പോപ്പ്! ഓഎസ്

ഗ്നൂ ഡെസ്ക്ടോപ്പ് ഫീച്ചർ ചെയ്യുന്ന ഉബുണ്ടുവിനെ അടിസ്ഥാനമാക്കിയുള്ള ഒരു സൗജന്യ ഓപ്പൺ സോഴ്‌സ് ലിനക്സ് വിതരണമാണ് പോപ്പ്!_ഒഎസ് (Pop!_OS). അമേരിക്കൻ ലിനക്സ് കമ്പ്യൂട്ടർ നിർമ്മാതാക്കളായ സിസ്റ്റം76 ആണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. പോപ്പ്!_ഓഎസ് പ്രാഥമികമായി സിസ്റ്റം76 നിർമ്മിച്ച കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാനാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇത് മിക്ക കമ്പ്യൂട്ടറുകളിലും .iso file ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. [3]

Pop!_OS
പോപ്പ്!_ഒഎസ് പ്രവർത്തിക്കുന്ന ഡെസ്ക്ടോപ്പ്
നിർമ്മാതാവ്സിസ്റ്റം76
ഒ.എസ്. കുടുംബംലിനക്സ് (യുണിക്സ്-ലൈക്ക്)
തൽസ്ഥിതി:നിലവിലുണ്ട്
സോഴ്സ് മാതൃകഓപ്പൺ സോഴ്സ്
പ്രാരംഭ പൂർണ്ണരൂപംഒക്ടോബർ 27, 2017; 6 വർഷങ്ങൾക്ക് മുമ്പ് (2017-10-27)[1]
നൂതന പൂർണ്ണരൂപംPop!_OS 20.04 LTS[2] / 30 ഏപ്രിൽ 2020; 4 വർഷങ്ങൾക്ക് മുമ്പ് (2020-04-30)
പുതുക്കുന്ന രീതിആപ്റ്റ് (+ പോപ്പ് ഷോപ് (Pop!_Shop) യൂസർ ഇന്റർഫേസ്)
പാക്കേജ് മാനേജർ
സപ്പോർട്ട് പ്ലാറ്റ്ഫോംx86-64
കേർണൽ തരംമോണോലിത്തിക് (ലിനക്സ് കേണൽ)
Userlandഗ്നു
യൂസർ ഇന്റർഫേസ്'ഗ്നോം
വെബ് സൈറ്റ്https://pop.system76.com

പോപ്പ്!_ഒഎസ് ഉപയോക്താവിന്റെ ഇടപെടൽ ഇല്ലാതെ എഎംഡി ആൻഡ് എൻവിഡിയ ജിപിയുക്ക് പിന്തുണ പ്രദാനം ചെയ്യുന്നു. പ്രധാനമായി , ഇതിനു അന്തർനിർമ്മിത ജിപിയു പിന്തുണ ഉണ്ട്. അതിനാൽ ഗെയിമിംഗിനായി സജ്ജീകരിക്കുന്നതിനുള്ള എളുപ്പ വിതരണമായി ഇത് കണക്കാക്കപ്പെടുന്നു. പോപ്പ്!_ഒഎസിൽ ഡിസ്ക് എൻ‌ക്രിപ്ഷൻ, വർക്ക്‌സ്‌പെയ്‌സ് മാനേജ്മെന്റ്, നാവിഗേഷനായുള്ള കീബോർഡ് കുറുക്കുവഴികൾ, പവർ മാനേജുമെന്റ് പ്രൊഫൈലുകളിൽ എന്നിവ ലഭ്യമാണ്. പുതിയ റിലീസുകളിൽ ടെൻസർഫ്ലോ ആൻഡ് ക്യൂഡ പാക്കേജുകൾ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. [4] [5]

പോപ്പ്!_ഒഎസ് പ്രധാനമായും സിസ്റ്റം76 ആണ് പരിപാലിക്കുന്നത്. റിലീസ് പതിപ്പിന്റെ സോഴ്‌സ് കോഡ് ഒരു ഗിറ്റ്ഹബ് ശേഖരത്തിൽ ഹോസ്റ്റ ചെയ്യുന്നു. മറ്റ് പല ലിനക്സ് വിതരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത് സമൂഹം നയിക്കുന്നതല്ല. എന്നിരുന്നാലും ബാഹ്യ പ്രോഗ്രാമർമാർക്ക് സോഴ്സ് കോഡ് സംഭാവന ചെയ്യാനും, കാണാനും, പരിഷ്കരിക്കാനും കഴിയും. അവർക്ക് ഇഷ്‌ടാനുസൃതമായി ഐ‌എസ്ഒ ഇമേജുകൾ നിർമ്മിക്കാനും മറ്റൊരു പേരിൽ പുനർവിതരണം ചെയ്യാനും കഴിയും എന്നതും ഇതിന്റെ എടുത്തു പറയേണ്ട ഗുണം ആണ്. [6] [7]

സവിശേഷതകൾ

പോപ്പ്!_ഒഎസ് പ്രാഥമികമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു, വൈഫൈ, ഡെഡികേറ്റഡ് ഗ്രാഫിക് കാർഡിന്, എന്നിവയുടെ ഹാർഡ്‌വെയർ ഡ്രൈവറുകൾ, മീഡിയ കോഡെക്കുകൾ എന്നിവയ്ക്കായി ചില കുത്തക സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു. ലിബ്രെ ഓഫീസ്, ഫയർഫോക്സ്, ഗിയറി എന്നിവയുൾപ്പെടെ നിരവധി സോഫ്റ്റ്വെയറുകളുമായാണ് ഇത് വരുന്നത്. പാക്കേജ് മാനേജർ ഉപയോഗിച്ച് അധിക സോഫ്റ്റ്വെയർ ഡൌൺലോഡ് ചെയ്യാൻ കഴിയും. [5]

പോപ്പ്!_ഒഎസ് അതിന്റെ പാക്കേജ് മാനേജരായി ആപ്റ്റ് ഉപയോഗിക്കുന്നു, തുടക്കത്തിൽ സ്നാപ്പുകളോ ഫ്ലാറ്റ്പാക്കോ ഉപയോഗിച്ചിരുന്നില്ല, എന്നാൽ 20.04 LTS പതിപ്പിൽ ഫ്ലാറ്റ്പാക്ക് പിന്തുണ ചേർത്തു. റെപ്പോസിറ്ററീസ് എന്നു വിളിക്കുന്ന ഓൺലൈൻ സ്രോതസ്സുകളിൽ നിന്നുമാണ് പ്രധാനമായും ആപ്ലിക്കേഷനുകൾ ഇൻസ്റ്റോൾ ചെയ്യുക. സോഫ്റ്റ്വെയർ പാക്കേജുകൾ ഉബുണ്ടു റെപ്പോസിറ്ററികളിൽ നിന്നും പോപ്പ്!_ഒഎസ് ന്റെ സ്വന്തം റെപ്പോസിറ്ററികളിൽ നിന്നും ഡൌൺലോഡ്  ചെയ്ത് ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കും. പോപ്പ്!_ഒഎസ് മാറ്റം വരുത്തിയ തീം ഉള്ള ഗ്നോം ഷെൽ ഇന്റർഫേസ് ആണ് ഉപയോഗിക്കുന്നത്. [8][9]

ഇരട്ട ജിപിയു ലാപ്ടോപ്പുകളിൽ വ്യത്യസ്ത വീഡിയോ മോഡുകൾ തമ്മിൽ മാറുന്നതിന് ഗ്നോം സിസ്റ്റം മെനുവിൽ ഒരു ജിയുഐ ടോഗിൾ ഉണ്ട്. മൂന്ന് ഡിസ്പ്ലേ മോഡുകൾ ഇവയാണ്: ഹൈബ്രിഡ്, ഡിസ്ക്രീറ്റ്, ഐജിപിയു മാത്രം. ഇന്റൽ ക്ലിയർ ലിനക്സ് വിതരണത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത ഒരു പവർ മാനേജുമെന്റ് പാക്കേജ് ഉണ്ട്. [10][5] പോപ്പ്!_ഒഎസ് ഡിസ്പ്ലേ മാനേജർ ആയി എക്സ്.ഓർഗ് ഉപയോഗിക്കുന്നു. വേലാൻഡിലേക്ക് ഡിസ്പ്ലേ മാനേജർ ആവശ്യം എങ്കിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. പ്രൊപ്രൈറ്ററി ഡിവൈസ് ഡ്രൈവറുകൾക്ക്, പ്രത്യേകിച്ച് എൻ‌വിഡിയയ്‌ക്ക് വെയ്‌ലാൻഡിന് പിന്തുണയില്ല, അതേസമയം എക്സ്.ഓർഗ്ഗിനെ പിന്തുണയ്‌ക്കുന്നു. മികച്ച പ്രകടനത്തിനും ജിപിയു സ്വിച്ചിംഗിനും എൻവിഡിയ പ്രൊപ്രൈറ്ററി ഡ്രൈവറുകളുടെ ഉപയോഗം പ്രാപ്തമാക്കുന്നതിന്, പോപ്പ്!_ഒഎസ് ഇന്നുവരെ എക്സ്.ഓർഗ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ.[11][12][13][14]

ടെൻസർഫ്ലോ, കുഡ പാക്കേജുകൾ അധിക കോൺഫിഗറേഷൻ ആവശ്യമില്ലാതെ പോപ്പ്!_ഒഎസ് റെപ്പോസിറ്ററികളിൽ നിന്ന് ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ഇവ ഉപയോഗിക്കുന്ന പലതരം പ്രോഗ്രാമുകൾ ഉപയോഗിക്കാൻ കഴിയും.[15]

ഉപയോക്തൃ ഫയലുകൾ സംരക്ഷിക്ഷിച്ചുകൊണ്ട് സിസ്റ്റം 'പുതുക്കുന്നതിന്' ഉപയോഗിക്കാൻ കഴിയുന്ന ഒരു വീണ്ടെടുക്കൽ പാർട്ടീഷൻ പോപ്പ്!_ഒഎസിൽ ലഭ്യമാണ്. പ്രാരംഭ ഇൻസ്റ്റാളേഷൻ സമയത്ത് ഇത് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇത് ഉപയോഗിക്കാൻ കഴിയൂ. [16]

ഇൻസ്റ്റാളേഷൻ

പോപ്പ്!_ഒഎസ് ഡൌൺ‌ലോഡ് ചെയ്യുവാനായി, വെബ്‌സൈറ്റിൽ രണ്ട് ഐ‌എസ്ഒ ഇമേജുകൾ‌ ലഭ്യമാണ്: ഒന്ന് എ‌എം‌ഡി വീഡിയോ ഡ്രൈവറുകൾ‌ ഉള്ളതും, മറ്റൊന്ന് എൻ‌വിഡിയ വീഡിയോ ഡ്രൈവറുകൾ‌ ഉള്ളതും. എച്ചർ അല്ലെങ്കിൽ യുനെറ്റ്ബൂട്ടിൻ പോലുള്ള പ്രോഗ്രാമുകൾ ഉപയോഗിച്ച് ഉചിതമായ ഐ‌എസ്ഒ ഫയൽ യുഎസ്ബി ഫ്ലാഷ് ഡ്രൈവ് അല്ലെങ്കിൽ ഡിവിഡിയിലേക്ക് 'ഫ്ലാഷ്' ചെയ്തതിനു ശേഷം അത് ഉപയോഗിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം പുതുതായി ഒരു കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാം. [17]

പോപ്പ്!_ഒഎസ് തുടക്കത്തിൽ ഉബുണ്ടു-തീം ഇൻസ്റ്റാളർ ഉപയോഗിച്ചു. പിന്നീട് ഇത് എലിമെന്ററി ഒഎസുമായി സഹകരിച്ച് നിർമ്മിച്ച ഒരു പുതിയ ഇൻസ്റ്റാളറിലേക്ക് മാറി. [18][19]

[പ്രവർത്തിക്കാത്ത കണ്ണി] പോപ്പ്!_ഒഎസ് LTS - വർക്ക് സ്‌പെയ്‌സുകളും വിൻഡോ സ്‌നാപ്പിംഗും കാണിക്കുന്നു

പ്രകാശന പട്ടിക

പോപ്പ്!_ഒഎസ് ഉബുണ്ടുവിനെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാൽത്തന്നെ റിലീസ് സൈക്കിൾ ഉബുണ്ടുവിന്റെത് പോലെയാണ്. ഓരോ ആറുമാസത്തിലും അതായത് ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ പുതിയ റിലീസുകൾ. രണ്ട് വർഷത്തിലൊരിക്കൽ, ഏപ്രിലിൽ ദീർഘകാല പിന്തുണാ റിലീസുകൾ നടത്തുന്നു. ഓരോ എൽ‌ടി‌എസ് ഇതര പതിപ്പുകളും ഉബുണ്ടുവിന് സമാനമായി അടുത്ത പതിപ്പ് പുറത്തിറങ്ങിയതിന് ശേഷം മൂന്ന് മാസത്തേക്ക് പിന്തുണയ്‌ക്കുന്നു. അടുത്ത എൽ‌ടി‌എസ് റിലീസ് വരെ എൽ‌ടി‌എസ് പതിപ്പുകൾ‌ക്കുള്ള പിന്തുണ നൽ‌കുന്നു. എൽ‌ടി‌എസ് റിലീസുകൾ‌ക്ക് 5 വർഷത്തെ പിന്തുണ നൽകുന്ന ഉബുണ്ടുവിനേക്കാൾ ഇത് കുറവാണ്. [3]

പ്രകാശന പട്ടിക[3]
പതിപ്പ്റിലീസ് തീയതിഎന്നുവരെ പൊതു പിന്തുണഅടിസ്ഥാനം
17.102017-10-27Old version, no longer supported: n/aഉബുണ്ടു 17.10
18.04 LTS2018-04-30Old version, no longer supported: അടുത്ത LTS പതിപ്പ് (20.04 വരെ)ഉബുണ്ടു 18.04 LTS
18.102018-10-19Old version, no longer supported: 2019-07ഉബുണ്ടു 18.10
19.042019-04-20Old version, no longer supported: 2020-01ഉബുണ്ടു 19.04
19.102019-10-19Old version, no longer supported: 2020-07ഉബുണ്ടു 19.10
20.04 LTS2020-04-30Current stable version: അടുത്ത LTS പതിപ്പ്ഉബുണ്ടു 20.04 LTS
20.102020-10-??Future release: ??
Legend:
Old version
Older version, still supported
Latest version
Latest preview version
Future release

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പോപ്പ്!_ഓഎസ്&oldid=3976790" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ