മുങ്ങാങ്കോഴി

ചെറിയ താറാവിനെ അനുസ്മരിപ്പിക്കുന്ന തവിട്ടുനിറമുള്ള പക്ഷിയാണ്‌ മുങ്ങാങ്കോഴി.[2] [3][4][5] ഇംഗ്ലീഷ്: Little Grebe. ശാസ്ത്രിയ നാമം പോഡിചെപ്സ് റൂഫികോളിസ് (Podiceps Ruficlis)എന്നാണ്‌. താറാവിനെ പോലെയാണ്‌ എങ്കിലും കൊക്ക് ഉരുണ്ടതും കൂർത്തതുമാണ്‌.[6] . പക്ഷെ താരാവിനെ പോലെ പാദങ്ങൾ താരാവിനെ പോലെയല്ല. പിൻഭാഗം വെള്ളത്തിനു മീതെ ഉയർന്ന് നിൽകുമ്പോൾ കൂർത്തിരിക്കുന്നതും താറാവുമായി വ്യത്യാസം വെളിവാക്കുന്നു. കേരളത്തിലെ കുളങ്ങളിൽ ആറേഴുമാസക്കാലം കുടിയേറിപ്പാർക്കുന്ന ഈ പക്ഷി ജലാശയങ്ങളിലേ കാണാറുള്ളൂ. മത്സ്യങ്ങളും ജലജീവികളുമാണ് പ്രധാന ആഹാരം.

മുങ്ങാങ്കോഴി
Little Grebe
In breeding plumage
Non-breeding plumage
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Podicipediformes
Family:
Podicipedidae
Genus:
Tachybaptus
Species:
T. ruficollis
Binomial name
Tachybaptus ruficollis
(Pallas, 1764)
Distribution of the Little Grebe
Synonyms

Podiceps ruficollis

മുങ്ങാങ്കോഴിയ്ക്ക് നന്നായി പറക്കാനും പറ്റും. ഒരു ജലാസയത്തിൽ നിന്നും മറ്റൊന്നിലേക്ക് ഇവ പറക്കാറുണ്ട്. അഞ്ഞൂറിലധികം കി.മീറ്റർ വരെ പറക്കും.

കടുത്ത തവിട്ടു നിറമാണ്. തൊണ്ടയും കഴുത്തിന്റെ വശങ്ങളും ചെങ്കല്ലിന്റെ നിറമാണ്. ചിറകിലുള്ള വെളുത്ത നിറം പറക്കുമ്പോൾ മാത്രം കാണുന്നതാണ്.[7]

പേരിനു പിന്നിൽ

പ്രജനനകാലത്തെ ശരീരപ്രകൃതി

മുങ്ങിയാൽ പത്തു മീറ്റർ അകലെയായിരിക്കും പൊങ്ങുക.

ശബ്ദം

മുങ്ങാങ്കോഴിയുടെ ശബ്ദം രണ്ടുതരമാണ്. സാധാരണയായി ഉച്ചരിക്കുന്നത് 'ഫീറ്റ്' എന്നൊരു ചൂളംവിളിയാണ്. എന്നാൽ ഇണചേരുമ്പോൾ അവ നീണ്ട പാട്ടുപാടും. 'ക്ളീ-ലി-ലി--ലി-ലി'  ശബ്ദിക്കുന്നതാണ് പാട്ട്.

പ്രജനനം

Tachybaptus ruficollis

ജലാശയത്തിനോട് ചേർന്ന് ജലസസ്യങ്ങൾ കൊണ്ടാണ് കൂടുണ്ടാക്കുന്നത്. ചീഞ്ഞ ഇലകളും ചണ്ടിയും  പുല്ലും ഉപയോഗിച്ചാണ് കൂടു നിർമ്മിക്കുന്നത്. വെള്ളത്തിൽ നിന്ന് അധികം പൊന്തിക്കിടക്കാത്ത കൂടു സദാസമയം നനഞ്ഞിരിക്കും.അടയിരിക്കുന്നത് ആൺ പക്ഷിയും പെൺപക്ഷിയും മാറി മാരിയാണ്. ജൂലായ്- ആഗസ്റ്റ് കാലത്ത് മുട്ടയിടുന്നു.ആഞ്ചുമുട്ടവരെയിടുന്നു.

അവലംബം

Birds of periyar, R. sugathan- Kerala Forest & wild Life Department

കുറിപ്പുകൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മുങ്ങാങ്കോഴി&oldid=2917880" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ