കെ.പി. വിശ്വനാഥൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

സംസ്ഥാന വനംവകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തൃശൂർ ജില്ലയിൽ [3]നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു കെ.പി.വിശ്വനാഥൻ (1940-2023) [4][5][6]വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2023 ഡിസംബർ 15ന് അന്തരിച്ചു.

കെ.പി.വിശ്വനാഥൻ
സംസ്ഥാന വനം വകുപ്പ് മന്ത്രി
ഓഫീസിൽ
1991-1994
മുൻഗാമിഎൻ.എം. ജോസഫ്
പിൻഗാമികടവൂർ ശിവദാസൻ
സംസ്ഥാന വനം വകുപ്പ് മന്ത്രി
ഓഫീസിൽ
2004-2005
മുൻഗാമിസി.കെ. നാണു
പിൻഗാമിഎ. സുജനപാൽ
നിയമസഭാംഗം
ഓഫീസിൽ
1977 , 1980
മുൻഗാമിടി.കെ. കൃഷ്ണൻ
പിൻഗാമികെ.പി. അരവിന്ദാക്ഷൻ
മണ്ഡലംകുന്നംകുളം
നിയമസഭാംഗം
ഓഫീസിൽ
1987, 1991, 1996, 2001
മുൻഗാമിസി.ജി. ജനാർദ്ധനൻ
പിൻഗാമിസി. രവീന്ദ്രനാഥ്
മണ്ഡലംകൊടകര
വ്യക്തിഗത വിവരങ്ങൾ
ജനനം22/04/1940
കുന്നംകുളം, തൃശൂർ ജില്ല
മരണംഡിസംബർ 15, 2023(2023-12-15) (പ്രായം 83)[1]
തൃശൂർ
പങ്കാളിM.P.Lalitha
കുട്ടികൾ2 sons
As of 16 ഡിസംബർ, 2023
ഉറവിടം: [കേരള നിയമസഭ[2]]

ജീവിതരേഖ

തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. ഒരു അഭിഭാഷകൻ കൂടിയാണ് കെ.പി. വിശ്വനാഥൻ.[7]

രാഷ്ട്രീയജീവിതം

യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതൽ 1970 സംഘടനയുടെ തൃശൂർ ജില്ലാ പ്രസിഡൻറായിരുന്നു.

പ്രധാന പദവികൾ

  • 1970-1987 തൃശൂർ ഡി.സി.സി. സെക്രട്ടറി
  • 1971-1980 കെ.പി.സി.സി നിർവാഹക സമിതി, തിരഞ്ഞെടുപ്പ് സമിതി, ഖാദി ബോർഡ് അംഗം
  • 1971-1975 കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡ് അംഗം
  • 1972 പ്രസിഡൻറ്, തൃശൂർ ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന തെങ്ങ് കർഷക ഫെഡറേഷൻ
  • 1972 മുതൽ കെ.പി.സി.സി. അംഗം
  • 1972-1984 സംസ്ഥാന സഹകരണ യൂണിറ്റ്, മാനേജിംഗ് കമ്മിറ്റി അംഗം
  • 1974- 1988 സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ
  • 1980 സെക്രട്ടറി, കോൺഗ്രസ് പാർലമെൻററി പാർട്ടി
  • 1977, 1980 നിയമസഭാംഗം കുന്നംകുളം
  • 1987, 1991, 1996, 2001 നിയസഭാംഗം കൊടകര
  • 1991-1994 , 2004-2005 സംസ്ഥാന വനം വകുപ്പ് മന്ത്രി

[8][9]

2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കൊടകരയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ സി.രവീന്ദ്രനാഥിനോട് പരാജയപ്പെട്ടു[10][11]കെ.പി.സി.സി. നിർവാഹക സമിതി മുൻ അംഗമായിരുന്നു.

മറ്റ് പദവികൾ

  • പ്രസിഡൻ്റ്
  • അളകപ്പ നഗർ ടെക്സ്റ്റൈൽ വർക്കേഴ്സ് കോൺഗ്രസ്
  • കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എൻ.ടി.യു.സി.
  • കീച്ചേരി, നാഷണൽ ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ
  • പ്രിയദർശിനി സഹകരണ ആശുപത്രി, കീച്ചേരി
  • സംസ്ഥാന തെങ്ങ് കർഷക ഫെഡറേഷൻ
  • തൃശൂർ, താലൂക്ക് സഹകരണ വിദ്യാഭ്യാസ സൊസൈറ്റി

മരണം

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2023 ഡിസംബർ 15 ന് രാവിലെ 9:30 മണിക്ക് അന്തരിച്ചു.[12]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [13] [14]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2011പുതുക്കാട് നിയമസഭാമണ്ഡലംസി. രവീന്ദ്രനാഥ്സി.പി.എം., എൽ.ഡി.എഫ്.കെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ശോഭ സുരേന്ദ്രൻബി.ജെ.പി. എൻ.ഡി.എ.
2006കൊടകര നിയമസഭാമണ്ഡലംസി. രവീന്ദ്രനാഥ്സി.പി.ഐ.എം., എൽ.ഡി.എഫ്കെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001കൊടകര നിയമസഭാമണ്ഡലംകെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ലോനപ്പൻ നമ്പാടൻസി.പി.ഐ.എം., എൽ.ഡി.എഫ്.
1996കൊടകര നിയമസഭാമണ്ഡലംകെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി.ആർ. രാജൻസി.പി.ഐ.എം., എൽ.ഡി.എഫ്.
1991കൊടകര നിയമസഭാമണ്ഡലംകെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.പി.ആർ. രാജൻസി.പി.ഐ.എം., എൽ.ഡി.എഫ്.
1987കൊടകര നിയമസഭാമണ്ഡലംകെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എം.എ. കാർത്തികേയൻസി.പി.ഐ.എം., എൽ.ഡി.എഫ്.
1982കുന്നംകുളം നിയമസഭാമണ്ഡലംകെ.പി. അരവിന്ദാക്ഷൻസി.പി.എം., എൽ.ഡി.എഫ്.കെ.പി. വിശ്വനാഥൻസ്വതന്ത്ര സ്ഥാനാർത്ഥി
1980കുന്നംകുളം നിയമസഭാമണ്ഡലംകെ.പി. വിശ്വനാഥൻഐ.എൻ.സി. (യു.)എൻ. മാധവൻസ്വതന്ത്ര സ്ഥാനാർത്ഥി
1977കുന്നംകുളം നിയമസഭാമണ്ഡലംകെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.)ടി.കെ. കൃഷ്ണൻസി.പി.എം.
1970കുന്നംകുളം നിയമസഭാമണ്ഡലംടി.കെ. കൃഷ്ണൻസി.പി.എം.കെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കെ.പി._വിശ്വനാഥൻ&oldid=4072170" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ