എ.സി. ഷണ്മുഖദാസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(എ.സി. ഷൺമുഖദാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, പതിനൊന്ന് നിയമസഭകളിലെ അംഗവുമായിരുന്നു എ.സി. ഷൺമുഖദാസ്(5 ജനുവരി 1939 - 27 ജൂൺ 2013).[1]തുടർച്ചയായി 25 വർഷം എം.എൽ.എ.ആയിരുന്നു. 32 വർഷം ബാലുശ്ശേരി മണ്ഡലത്തെയാണ് അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചത്. [2]

എ.സി. ഷൺമുഖദാസ്
എ.സി. ഷൺമുഖദാസ്
സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി
ഓഫീസിൽ
1996-2000, 1987-1991
മുൻഗാമിവി.എം.സുധീരൻ
പിൻഗാമിവി.സി.കബീർ
നിയമസഭാംഗം
ഓഫീസിൽ
2001, 1996, 1991, 1987, 1982, 1980, 1970
മണ്ഡലംബാലുശേരി
വ്യക്തിഗത വിവരങ്ങൾ
ജനനം1939 ജനുവരി 5
കണ്ണൂർ
മരണംജൂൺ 27, 2013(2013-06-27) (പ്രായം 74)
കോഴിക്കോട്
രാഷ്ട്രീയ കക്ഷി
  • എൻ.സി.പി
  • കോൺഗ്രസ് (എസ്)
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളികെ.പാറുക്കുട്ടി
കുട്ടികൾ2
As of 30 ഓഗസ്റ്റ്, 2023
ഉറവിടം: കേരള നിയമസഭ

ജീവിതരേഖ

കണ്ണൂർ ധർമടം സ്വദേശി ചീനാൻ കുഞ്ഞിരാമന്റെയും അണിയേരി വെങ്ങിലാട്ട് ശാരദാമ്മയുടെയും മകനായി ജനിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ വിദ്യാർഥിയായിരുന്നു. ഗോവ വിമോചന സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. കെ.എസ്‌.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട്,മലപ്പുറം ഡി.സി.സി സെക്രട്ടറി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കെ.പി.സി.സി. സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. എ.കെ. ആൻറണി കെ.എസ്.യു. പ്രസിഡൻറ് ആയപ്പോഴും യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ആയപ്പോഴും ഷൺമുഖദാസ് ആയിരുന്നു ജനറൽ സെക്രട്ടറി. കെ.പി.സി.സി. പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്ന നിലകളിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു.

ഇന്ദിരാഗാന്ധിയുടെ പ്രവർത്തനശൈലിയിലും നയത്തിലും വിയോജിച്ച് 1978 ൽ കോൺഗ്രസ് വിട്ടു. 1978 മുതൽ ഇടതുമുന്നണിയോടൊപ്പം രാഷ്ട്രീയനിലപാടെടുത്തു പ്രവർത്തിച്ചു.

കോൺഗ്രസ് എസ് അഖിലേന്ത്യാ ട്രഷററും പാർലമെന്ററി പാർട്ടി നേതാവുമായിരുന്നു. എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗമായും മുൻ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.[3]

മലബാർ മേഖലാ കാൻഫെഡ് ചെയർമാൻ, സികെജി സിംപോസിയം സ്ഥിരംസമിതി അംഗം, കേരള ഗ്രന്ഥശാലാ സംഘം കൺട്രോൾ ബോർഡ് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

വഹിച്ച പദവികൾ

വർഷംപദവി
1980ജലസേചനമന്ത്രി
1987 ഏപ്രിൽ രണ്ടുമുതൽ 1991 ജൂൺ 17 വരെആരോഗ്യമന്ത്രി
1996 ജൂൺ 20 മുതൽ 2000 ജനവരി 19 വരെആരോഗ്യ,കായിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=എ.സി._ഷണ്മുഖദാസ്&oldid=3963773" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ