ഐക്യ പുരോഗമന സഖ്യം

യു.പി.എ
(യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



ഇന്ത്യയിൽ അധികാരത്തിലിരിന്ന വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യമാണ് ഐക്യ പുരോഗമന സഖ്യം അഥവാ യു.പി.എ. 2004-ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷമാണ് ഈ സഖ്യം രൂപവത്കരിച്ചത്. എന്നിരുന്നാലും സഖ്യത്തിലെ വിവിധ കക്ഷികൾ തമ്മിൽ തിരഞ്ഞെടുപ്പു വേളയിൽ തന്നെ ധാരണയുണ്ടായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത തിരഞ്ഞെടുപ്പു ഫലത്തെത്തുടർന്ന് ഏതാനും രാഷ്ട്രീയ കക്ഷികൾ സഖ്യത്തിലേർപ്പെട്ട് ഭരണത്തിനായി അവകാശവാദമുന്നയിക്കുകയായിരുന്നു. മതേതര പുരോഗമന സഖ്യം എന്നായിരുന്നു തുടക്കത്തിൽ നിർദ്ദേശിക്കപ്പെട്ട പേര്. ഇടതുപക്ഷ കക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് യു.പി.എ. അധികാരത്തിലെത്തിയത്.

United Progressive Alliance
ചെയർപേഴ്സൺസോണിയാ ഗാന്ധി
ലോക്സഭാ നേതാവ്സോണിയാ ഗാന്ധി
രാജ്യസഭാ നേതാവ്മല്ലികാർജുൻ ഖർഗെ
സ്ഥാപകൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
രൂപീകരിക്കപ്പെട്ടത്2004
രാഷ്ട്രീയ പക്ഷംCentre-left
ലോക്സഭയിലെ സീറ്റുകൾ
110 / 545
Present Members 544 + 1 Speaker
രാജ്യസഭയിലെ സീറ്റുകൾ
54 / 245
Present Members 241

ഐക്യ പുരോഗമന സഖ്യത്തിലെ രാഷ്ട്രീയ കക്ഷികൾ

Noപാർട്ടിനിലവിലേ MP മാരുടെ എണ്ണം ലോക സഭ (As on 22 May 2016)നിലവിലേ MP മാരുടെ എണ്ണം രജ്യസഭ (As on 22 May 2016)പ്രതിനിദനം ചെയ്യുന്ന സംസ്ഥനം
1ഇന്ത്യൻ നാഷണൽ കോൺഗ്രസ്4564ദേശിയ പാർട്ടി
2ദ്രാവിഡ മുന്നേറ്റ കഴകം04തമിഴ്നാട്
3ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്31കേരള
4കേരളാ കോൺഗ്രസ് (മാണി)11കേരള
5റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി 10കേരള
6രാഷ്ട്രീയ ലോക് ദൾ00ഉത്തർ പ്രദേശ്
7Mahan Dal00ഉത്തർ പ്രദേശ്
8പിസ് പാർട്ടി ഒാഫ് ഇന്ത്യ00ഉത്തർ പ്രദേശ്
9ജനതാദൾ (യുനൈറ്റഡ്)00ബിഹാർ കേരള
10കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(ജോൺ)00കേരള
11കേരള കോൺഗ്രസ് (ജേക്കബ്) 00കേരള


-ആകെ4970ഇന്ത്യൻ

സഖ്യം വിട്ടുപോയർ

  1. ഝാർഖണ്ഡ്‌ മുക്തി മോർച്ച (ജെ.എം.എം)
  2. ലോക് ജൻശക്തി പാർട്ടി (എൽ.ജെ.പി)
  3. ജമ്മു-കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജെ.കെ.പി.ഡി.പി.)
  4. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ഗവായി) (ആർ.പി.ഐ. (ജി))
  5. ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ

സഖ്യ രൂപവത്കരണവേളയിലും പിന്നീട് ഭരണത്തിലും പങ്കാളിയായിരുന്ന തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്.) പിന്നീട് യു.പി.എയിൽ നിന്നും പുറത്തുപോയി. പ്രാദേശിക തലത്തിൽ സഖ്യത്തിലെ തന്നെ വിവിധ കക്ഷികൾ വ്യത്യസ്ത ചേരിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ