കളമശ്ശേരി നഗരസഭ
ഏറണാകുളം ജില്ലയിലെ നഗരസഭ
കേരളത്തിലെ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് കളമശ്ശേരി. കേരളത്തിലെ വിദ്യാഭ്യാസ, വ്യവസായ പ്രാധാന്യമുള്ള നഗരമാണിത്. വാമനപ്രതിഷ്ഠകൊണ്ട് പ്രസിദ്ധിയാർജ്ജിച്ച തൃക്കാക്കര ക്ഷേത്രം സ്ഥിതിചെയ്യുന്നത് കളമശ്ശേരി നഗരത്തിലാണ്.[2]
കളമശ്ശേരി പട്ടണം | |
ദേശീയപാത 544-നഗരഹൃദയം | |
10°07′N 76°13′E / 10.11°N 76.22°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | |
' | |
വിസ്തീർണ്ണം | 27 ച.കി.മിചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 63176 (പു:31953, സ്ത്രി:31223) |
ജനസാന്ദ്രത | 2013 [1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ | + |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | തൃക്കാക്കര ക്ഷേത്രം |
പേരിനു പിന്നിൽ
- കളഭശേരി: നഗരാതിർത്തിയിലുള്ള ഒരു പ്രധാന ക്ഷേത്രമാണ് തൃക്കാക്കരക്ഷേത്രം. പണ്ടുകാലത്ത് തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടു വന്നിരുന്ന ആനകളെ കൂട്ടമായി കെട്ടിയിരുന്നത് ഇവിടുത്തെ മൈതാനത്തായിരുന്നു. ആ പ്രദേശം കളഭശ്ശേരി എന്നു പറഞ്ഞുപോന്നിരുന്നു. പിന്നീട് കളഭശ്ശേരി രൂപാന്തരം സംഭവിച്ച് കളമശ്ശേരി ആയതായി കരുതുന്നു.[3]
ചരിത്രം
1953 ആഗസ്ത് 15-നു നിലവിൽ വന്ന പഴയ ഞാലകം പഞ്ചായത്താണ് കളമശ്ശേരി പഞ്ചായത്തായും പിന്നീട് 1990 ഏപ്രിൽ 01 നു കളമശ്ശേരി മുനിസിപാലിറ്റിയായും നിലവിൽ വന്നത്.[3]
അതിരുകൾ
- വടക്ക് -- ഏലൂർ നഗരസഭ, ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്
- കിഴക്ക് -- തൃക്കാക്കര നഗരസഭ, എടത്തല ഗ്രാമപഞ്ചായത്ത്
- തെക്ക് -- കൊച്ചി കോർപറേഷൻ, തൃക്കാക്കര നഗരസഭ
- പടിഞ്ഞാറ് -- കൊച്ചി കോർപറേഷൻ, ഏലൂർ നഗരസഭ
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
- കൊച്ചിൻ യുണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി - കുസാറ്റ്
- എസ്.സി.എം.എസ്.കോളേജ്
- കളമശ്ശേരി ഗവ. പോളിടെൿനിക്
- രാജഗിരി കോളേജ് ഓഫ് സൊഷ്യൽ സയൻസ്
- രാജഗിരി സ്കൂൾ
- കൊച്ചി സഹകരണ മെഡിക്കൽ കോളേജ്
- സെന്റ്. പോൾസ് കോളേജ്
- ഗവ. ഐ.ടി.ഐ
- നജത്ത് പബ്ലിക് സ്കൂൾ
- തൃക്കാക്കര സെന്റ്. ജോസഫ് സ്കൂൾ
പ്രധാന വ്യവസായസ്ഥാപനങ്ങൾ
- എച്ച്.എം.ടി (HMT)
- അപ്പോളോ ടയേഴ്സ്
അവലംബം
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ