എ.എൽ. ജേക്കബ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു മുൻ മന്ത്രിയും കോൺഗ്രസ് നേതാവും 1982-1983 വർഷങ്ങളിൽ കെ.പി.സി.സിയുടെ പ്രസിഡൻറുമായിരുന്നു എ.എൽ. ജേക്കബ് (19 ഏപ്രിൽ 1911 - 20 സെപ്റ്റംബർ 1995). അഞ്ചും ഏഴും നിയമസഭകളിൽ കൃഷിവകുപ്പും, ഏഴാം നിയമസഭയിൽ മത്സ്യബന്ധന വകുപ്പും കൈകാര്യം ചെയ്തത് എ.എൽ. ജേക്കബായിരുന്നു.[1] ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, ഏഴ് നിയമസഭകളിൽ എറണാകുളം മണ്ഡലത്തിൽ നിന്നാണ് എ.എൽ. ജേക്കബ് കേരളാ നിയമസഭയിലേക്കെത്തിയത്. കൊച്ചി, തിരുക്കൊച്ചി എന്നീ നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. ലിഗോറി ജേക്കബിന്റെ മകനായി 1911 ഏപ്രിൽ 19നാണ് എ.എൽ. ജേക്കബ് ജനിച്ചത്; ഫിലോമിന ജേക്കബ്ബാണ് ഭാര്യ അഞ്ച് ആൺമക്കളും മൂന്ന് പെൺമക്കളും ഇദ്ദേഹത്തിനുണ്ട്.

എ.എൽ. ജേക്കബ്.
കേരളത്തിലെ കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി
ഓഫീസിൽ
സെപ്റ്റംബർ 1 1983 – മാർച്ച് 25 1987
മുൻഗാമിസിറിയക് ജോൺ
പിൻഗാമിവി.വി. രാഘവൻ, ടി.കെ. രാമകൃഷ്ണൻ
കേരളത്തിന്റെ കൃഷിവകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബർ 29 1978 – ഒക്ടോബർ 7 1979
മുൻഗാമികെ. ശങ്കരനാരായണൻ
പിൻഗാമിഎൻ.കെ. ബാലകൃഷ്ണൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
ഒക്ടോബർ 4 1970 – മാർച്ച് 25 1987
മുൻഗാമിഅലക്സാണ്ടർ പറമ്പിത്തറ
പിൻഗാമിഎം.കെ. സാനു
മണ്ഡലംഎറണാകുളം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഅലക്സാണ്ടർ പറമ്പിത്തറ
മണ്ഡലംഎറണാകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം(1911-04-11)ഏപ്രിൽ 11, 1911
മരണംസെപ്റ്റംബർ 20, 1995(1995-09-20) (പ്രായം 84)
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ്
പങ്കാളിഫിലോമിന ജേക്കബ്
കുട്ടികൾഅഞ്ച് ആണ്മക്കൾ, മൂന്ന് പെണ്മക്കൾ
മാതാപിതാക്കൾ
  • ലിഗോറി ജേക്കബ് (അച്ഛൻ)
As of സെപ്റ്റംബർ 14, 2011
ഉറവിടം: [1]

1932ൽ കോൺഗ്രസിൽ ചേർന്ന ജേക്കബ് ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. കേരള സർവകലാശാല സെനറ്റംഗം, കൊച്ചി സർവകലാശാല സെനറ്റംഗം, കേരള സ്പോർട്സ് കൗൺസിലംഗം, കെ.പി.സി.സി.(ഐ) പ്രസിഡന്റ്, എന്നീ നിലകളിലും എ.എൽ. ജേക്കബ് പ്രവർത്തിച്ചിരുന്നു. ഓൾകേരള വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും ഇദ്ദേഹമായിരുന്നു.

ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം കൊച്ചിയിലെ ഒരു റോഡിന് എ.എൽ. ജേക്കബ്ബ് റോഡ് എന്നു നാമകരണം നൽകിയിട്ടുണ്ട്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എ.എൽ._ജേക്കബ്&oldid=3720302" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ