എ.ആർ. മേനോൻ

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ
(ഡോ. എ.ആർ. മേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സംസ്ഥാനത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രിയും[3] ഒരു ഭിഷഗ്വരനുമായിരുന്നു അമ്പാട്ട് രാവുണ്ണി മേനോൻ എന്ന എ.ആർ. മേനോൻ (06 ഏപ്രിൽ 1886 - 09 ഒക്ടോബർ 1960). തൊഴിലുകൊണ്ട് ഒരു ഡോക്ടറായിരുന്നെങ്കിലും അദ്ദേഹം പൊതു പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. രണ്ട്[4] തവണ കേരള നിയമസഭയിലും ഇരുപത് വർഷത്തോളം കൊച്ചിനിയമസഭയിലും, ഒരു തവണ തിരുക്കൊച്ചി നിയമസഭയിലും എ.ആർ. മേനോൻ അംഗമായിരുന്നു. രണ്ട് തവണ തൃശൂർ നഗരസഭയുടെ കൗൺസിലറായിരുന്ന ഇദ്ദേഹം മദ്രാസ് സർവകലാശാലാ സെനറ്റംഗവും ആയിരുന്നു. കേരള നിയമസഭയിലെ സമാജികനായിരിക്കെ 1960 ഒക്ടോബർ 09-ന് 74-ആം വയസ്സിൽ അന്തരിച്ചു.

ഡോ:എ.ആർ. മേനോൻ
കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 4 1957 – ജൂലൈ 31 1959
പിൻഗാമിവി.കെ. വേലപ്പൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – ഒക്ടോബർ 9 1960
മുൻഗാമിസി.കെ. നാരായണൻ കുട്ടി
പിൻഗാമിഎം.വി. വാസു
മണ്ഡലംപറളി
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിടി.എ. ധർമ്മരാജ അയ്യർ
മണ്ഡലംതൃശ്ശൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം
അമ്പാട്ട് രാവുണ്ണി മേനോൻ

(1886-04-06)ഏപ്രിൽ 6, 1886[1]
മരണംഒക്ടോബർ 9, 1960(1960-10-09) (പ്രായം 74)
പങ്കാളികമലം[2]
കുട്ടികൾരണ്ട് മകൻ, രണ്ട് മകൾ
മാതാപിതാക്കൾ
  • ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ (അച്ഛൻ)
As of നവംബർ 3, 2011
ഉറവിടം: സ്റ്റേറ്റ് ഓഫ് കേരള

ജീവിതരേഖ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലുള്ള പ്രസിദ്ധ നായർ തറവാടായ അമ്പാട്ട് കുടുംബത്തിലാണ് 1886 ഏപ്രിൽ 6ന് എ.ആർ. മേനോൻ ജനിച്ചത്. അച്ഛൻ പ്രസിദ്ധ സാഹിത്യകാരനായ ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ. അപ്പൂപ്പൻ കേനാത്തുവീട്ടിൽ ചാമു മേനോൻ. മദ്രാസ് സർവകാലാശാലയിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം ഉപരിപഠനത്തിനായി ഇദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ നിന്നും വൈദ്യശാത്രത്തിൽ MB,ChB (Edinborough) എടുത്തു, ഏകദേശം പതിനാല് വർഷത്തോളം ബ്രിട്ടനിൽ ജോലിനോക്കി. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു ഇത്. ഈ കാലയളവിൽ(ഏകദേശം 10 വർഷത്തോളം) അയർലന്റിലുള്ള ഗ്ലാസ്ഗോ ആശുപതിയിൽ ഒരു സർജന്റെ ജോലിയായിരുന്നു. ആ സമയത്തെ അറിയപ്പെടുന്ന ഒരു സർജനായിരുന്നു എ.ആർ. മേനോൻ. 1921-ൽ തിരിച്ച് ഇന്ത്യയിൽ വന്നതിനു ശേഷം തൃശ്ശൂരിൽ പ്രാക്ടീസ് തുടങ്ങി.

കുടുംബം

1907-ൽ ഇംഗ്ലണ്ടിൽ ഉപരിപഠനത്തിനു പോകുന്നതിനു മുൻപ് തന്നെ തന്റെ അമ്മാവനായ ഡോ. എ.ജി. മേനോന്റെ മകളായ മാധവിക്കുട്ടിയുമായി എ.ആർ. മേനോൻ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ 14 വർഷങ്ങൾക്ക് ശേഷം മേനോൻ തിരിച്ചു വരുന്നതിനു മുൻപ് മാധവിക്കുട്ടി അന്തരിച്ചു. ഇംഗ്ലണ്ടിൽ നിന്നും തിരിച്ചു വന്നതിനു ശേഷം രുക്മിണി തങ്കച്ചിയുടെയും ശ്രീ നാരായണൻ തമ്പിയുടേയും മകളായ കമലത്തെ വിവാഹം ചെയ്തു. തിരുവിതാംകൂർ മഹാരാജാവായിരുന്ന വിശാഖം തിരുനാളിന്റെ ഏകമകനായിരുന്നു ശ്രീ നാരായണൻ തമ്പി. എ.ആർ. മേനോനും കമലത്തിനുമായി രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണുണ്ടായിരുന്നത് അവർ യഥാക്രമം ജാനകി, രാധ, രാം മോഹൻ, വിജയൻ എന്നിവരാണ്.

രാഷ്ട്രീയ ജീവിതം

ഒരു ഡോക്ടറായിരുന്നെങ്കിൽ കൂടിയും പൊതു പ്രവർത്തനങ്ങളിൽ മേനോൻ സജീവ തല്പരനായിരുന്നു. തൃശ്ശൂർ കലാപം ശാന്തമാക്കുന്നതിലുള്ള മേനോന്റെ ഇടപെടലുകൾ[5] തൃശൂരിലെ ജനങ്ങളുടെ ഇടയിൽ ജാതിമത ഭേദമെന്യേ നല്ല ആദരവ് ലഭിക്കുവാൻ ഇടയാക്കി. ഈ സംഭവത്തിന് വളരെ അടുത്ത് തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായി. തുടർച്ചയായി മൂന്നു പ്രാവശ്യം തൃശ്ശൂർ നഗരസഭയുടെ കൗൺസിലറായി മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ചാന്ദിനി എന്ന കമ്പനിക്ക് വൈദ്യുതിബന്ധം നൽകാൻ അനുവദിച്ച കൊച്ചി ദിവാനായിരുന്ന ആർ.കെ. ഷണ്മുഖം ചെട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മേനോൻ തന്റെ കൗൺസിലർ സ്ഥാനം രാജിവച്ചു. ബ്രിട്ടീഷ് ഇന്ത്യയിൽ അക്കാലത്ത് കൊണ്ടുവന്ന മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷാകാരം അനുസരിച്ച് കൊച്ചിയിലും ദ്വയാധികാരം അനുവദിച്ചു. അതോടുകൂടി തിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ കക്ഷിയടിസ്ഥാനത്തിൽ നടന്നു. കൊച്ചിൻ കോൺഗ്രസ്സ് അധികാരത്തിലേക്ക് വരികയും എ.ആർ. മേനോന്റെ മച്ചുനനായ ശിവരാമമേനോൻ ഗ്രാമവികസന മന്ത്രിയാവുകയും ചെയ്തു. ശിവരാമമേനോന്റെ അകാലത്തിലുള്ള വിയോഗത്തെ തുടർന്ന് 1938 സെപ്റ്റംബർ 5-ന് എ.ആർ. മേനോൻ കൊച്ചി നിയമസഭയിലെ ഗ്രാമവികസന മന്ത്രിയായി. 1942-ൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും പാലക്കാട്ടേക്ക് താമസം മാറ്റി അവിടെ ഒരു ആശുപത്രി നിർമ്മിക്കുകയും ചെയ്തു. കുറച്ച് കാലം പാലക്കാട് നഗരസഭാംഗവും ചെയർമാനുമായി മേനോൻ പ്രവർത്തിച്ചു. മേനോന്റെ ഓർമ്മയ്ക്കയി ഒരു പ്രതിമ പാലക്കാട് നഗരസഭയുടെ മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.

കേരള സംസ്ഥനം രൂപംകൊണ്ടതിനു ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ഒന്നാം കേരളനിയമസഭയിൽ അംഗമായി. തുടർന്ന് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായി. രണ്ടാം കേരളാ നിയമസഭയിൽ പറളി മണ്ഡലത്തെയാണ് മേനോൻ പ്രതിനിധീകരിച്ചത്. മദ്രാസ് സെനറ്റിലും, ഓൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലും മേനോൻ അംഗമായിരുന്നു.

തൃശ്ശൂർ കലാപം

1921 ഫെബ്രുവരിയിൽ നിസ്സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരു യോഗത്തിലുണ്ടായ അക്രമത്തോടെയാണ് തൃശ്ശൂർ കലാപം ആരംഭിക്കുന്നത്[5]. സ്വതവേ അകൽച്ചയിൽ കഴിഞ്ഞിരുന്ന ക്രിസ്ത്യാനികളും ഹിന്ദുക്കളും ഇതോടെ സാമുദായികമായി ഏറ്റുമുട്ടിത്തുടങ്ങി[5]. സ്ഥാപനങ്ങൾ പരസ്പരം കൊള്ളയടിക്കുകയും, അതിൽ ഹിന്ദുക്കൾക്ക് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. ഈ സമയത്ത് എ.ആർ. മേനോൻ മുൻകൈ എടുത്തുകൊണ്ട് കോഴിക്കോട് നിന്ന് മാപ്പിളമാരെ സഹായത്തിനായി വരുത്തുകയുണ്ടായി.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [6]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1960പറളി നിയമസഭാമണ്ഡലംഎ.ആർ. മേനോൻസി.പി.ഐ.
1957തൃശ്ശൂർ നിയമസഭാമണ്ഡലംഎ.ആർ. മേനോൻസ്വതന്ത്ര സ്ഥാനാർത്ഥികെ. കരുണാകരൻഇന്ത്യൻ നാഷണൽ കോൺഗ്രസ്

അവസാന കാലം

രണ്ടാം കേരളനിയമസഭയിലെ അംഗമായിരിക്കെ 1960 ഒക്ടോബർ പത്തിനായിരുന്നു എ.ആർ. മേനോൻ അന്തരിച്ചത്. പിറ്റേദിവസം കേരള നിയമസഭ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. എ.ആർ. മേനോനോടുള്ള ആദരസൂചകമായി തൃശ്ശൂരിൽ അദ്ദേഹത്തിന്റെ തറവാടായ അമ്പാട്ട് വീട്ടിലേക്കുള്ള വിവേകോദയം സ്കൂൾ റോഡിനെ എ.ആർ. മേനോൻ റോഡ് എന്ന് നാമകരണം ചെയ്തു. അതുപോലെ തന്നെ പാലക്കാട് സുൽത്താൻപേട്ടിലുള്ള അദ്ദേഹത്തിന്റെ ആശുപത്രിയിലേക്കുള്ള റോഡിന്റെ പേരും എ.ആർ. മേനോൻ റോഡ് എന്നാക്കിമാറ്റി.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=എ.ആർ._മേനോൻ&oldid=4071927" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ