മകരമഞ്ഞ്

മലയാള ചലച്ചിത്രം

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ജീവചരിത്രാംശമുള്ള ഒരു പ്രണയ ചലച്ചിത്രമാണ് മകരമഞ്ഞ്. രാജാ രവിവർമ്മ എന്ന ചിത്രകാരന്റെ ജീവിതത്തിലെ ചില കാലഘട്ടമാണ് ഈ ചിത്രത്തിലുടെ ലെനിൻ രാജേന്ദ്രൻ അവതരിപ്പിക്കുന്നത്. പൂരുരുവർ എന്ന ഇതിഹാസ കഥാപത്രത്തിന്റെ കൂടി ചലച്ചിത്രമാണിത്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും കാർത്തിക നായരുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള 2010 - ലെ കേരളസംസ്ഥാന സർക്കാർ പുരസ്കാരം ഈ ചിത്രം നേടി[1]. ഈ ചിത്രത്തിന്റെയും അതോടൊപ്പം യുഗപുരുഷന്റെയും വസ്ത്രാലങ്കാരം നിർവഹിച്ചതിന് എസ്.ബി. സതീശനും പുരസ്കാരം ലഭിച്ചു.

മകരമഞ്ഞ്
സംവിധാനംലെനിൻ രാജേന്ദ്രൻ
നിർമ്മാണംഗ്രീൻ സിനിമ
രചനലെനിൻ രാജേന്ദ്രൻ
അഭിനേതാക്കൾസന്തോഷ് ശിവൻ
കാർത്തിക നായർ
നിത്യ മേനോൻ
ലക്ഷ്മി ശർമ
ജഗതി ശ്രീകുമാർ
ബാല
ചിത്ര അയ്യർ
സൈജു കുറുപ്പ്
സംഗീതംരമേശ് നാരായൺ
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംമഹേഷ് നാരായണൻ
വിതരണംശ്രീ ഗോകുലം ഫിലിംസ്
റിലീസിങ് തീയതിഒക്ടോബർ 2010
(ഐ.എഫ്.എഫ്.ഐ.)
രാജ്യം ഇന്ത്യ
ഭാഷമലയാളം

നിരൂപകശ്രദ്ധ നേടിയ ഒരു ചലച്ചിത്രമാണ് മകരമഞ്ഞ്. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച അഞ്ചു മലയാളചിത്രങ്ങളിൽ ഒന്നാണിത്[2]. കേരളത്തിന്റെ അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിൽ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ഈ ചിത്രം നേടിയിട്ടുണ്ട്[3]. നിരവധി ചലച്ചിത്ര മേളകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2010-ലെ ദേശീയ ചലച്ചിത്രപുരസ്കാര മത്സരത്തിൽ ഈ ചിത്രം പരിഗണിച്ചിരുന്നു[4].

അഭിനേതാക്കൾ

ഇതും കൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മകരമഞ്ഞ്&oldid=3806791" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ