ടി.യു. കുരുവിള

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ടി. യു. കുരുവിള (ജനനം: 1936 ഓഗസ്റ്റ് 13) കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം കോതമംഗലത്ത് ഊഞ്ഞപ്പാറയിലാണ് ജനിച്ചത്. ഉതുപ്പ്, മറിയം എന്നിവരാണ് മാതാപിതാക്കൾ. ഇദ്ദേഹം സിവിൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ ഉള്ള വ്യക്തിയാണ്. രാഷ്ട്രീയപ്രവർത്തനം കൂടാതെ കൃഷി, വ്യാപാരം എന്നീ മേഖലകളിലും ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 2006, 2011 എന്നീ വർഷങ്ങളിൽ കോതമംഗലം നിയോജകമണ്ഡലത്തുനിന്ന് ഇദ്ദേഹം കേരള നിയമസഭയിലേയ്ക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ഇദ്ദേഹം പൊതുമരാമത്ത് മന്ത്രിയായി കുറച്ചുകാലം പ്രവർത്തിച്ചിരുന്നു.

ഷെവലിയർ ഡോക്ടർ. ടി.യു. കുരുവിള
കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ
മണ്ഡലംകോതമംഗലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1936-09-13) 13 സെപ്റ്റംബർ 1936  (87 വയസ്സ്)
ഊഞ്ഞപ്പാറ, കോതമംഗലം
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (മാണി)
പങ്കാളിശ്രീമതി ചിന്നമ്മ കുരുവിള

ഇദ്ദേഹം ഇപ്പോൾ കേരള കോൺഗ്രസ് (മാണി) വിഭാഗത്തിലാണ്. സിറിയാക് ഓർത്തഡോക്സ് സഭയുടെ ലേ സെക്രട്ടറിയായി ഇദ്ദേഹം കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്. ഷെവലിയർ സ്ഥാനം, മോർ അഫ്രേം മെഡൽ, കമാൻഡർ സ്ഥാനം, ബാർ എഥോ ഷാറിറോ സ്ഥാനം എന്നിവ പാത്രിയർക്കീസ് ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസിൽ നിന്ന് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ലണ്ടനിലെ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇദ്ദേഹത്തിന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം

ഇദ്ദേഹം 1964 മുതൽ 78 വരെ എറണാകുളം ജില്ലയിലെ കീരമ്പാറ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. ഇതു കൂടാതെ കീരമ്പാറ സർവിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് (1966-1970), കോതമംഗലം ബ്ലോക്ക് ഡെവലപ്പ്മെന്റ് കമ്മിറ്റി ചെയർമാൻ (1970-1978), കേരള പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ (1982-1987) എന്നീ ചുമതകലളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1996 മുതൽ 2001 വരെ ഇദ്ദേഹം കേരള സംസ്ഥാന ഹൗസിംഗ് ബോഡിന്റെയും ചെയർമാനായിരുന്നു.

നിലവിൽ ഇദ്ദേഹം കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ വൈസ് ചെയർമാനാണ്. [1][2]

മന്ത്രി

ടി.യു. കുരുവിള, മോൻസ് ജോസഫ്, രാജു ജോർജ്ജ്, അജിത്ത് കുമാർ നായർ എന്നിവർ ലണ്ടനിൽ

ഇദ്ദേഹം 2006 നവംബറിൽ പി.ജെ. ജോസഫ് വിമാനയാത്രയ്ക്കിടെ ഒരു വനിതയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തെത്തുടർന്ന് രാജിവച്ചപ്പോൾ മന്ത്രിസ്ഥാനമേൽക്കുകയുണ്ടായി. [3][4]

വഹിച്ചിട്ടുള്ള സ്ഥാനങ്ങൾ

  • കേരള സംസ്ഥാന പൊതുമരാമത്ത് മന്ത്രി
  • കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് (1964-1978)
  • കീരമ്പാറ സർവീസ് സഹകരണ സംഘം പ്രസിഡന്റ് (1966-1970)
  • സെന്റ് സ്റ്റീഫൻ സ്കൂൾ കീരമ്പാറ, മാനേജർ (1968-1978)
  • ബ്ലോക്ക് ഡെവലപ്പ്മെന്റ് കമ്മിറ്റി, കോതമംഗലം - ചെയർമാൻ (1970-1978)
  • പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളം - ചെയർമാൻ (1982-1987)
  • കോതമംഗലം മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ (1991-1992)
  • കേരള സ്റ്റേറ്റ് ഹൗസിംഗ് ബോഡ് - ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്റ്റർ (1996-2001)
  • ലേ സെക്രട്ടറി യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭ (1993-1999)
  • എറണാകുളം ഡിസ്ട്രിക്റ്റ് ഡെവലപ്പ്മെന്റ് കമ്മിറ്റി - മെംബർ (1964-1982)
  • റബ്ബർ ബോഡ് - മെംബർ (1983-1987)
  • കേരള കോൺഗ്രസ് (ജെ) സംസ്ഥാന ട്രഷററും സെക്രട്ടറിയും (1977-1989, 1989-1992)
  • എം.എൽ.എ. കോതമംഗലം
  • വൈസ് ചെയർമാൻ കേരള കോൺഗ്രസ് (എം)

വിവാദം

2007 സെപ്റ്റംബർ 2-ന് ഇദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുകയുണ്ടായി. ഇദ്ദേഹവും കുടുംബാംഗങ്ങളും നടത്തിയ ഭൂമി ഇടപാടിൽ പ്രശ്നങ്ങളുണ്ടെന്ന ഇടുക്കി കളക്ടറുടെ റിപ്പോർട്ടറിനെത്തുടർന്നാ‌യിരുന്നു ഇത്.[5] കെ.ജി. എബ്രഹാം എന്നയാൾ 20 acres (81,000 m2) ഭൂമി മൂന്നാറിൽ ഇദ്ദേഹത്തിന്റെ മക്കൾക്ക് 6.7കോടി രൂപ അഡ്വാൻസായി നൽകിയെന്നും ഈ ഭൂമി ഇവരുടെ സ്വന്തമല്ലാത്തതിനാൽ ഇടപാട് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും പക്ഷേ ഇവർ പണം തിരികെക്കൊടുത്തില്ലെന്നുമായിരുന്നു റിപ്പോർട്ട്. [6]ഇതിനു ശേഷം പാർട്ടി നേതാവ് പി.ജെ. ജോസഫ് പണം അബ്രഹാമിന് തിരികെക്കൊടുക്കാമെന്ന് ഉറപ്പുകൊടുത്തു. [7] Kuruvilla had to resign and Monce Joseph from the KC(J) became the new PWD minister.

കളക്ടറുടെ റിപ്പോർട്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും കുരുവിള കുറ്റമൊന്നും ചെയ്തതായി ആരോപിക്കുന്നില്ല എന്ന് ജോസഫ് പിന്നീട് അവകാശപ്പെട്ടു. കുരുവിളയ്ക്കും പാർട്ടിക്കുമെതിരായി ഗൂഢനീക്കമുണ്ടെന്നും പി.ജെ. ജോസഫ് ആരോപിച്ചു. [8]

2008 മേയ് 15-ന് ഇദ്ദേഹത്തിനെതിരായ കേസിൽ തെളിവുകളില്ലെന്ന് കേരള പോലീസ് കോടതിയെ അറിയിച്ചു. [9]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ടി.യു._കുരുവിള&oldid=3804718" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ