കെ.പി. രാജേന്ദ്രൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

കെ.പി. രാജേന്ദ്രൻ (ജനനം: 1954 നവംബർ 3) കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ഇദ്ദേഹം സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും എ.ഐ.ടി.യു.സി നാഷണൽ വർക്കിംഗ് കൗൺസിൽ അംഗവുമാണ്. വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയിൽ 2006-11 കാലഘട്ടത്തിൽ ഇദ്ദേഹം റെവന്യൂ-ഭൂപരിഷ്കരണ വകുപ്പ് മന്ത്രിയായിരുന്നു.[1] കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലത്തെയാണ് ഇദ്ദേഹം ഇക്കാലയളവിൽ പ്രതിനിധീകരിച്ചിരുന്നത്.[2]

കെ.പി. രാജേന്ദ്രൻ
കേരളത്തിലെ റെവന്യൂ-ഭൂപരിഷ്കരണ വകുപ്പ് മന്ത്രി
ഓഫീസിൽ
2006–2011
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-11-03) 3 നവംബർ 1954  (69 വയസ്സ്)
തൃശൂർ, കേരളം, ഇൻഡ്യ
ദേശീയതഇൻഡ്യ
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിഅനി
കുട്ടികൾഅഞ്ജന രാജേന്ദ്രൻ, ഡോ. പാർവ്വതി രാജേന്ദ്രൻ
മാതാപിതാക്കൾ
വസതിsതൃശൂർ, കേരളം, ഇൻഡ്യ

ജീവിതരേഖ

1954 നവംബർ 3 നാണ് ഇദ്ദേഹം ജനിച്ചത്. കെ.പി. പ്രഭാകരൻ, കെ.ആർ.കാർത്യായനി എന്നിവരായിരുന്നു മാതാപിതാക്കൾ. ബി.എ., എൽ.എൽ.ബി. എന്നീ ബിരുദങ്ങൾ ഇദ്ദേഹത്തിനുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് വിദ്യാർത്ഥിനേതാവ്, ട്രേഡ് യൂണിയ പ്രവർത്തനം എന്നിവയിലൂടെയാണ്. 1996, 2001,2006 എന്നീ വർഷങ്ങളിൽ ഇദ്ദേഹം നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[3]

രാഷ്ട്രീയ ജീവിതം

പാർട്ടി പ്രവർത്തനം

കാമ്പസ് രാഷ്ട്രീയത്തിലൂടെ ആണ് സജീവ രാഷ്ട്രീയ രംഗത്തേക്ക് കെ.പി രാജേന്ദ്രൻ പ്രവേശിക്കുന്നത്. തിരഞ്ഞെടുപ്പ് രംഗത്തെ കന്നിയങ്കത്തിൽ 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്സിലെ പിസി ചാക്കോയോട് പരാജയപ്പെട്ടു.പിന്നീട് 1996,2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചേർപ്പ് മണ്ഡലത്തിൽ നിന്നും 2006 ൽ കൊടുങ്ങല്ലൂരിൽ നിന്നും എം.എൽ.ഏ. ആയി തിരഞ്ഞെടുക്കപ്പെട്ടു. 2006ലെ ഇടത് സർക്കാരിൽ കേരളത്തിന്റെ റവന്യൂ-ഭൂപരിഷ്കരണവകുപ്പ് മന്ത്രി ആയും സ്ഥാനമേറ്റു.

റവന്യു മന്ത്രിയായുള്ള പ്രവർത്തനം

2006 ൽ കേരള കർഷക കടാശ്വാസ കമ്മീഷൻ രൂപീകരിച്ചതും കേരള കടാശ്വാസ നിയമവും നെൽവയൽ തണ്ണീർ തട നിയമവും പാസ് ആയത് കെ.പി. രാജേന്ദ്രൻ റവന്യു മന്ത്രി ആയിരുന്നപ്പോഴാണ്. 2008 ൽ പാസ്സാക്കിയ നെൽവയൽ തണ്ണീർ തട നിയമം രണ്ടാം ഭൂ പരിഷ്കരണം എന്ന ഖ്യാതി നേടി.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1996ചേർപ്പ് നിയമസഭാമണ്ഡലംകെ.പി. രാജേന്ദ്രൻസി.പി.ഐ., എൽ.ഡി.എഫ്എം.കെ.അബ്ദുൽ സലാംകോൺഗ്രസ്സ്-ഐ, യു.ഡി.എഫ്.
2001ചേർപ്പ് നിയമസഭാമണ്ഡലംകെ.പി. രാജേന്ദ്രൻസി.പി.ഐ., എൽ.ഡി.എഫ്എം.കെ.കണ്ണൻസി.എം.പി , യു.ഡി.എഫ്.
2006കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലംകെ.പി. രാജേന്ദ്രൻസി.പി.ഐ., എൽ.ഡി.എഫ്ഉമേഷ് ചള്ളിയിൽജെ.എസ്.എസ്., യു.ഡി.എഫ്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=കെ.പി._രാജേന്ദ്രൻ&oldid=4081419" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ