എം.എ. ബേബി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവും, സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും സാംസ്കാരിക പ്രവർത്തകനുമാണ് എം.എ. ബേബി. കൊല്ലം പ്രാക്കുളം സ്വദേശി. 2006 മേയ്‌ 18 മുതൽ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായിരുന്നു. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസം, സർവകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാർഷിക സർവ്വകലാശാല ഒഴിച്ചുള്ള സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകൾ, എൻ.സി.സി., സാംസ്കാരിക കാര്യങ്ങൾ, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

എം.എ. ബേബി
കേരളത്തിലെ വിദ്യാഭ്യാസമന്ത്രി
ഓഫീസിൽ
2011–2016
മുൻഗാമിഇ.ടി. മുഹമ്മദ് ബഷീർ
പിൻഗാമിപി.കെ. അബ്ദുറബ്ബ്
കേരള നിയമസഭ അംഗം
ഓഫീസിൽ
2006–2016
മുൻഗാമികടവൂർ ശിവദാസൻ
പിൻഗാമിജെ. മെഴ്സിക്കുട്ടി അമ്മ
മണ്ഡലംകുണ്ടറ
സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം
പദവിയിൽ
ഓഫീസിൽ
19 ഏപ്രിൽ 2015
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-04-05) 5 ഏപ്രിൽ 1954  (70 വയസ്സ്)
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
പങ്കാളിബെറ്റി ലൂയിസ്

ജീവിതരേഖ

1954 ഏപ്രിൽ 5 നു ജനിച്ചു. അദ്ധ്യാപകനായിരുന്ന കുന്നത്ത്‌ പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവൻ. പ്രാക്കുളം എൻ.എസ്‌.എസ്‌. ഹൈസ്കൂൾ, കൊല്ലം എസ്‌.എൻ.കോളജ്‌ എന്നിവിടുങ്ങളിൽ വിദ്യാഭ്യാസം.

കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ, സി.പി.ഐ.(എം), എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയിൽ‌വാസം അനുഭവിച്ചു. 32-ആം വയസ്സിൽ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾക്കാരിൽ ഒരാളാണ്.[അവലംബം ആവശ്യമാണ്] സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. കുണ്ടറയിൽ നിന്ന് 2006-ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [1]

1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായിരുന്നു. ഡൽഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്കാരിക സംഘടന രൂപവത്കരിക്കുന്നതിൽ മുൻ‌കയ്യെടുത്തു.

പ്രധാന പദവികളിൽ

  • 2012-തുടരുന്നു : പൊളിറ്റ് ബ്യൂറോ അംഗം, സി.പി.എം
  • 2011 : നിയമസഭാംഗം, കുണ്ടറ
  • 2006-2011 : സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി
  • 2006 : നിയമസഭാംഗം, കുണ്ടറ
  • 2002-2004 : സി.പി.എം, ആലപ്പുഴ ജില്ലാ സെക്രട്ടറി
  • 1997 : സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.പി.എം
  • 1992-1998 : രാജ്യസഭാംഗം, കേരളം (2)
  • 1992 : കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം, സി.പി.എം
  • 1989 : കേന്ദ്രക്കമ്മറ്റി അംഗം, സി.പി.എം.
  • 1987 : അഖിലേന്ത്യ പ്രസിഡൻ്റ്, ഡി.വൈ.എഫ്.ഐ
  • 1986-1992 : രാജ്യസഭാംഗം, കേരളം (1)
  • 1984 : സി.പി.എം സംസ്ഥാന സമിതി അംഗം
  • 1983 : അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ
  • 1979 : അഖിലേന്ത്യ പ്രസിഡൻ്റ്, എസ്.എഫ്.ഐ
  • 1977 : സി.പി.എം, കൊല്ലം ജില്ലാക്കമ്മറ്റിയംഗം
  • 1975 : സംസ്ഥാന പ്രസിഡൻ്റ്, എസ്.എഫ്.ഐ
  • 1974 : കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, എസ്.എഫ്.ഐ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2014കൊല്ലം ലോകസഭാമണ്ഡലംഎൻ.കെ. പ്രേമചന്ദ്രൻആർ.എസ്.പി., യു.ഡി.എഫ്.എം.എ. ബേബിസി.പി.എം., എൽ.ഡി.എഫ്
2011കുണ്ടറ നിയമസഭാമണ്ഡലംഎം.എ. ബേബിസി.പി.എം., എൽ.ഡി.എഫ്പി. ജർമിയാസ്കോൺഗ്രസ് ഐ., യു.ഡി.എഫ്
2006കുണ്ടറ നിയമസഭാമണ്ഡലംഎം.എ. ബേബിസി.പി.എം., എൽ.ഡി.എഫ്കടവൂർ ശിവദാസൻകോൺഗ്രസ് ഐ., യു.ഡി.എഫ്

രാജ്യസഭ കാലഘട്ടവും പാർട്ടിയും

  • 1992-1998 : സി.പി.ഐ.എം., എൽ.ഡി.എഫ്.
  • 1986-1992 : സി.പി.ഐ.എം., എൽ.ഡി.എഫ്.

കുടുംബം

കൈരളി ടി.വിയിൽ ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസ്‌ ആണ് ഭാര്യ. മകൻ: അശോക്‌

കൃതികൾ

  • നോം ചോംസ്കി: നൂറ്റാണ്ടിന്റെ മനഃസാക്ഷി
  • നൂറ്റാണ്ടുകളിലെ ലോക യുവജനപ്രസ്ഥാനം

അവലംബം

ചിത്രങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=എം.എ._ബേബി&oldid=3994618" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ