ചിത്പവൻ

ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെ കൊങ്കണിൽ നിന്നുള്ള ഒരു ബ്രാഹ്മണസമൂഹമാണ് ചിത്പവൻ ബ്രാഹ്മണർ അഥവാ കൊങ്കണസ്ഥ ബ്രാഹ്മണർ. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ദൂതന്മാരായും ചാരന്മാരായും പ്രവർത്തിച്ചുവന്ന ചിത്പവൻ ബ്രാഹ്മണർ, പതിനെട്ടാം നൂറ്റാണ്ടിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ചു. ഭട്ട് കുടുംബത്തിൽ നിന്നുള്ള പേഷ്വയുടെ അനന്തരാവകാശികൾ മറാത്ത സാമ്രാജ്യത്തിന്റെ അമരത്തെത്തിയതോടെയാണ് ഇവരുടെ സ്വാധീനം വർദ്ധിച്ചത്. ചിത്പവൻ ബ്രാഹ്മണരെ ദേശസ്ഥ ബ്രാഹ്മണർ തങ്ങളേക്കാൾ താഴെക്കിടയിലുള്ളവരായി കണക്കാക്കുന്നു. ബ്രാഹ്മണജാതിയിലേക്ക് പുതുതായി കടന്നുവന്നവരാണ് ചിത്പവൻ എന്ന് കണക്കാക്കിയാണ് ഇങ്ങനെ ചെയ്യുന്നത്[1] [2] [3] [4] [5] [6] [7].

ജനനം, വിവാഹം പോലുള്ള വിശേഷ അവസരങ്ങളിൽ അനുഷ്ഠിക്കുന്ന ബോധൻ എന്ന ചടങ്ങ്

എന്നാൽ ചിത്പവൻ ബ്രാഹ്മണരുടെ സ്വാധീനം സംബന്ധിച്ച അവകാശവാദങ്ങൾ അതിശയോക്തിപരമാണെന്ന് പല ഗവേഷകരും കാണുന്നുണ്ട്. ഇവരെ വിശ്വാസയോഗ്യരായി പേഷ്വമാരുടേയും ശിവജിയുടെ പിൻഗാമികളോ കണ്ടിരുന്നില്ല എന്ന് അവർ വിലയിരുത്തുന്നുണ്ട്. ആംഗ്ലോ-മറാത്ത യുദ്ധങ്ങളിലെ പേഷ്വാകളുടെ പരാജയത്തോടെ ചിത്പവൻ ബ്രാഹ്മണർ പാശ്ചാത്യ വിദ്യാഭ്യാസത്തിനായി ഒഴുകിയെത്തി എന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു[8]. പൂനെയിലെ മൊത്തം ജനസംഖ്യയുടെ 5 ശതമാനം വരുന്ന ബ്രാഹ്മണരിലെ 27ശതമാനം ചിത്പവൻ വിഭാഗമാണെന്ന് 1901-ലെ കണക്കെടുപ്പ് സൂചിപ്പിക്കുന്നു[9].

ഉത്ഭവം

ചിത്പവന്മാർ കൊങ്കണസ്ഥ ബ്രാഹ്മണർ എന്നും അറിയപ്പെടുന്നു. [10] [11]

സ്കന്ദപുരാണത്തിൽ പറയുന്ന ഐതിഹ്യപ്രകാരം ഇവരുടെ പേരിന്റെ ഉദ്ഭവം ഇങ്ങനെയാണ്;

കൊങ്കൺ പ്രദേശത്ത് ബ്രാഹ്മണരെ കണ്ടെത്താനാവാതെ വന്ന പരശുരാമൻ അവിടെ ഒരു ചിതക്ക് സമീപം അറുപതോളം മത്സ്യത്തൊഴിലാളികളെ കണ്ടെത്തുകയും അവരെ ശുദ്ധീകരിച്ച് ബ്രാഹ്മണത്വത്തിലേക്ക് ചേർക്കുകയും ചെയ്തു.

ചിതക്ക് സമീപത്ത് നിന്ന് ശുദ്ധീകരിക്കപ്പെട്ടത് എന്ന അർത്ഥത്തിൽ ചിത്പവൻ എന്ന നാമം ലഭിച്ചു എന്നാണ് അതിൽ പറയുന്നത്. എന്നാൽ ചിതയിൽ നിന്ന് ശുദ്ധം എന്നതിന് പകരം ശുദ്ധമായ മനസ്സ് എന്നതാണ് ചിത്പവനുകാർ സ്വയം വിശദീകരിക്കുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ചിത്പവൻ&oldid=3777494" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ