കോപ്പർ ഐ.യു.ഡി

ഗർഭധാരണനിരോധനത്തിനായി ഉപയോഗിക്കപ്പെടുന്ന ഒരു ഉപകരണമാണ് കോപ്പർ ഇൻട്രായൂട്ടറിൻ ഡിവൈസ് അഥവാ കോപ്പർ ഐ.യു.ഡി. ടീ ആകൃതിയുള്ളത് കൊണ്ട് കോപ്പർ ടീ എന്നും അറിയപ്പെടുന്നു. ചെമ്പ് ഉൾക്കൊള്ളുന്നതായതുകൊണ്ടാണ് കോപ്പർ എന്ന് ചേർത്തുപറയുന്നത്. ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെടുന്ന ഈ ഉപകരണം പന്ത്രണ്ട് വർഷം വരെ ഫലം ചെയ്യുന്നതായി കാണപ്പെടുന്നു[1][2]. ജനനനിയന്ത്രണത്തിന്റെ ഏറ്റവും ഫലപ്രദമായ രൂപമായി ഇത് വിലയിരുത്തപ്പെടുന്നു. അടിയന്തര സാഹചര്യത്തിലും[3] (അഞ്ചുദിവസം വരെയുള്ള ഗർഭം പോലും ഒഴിവാക്കാൻ ഐ.യു.ഡി സ്ഥാപിക്കുന്നതുമൂലം കഴിയും), ദീർഘകാലാടിസ്ഥാനത്തിലും ഏതുപ്രായത്തിലുള്ളവർക്കും സുരക്ഷിതമായ ഒരു മാർഗമാണ് ഇത്[4]. ഈ ഉപകരണം നീക്കുന്നതോടെ വേഗത്തിൽ തന്നെ ഗർഭധാരണശേഷി തിരികെ കിട്ടുന്നു എന്നതും ശ്രദ്ധേയമാണ്. ചെമ്പിന്റെ സാന്നിദ്ധ്യം ശുക്ലത്തിലെ ബീജങ്ങളെ നശിപ്പിക്കുന്നതാണ് ഇതിന്റെ പ്രവർത്തനരീതി.

ആർത്തവരക്തം കൂടുക എന്ന പാർശ്വഫലം ചിലരിൽ കാണപ്പെടുന്നുണ്ട്. അപൂർവ്വമായെങ്കിലും ഈ ഉപകരണം പുറത്തുവരാറുമുണ്ട്. ഐ.യു.ഡിയുടെ അവിദഗ്ദമായ സ്ഥാപിക്കൽ അപൂർവ്വമായെങ്കിലും ഗർഭാശയദ്വാരം ഉണ്ടാവാൻ ഇടയാക്കാറുണ്ട് [1]. ലൈംഗികമായി പകരുന്ന അണുബാധകളുള്ളവരിൽ ഇത് അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്[4]. ഹോർമോൺ ഗർഭനിരോധനമാർഗ്ഗങ്ങൾക്ക് സാധിക്കാത്തവരിൽ ഐ.യു.ഡി കൾ ശുപാർശ ചെയ്യപ്പെടുന്നു. ഈ ഉപകരണം നിലനിൽക്കെ എങ്ങാനും ഗർഭം ധരിച്ചതായി കാണുകയാണെങ്കിൽ ഉടനെ തന്നെ ഐ.യു.ഡി നീക്കം ചെയ്യപ്പെടേണ്ടതാണ്.

ഉപയോഗങ്ങൾ

ലഭ്യമായതിൽ ഏറ്റവും ഫലപ്രദവും ദീർഘകാലം നിലനിൽക്കുന്നതുമായ ഗർഭനിരോധന മാർഗ്ഗങ്ങളിലൊന്നാണ് കോപ്പർ ഐ.യു.ഡി.[5] വിവിധ തരം കോപ്പർ ഐ.യു.ഡികൾ, അതിന്റെ ഘടന, അടങ്ങിയിരിക്കുന്ന ചെമ്പിന്റെ അളവും വിസ്തീർണ്ണവും[6] എന്നിവയൊക്കെ അനുസരിച്ച് വ്യത്യസ്ഥമായ ഫലപ്രാപ്തി കൈവരിക്കുന്നതായി കാണാം[6]. സ്ഥാപിച്ച് വർഷങ്ങൾ കഴിയുംതോറും ചെറിയ വ്യതിയാനങ്ങൾ ഫലപ്രാപ്തിയെ പ്രതികൂലമായി സ്വാധീനിക്കുന്നു. നീക്കം ചെയ്യുന്നതോടെ ഗർഭധാരണശേഷി തിരികെ ലഭിക്കുന്നു എന്നതാണ് മറ്റുള്ള സംവിധാനങ്ങളിൽ നിന്ന് ഐ.യു.ഡിയെ വ്യത്യസ്ഥമാക്കുന്നത്. ഐ.യു.ഡികൾ ഫ്രെയിം ഉള്ളത് എന്നും ഇല്ലാത്തത് എന്നും വേർതിരിക്കപ്പെടുന്നു. വിവിധ കമ്പനികളുടെ ഐ.യു.ഡി കൾ വ്യത്യസ്ഥമായ ഗുണനിലവാരങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്[7][8][6].

ഇതിന്റെ പ്രവർത്തനം മറ്റുള്ള സാഹചര്യങ്ങളെ ആശ്രയിക്കുന്നില്ല[5] എന്ന കാരണത്താൽ, പരാജയനിരക്കുകൾ വളരെ ചെറുതാണ്[9][10][11]. ട്യൂബൽ സ്റ്റെറിലൈസേഷനുമായി താരതമ്യം ചെയ്യുമ്പോൾ വളരെ നേരിയ വ്യത്യാസമാണ് ഇതിന്റെ പരാജയ നിരക്കിലുള്ളതെന്ന് കാണാം.

അടിയന്തിര ഗർഭനിരോധനം

1976-ലാണ് കോപ്പർ ഐയുഡി ഒരു അടിയന്തര ഗർഭനിരോധന മാർഗ്ഗമായി (ഇസി) ഉപയോഗിക്കാമെന്ന് ആദ്യമായി കണ്ടെത്തിയത്..[12] അടിയന്തര ഗർഭനിരോധന മാർഗ്ഗമാണ് കോപ്പർ ഐയുഡി. നിലവിൽ ലഭ്യമായ ഹോർമോൺ ഇസി ഗുളികകളേക്കാൾ ഫലപ്രദമാണ് ഇത്.[13] ഇസിക്ക് വേണ്ടി കോപ്പർ ഐയുഡി ഉപയോഗിക്കുന്നവരിൽ ഗർഭധാരണ നിരക്ക് 0.09% ആണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് ശേഷം അഞ്ച് ദിവസം വരെ ഇത് ഇസിക്ക് ഉപയോഗിക്കാം, അഞ്ച് ദിവസത്തിനുള്ളിൽ ഫലപ്രാപ്തി കുറയുന്നില്ല.[14] അടിയന്തിര ഗർഭനിരോധനത്തിനായി കോപ്പർ IUD ഉപയോഗിക്കുന്നതിന്റെ ഒരു അധിക നേട്ടം, ഉൾപ്പെടുത്തിയതിന് ശേഷം 10-12 വർഷത്തേക്ക് ഇത് ഒരു ഗർഭനിരോധന മാർഗ്ഗമായി ഉപയോഗിക്കാം എന്നതാണ്..[14]

വിവിധതരം ഐ.യു.ഡികൾ
ഗർഭപാത്രത്തിൽ ഒരു കോപ്പർ IUD

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കോപ്പർ_ഐ.യു.ഡി&oldid=4090843" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ