ബാണാസുര സാഗർ അണക്കെട്ട്

പനമരം പുഴക്ക് കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ട്
(ബാണാസുര സാഗർ ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എന്ന ഗ്രാമത്തിൽ പശ്ചിമഘട്ടത്തിൽ കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു [1] കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബാണാസുര സാഗർ അണക്കെട്ട്[2]. 1979-ലാണ് ഈ അണക്കെട്ട് നിർമ്മാണം അരംഭിച്ചത്. [3] ഒരു കിലോ മീറ്ററോളം നീളത്തിൽ മണ്ണു കൊണ്ടാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്ക് (കക്കയം ഡാം) [4],[5],[6] ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയുള്ള ഈ പ്രദേശത്ത് ജലസേചനം, കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ബാണാസുര സാഗർ ജലസേചന പദ്ധതി [7]യുടെ പ്രധാന ലക്ഷ്യങ്ങൾ..

ബാണാസുര സാഗർ ഡാം
ബാണാസുര സാഗർ ഡാം
ഔദ്യോഗിക നാമം കുറ്റ്യാടി ഓഗ്മെന്റഷന് മെയിൻ പടിഞ്ഞാറത്തറ ഡാം
സ്ഥലംപടിഞ്ഞാറത്തറ,വയനാട്, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം 11°40′17.58″N, 75°57′35.8488″E
പ്രയോജനംവൈദ്യുതി നിർമ്മാണം ,ജലസേചനം
നിർമ്മാണം പൂർത്തിയായത്2004
പ്രവർത്തിപ്പിക്കുന്നത്KSEB,കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിപനമരം പുഴ
ഉയരം38 m (125 ft)
നീളം628 m (2,060 ft)
സ്പിൽവേകൾ4
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി1664 M3/Sec
റിസർവോയർ
Creates ബാണാസുര സാഗർ റിസർവോയർ
ആകെ സംഭരണശേഷി209,200,000 cubic metres (7.39×109 cu ft)
ഉപയോഗക്ഷമമായ ശേഷി185,500,000 cubic metres (6.55×109 cu ft)
പ്രതലം വിസ്തീർണ്ണം12.77 hectares (31.6 acres)
Power station
Operator(s)KSEB
Commission date1972
Turbines3 x 25 Megawatt (Pelton-type) 1 x 50 Megawatt (Pelton-type) 2 x 50 Megawatt (Pelton-type) 3 x 1.25 Megawatt (Horizontal Kaplan-type)
Installed capacity228.75 MW
Annual generation581 MU
കക്കയം പവർ ഹൗസ്


കുറ്റ്യാടി സ്പിൽ വേ അണക്കെട്ട്[8],  കോസനി സാഡിൽ ഡാം[9], കോട്ടഗിരി സാഡിൽ ഡാം[10], നിയർ കോട്ടഗിരി സാഡിൽ ഡാം[11], കുറ്റ്യാടി സാഡിൽ ഡാം[12] നായന്മൂല തടയണ, മാഞ്ഞൂര തടയണ എന്നീ 7 ചെറിയ അണക്കെട്ടുകളും ഈ പദ്ധതിയുടെ ഭാഗമാണ്. [13]

സ്പിൽ വേ ഡാം വഴിയാണ് വെള്ളം തുറന്നു വിടുന്നത്

ചരിത്രം

മണ്ണുകൊണ്ടുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്.[14] [15] വലിയ പാറകളും കല്ലുകളും മണ്ണുമാണ് ഇതിനായി ഉപയോഗിച്ചത്. 685 മീറ്റർ ആണ് ഈ അണക്കെട്ടിന്റെ നീളം. ബാണാസുര മലകൾക്കിടയിലായി 33 ലക്ഷം കുബിക് മീറ്റർ മണ്ണുപയോഗിച്ചാണ് [16]നിർമ്മിച്ചിരിക്കുന്നത്. 190 കോടി രൂപയായിരുന്നു നിർമ്മാണച്ചിലവ്.

1979 ലാണ് ആദ്യ അണക്കെട്ട് പണിതീർന്നത്. [17] ഒരു ചെറിയ കനാലും അണക്കെട്ടും ചേർന്ന് ഇന്ത്യൻ ബാണാസുര സാഗർ പദ്ധതിയുടെ ഭാഗമായാണ് തുടക്കം. പ്രഥാന ലക്ഷ്യം കോഴിക്കോട് ഉള്ള കക്കയം അണക്കെട്ടിലേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനായി ജലം എത്തിക്കുകയും ജലസേചനത്തിനു ഉപയോഗിക്കുക എന്നതുമായിരുന്നു.

വിനോദസഞ്ചാരം

അണക്കെട്ടിനടുത്തുള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.[18],[19] ഒരു വിനോദസഞ്ചാര ആകർഷണവുമാണ് ഇവിടം.

അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ അണകെട്ടിനകത്തു ഏതാനും ദ്വീപുകൾ രൂപപ്പെടുന്നു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.[20]

ഇന്നത്തെ സ്ഥിതി

ഇന്ന് അണക്കെട്ട് പൂർത്തിയായെങ്കിലും ബാണാസുര സാഗർ പദ്ധതി പൂർത്തിയായിട്ടില്ല. കാരാപ്പുഴ ജലവൈദ്യുത പദ്ധതി പോലെ അപൂർണ്ണമായ അവസ്ഥയിലാണ് ഈ പദ്ധതിയും. ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടിനു മുകളിലുള്ള സൗരോർജ്ജ പാനലുകൾ സ്ഥാപിക്കപ്പെട്ടതിവിടെയാണ്. [21]

ചിത്രശാല

കൂടുതൽ കാണുക


പുറത്തുനിന്നുള്ള കണ്ണികൾ

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ