ലെന്യാദ്രി

ലെന്യാദ്രി (Marathi: लेण्याद्री, Leṇyādri) ചിലപ്പോൾ ഗണേശ ലെന എന്നും വിളിക്കപ്പെടുന്നു. 30 ബുദ്ധ ശിലാഗുഹകളുടെ ഒരു പരമ്പരയാണ് ഇത്. മഹാരാഷ്ട്രയിലെ പുനെ ജില്ലയിലെ ജുന്നാറിൽ നിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. മൻമോഡി ഗുഹകൾ, ശിവ്നേരി ഗുഹകൾ, തുൾജ ഗുഹകൾ എന്നിവയാണ് ജുന്നാറിലെ മറ്റ് ഗുഹകൾ.

Lenyadri
Lenyadri complex
Map showing the location of Lenyadri
Map showing the location of Lenyadri
LocationJunnar, Maharashtra, India
Coordinates19°14′34″N 73°53′8″E / 19.24278°N 73.88556°E / 19.24278; 73.88556

ബുദ്ധമത വിഹാരം എന്ന് ആദ്യം കരുതുന്ന ഏഴാമത്തെ ഗുഹ, ഗണേശ ദേവനെ ആരാധിക്കുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ്. വെസ്റ്റ് മഹാരാഷ്ട്രയിലെ എട്ടു പ്രധാന ഗണേശ ക്ഷേത്രങ്ങളിൽ ഒന്നായ അഷ്ടവിനായക ക്ഷേത്രങ്ങളിൽ‍‍ ഒന്നാണിത്. ഇരുപത്തഞ്ചു ഗുഹകൾ ഒറ്റപ്പെട്ടവയാണ്. തെക്കോട്ട് ഗുഹകൾ അഭിമുഖീകരിക്കുന്നു. കിഴക്ക് നിന്നും പടിഞ്ഞാറ് വരെ എണ്ണപ്പെട്ടവയാണ്.[1][2][3] ഗുഹകൾ 6 ഉം 14 ഉം ചൈതാശ്രമങ്ങളും (ചാപൽ), ബാക്കിയുള്ളവ വിഹാരങ്ങൾ ആണ് (സന്യാസിമാർക്കുള്ള വാസസ്ഥലം). രണ്ടാമത്തേത് വീടുകളുടെയും അറകളുടെയും രൂപത്തിലാണ്. ധാരാളം വെള്ളമുള്ള പാറക്കെട്ടുകളും കാണപ്പെടുന്നു. അവയിൽ രണ്ടെണ്ണത്തിൽ ലിഖിതങ്ങൾ കാണപ്പെടുന്നു. ഗുഹകളുടെ ലേഔട്ട് പൊതുവേ പാറ്റേണിലും രൂപത്തിലും സമാനമാണ്. സാധാരണയായി ഉപയോഗിക്കുന്നവർക്ക് രണ്ട് നീണ്ട ബെഞ്ചുകൾ ഉള്ള ഒന്നോ രണ്ടോ വശങ്ങളുണ്ട്.

അവലംബങ്ങൾ

Books
  • Grimes, John A. (1995). Ganapati: Song of the Self. SUNY Series in Religious Studies. Albany: State University of New York Press. pp. 38–9. ISBN 0-7914-2440-5.
  • Anne Feldhaus. "Connected places: region, pilgrimage, and geographical imagination in India". Palgrave Macmillan. Retrieved 13 January 2010.

ബാഹ്യ ലിങ്കുകൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ലെന്യാദ്രി&oldid=3221024" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ