാരികവും ചരിത്രപരവുമായി വളരെ പ്രാധാന്യമുള്ള ഈ സ്ഥലം ഇപ്പോൾ വളരെ ശ്രദ്ധയോടെ പരിപാലിച്ചുവരുന്നു. ഇത് ഒരു യുനെസ്കോ ലോകപൈതൃക സ്ഥലമാണ്.[1]
പരമ്പരാഗത സ്വീഡിഷ് നിർമ്മാണരീതിയുടെയും സ്വീഡൻ പാരമ്പര്യത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ് ഹാൾസിങ്ങ് ലാന്റിലെ ഫാം ഹൗസുകൾ. പണ്ട് ഹാൾസിങ്ങ് ലാന്റിൽ ഒരു കാർഷിക സൊസൈറ്റി നിലനിന്നിരുന്നു. അതിന്റെ ഭാഗമായാണ് ഈ ഫാം ഹൗസുകൾ നിർമ്മിക്കപ്പെട്ടത്. ഈ വീടുകൾ പിന്നീട് ഹാൾസിങ്ങ് ലാന്റ് ഫാമുകളുടെ മുഖമുദ്രയായി മാറി. വീടുകളും ചുറ്റുമുള്ള കൃഷിസ്ഥലവും മറ്റ് നിർമ്മിതികളും ചേർന്നാണ് ഒരു ഹാൾസിങ്ങ് ലാന്റ് ഫാം ഉണ്ടാവുന്നത്.
മരം ഉപയോഗിച്ചുള്ള പരമ്പരാഗത സ്വീഡിഷ് നിർമ്മാണരീതിയുടെ ഉദാഹരണങ്ങളാണ് ഓരോ ഹാൾസിങ്ങ് ലാന്റ് ഫാം ഹൗസുകളും. കൃഷിക്കാരുടെ വീട് നിർമ്മാണരീതികളും അതിന്റെ പരിണാമവും ഈ വീടുകളിൽ നിഴലിക്കുന്നു. ഹാൾസിങ്ങ് ലാന്റ് ഫാമിന്റെ രൂപപരിണാമം വിവിധ കാലഘട്ടങ്ങളിലും നിർമ്മിതിയുടെ വ്യത്യാസങ്ങളിലുമായി വ്യാപരിച്ചുകിടക്കുന്നു.
കൃഷിക്കാരന്റെ വലിയ സൗധങ്ങൾ നിർമ്മിക്കാനുള്ള ആഗ്രഹങ്ങളാണ് ഹാൾസിങ്ങ് ലാന്റ് ഫാമുകളിൽ പ്രതിബിംബിക്കുന്നത്. ഹാൾസിങ്ങ് ലാന്റ് ഫാമുകളിൽ കാണുന്ന അനന്യമായ വലിയ നിർമ്മികളുടെ ശേഖരം ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയില്ല.
ബൊൽനാസ് മുനിസിപ്പാലിറ്റി
ല്ജുസ്ഡാൽ മുനിസിപ്പാലിറ്റി
ഒവാനകെർ മുനിസിപ്പാലിറ്റി
സോഡെർഹമൻ മുനിസിപ്പാലിറ്റി
For official site names, see each article or the List of World Heritage Sites in Sweden. | ||
East |
| |
South |
| |
North |
| |
|