സ്റ്റാർ ട്രെക്ക്: ഡിസ്കവറി

ബ്രയാൻ ഫുള്ളർ, അലക്സ് കുർട്ട്സ്മാൻ എന്നിവർ ചേർന്ന് സിബിഎസ് ഓൾ ആക്സസ്സിനുള്ള വേണ്ടി സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് സ്റ്റാർ ട്രെക്ക്: ഡിസ്കവറി. ഈ സേവനത്തിന് പ്രത്യേകമായി വികസിപ്പിച്ച ആദ്യത്തെ പരമ്പരയാണ് ഇത്. 2005 ൽ സ്റ്റാർ ട്രെക്ക് എന്റർപ്രൈസ് പരമ്പര പര്യവസാനിച്ച ശേഷം നിർമിച്ച ആദ്യ പരമ്പരയാണ് ഇത്. യഥാർത്ഥ സ്റ്റാർ ട്രെക്ക് പരമ്പരയുടെ സംഭവങ്ങളുടെ ഒരു ദശാബ്ദത്തിനു മുമ്പും, അതുപോലെതന്നെ, ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്ന സ്റ്റാർ ട്രെക്ക് ചലച്ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ സമയക്രമത്തിലുമാണ് ഇതിന്റെ കഥ നടക്കുന്നത്. ഫെഡറേഷൻ - ക്ലിംഗോൺ യുദ്ധം യു.എസ്.എസ് ഡിസ്കവറിയുടെ ജീവനക്കാരുടെ കാഴ്ചപാടിൽ നിന്ന് വിവരിക്കുകയാണ് ഈ പരമ്പരയിലൂടെ. ഗ്രെച്ചെൻ ജെ. ബെർഗ്, ആരോൺ ഹാർബേർട്ട്സ് എന്നിവർ ഈ പരമ്പരയിൽ മുഖ്യ നിർമാതാക്കൾ ആയി പ്രവർത്തിക്കുന്നു.

Star Trek: Discovery
തരം
സൃഷ്ടിച്ചത്
  • Bryan Fuller
  • Alex Kurtzman
അടിസ്ഥാനമാക്കിയത്Star Trek
by Gene Roddenberry
അഭിനേതാക്കൾ
ഈണം നൽകിയത്
  • Jeff Russo
  • Alexander Courage (original theme)
രാജ്യംUnited States
ഒറിജിനൽ ഭാഷ(കൾ)English
സീസണുകളുടെ എണ്ണം1
എപ്പിസോഡുകളുടെ എണ്ണം15 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
  • Bryan Fuller
  • David Semel (1x01)
  • Eugene Roddenberry
  • Trevor Roth
  • Akiva Goldsman
  • Heather Kadin
  • Gretchen J. Berg
  • Aaron Harberts
  • Alex Kurtzman
നിർമ്മാണം
  • Geoffrey Hemwall
  • April Nocifora
  • Aaron Baiers
  • Jill Danton
  • Nicholas Meyer (consulting)
  • Craig Sweeny (consulting)
നിർമ്മാണസ്ഥലം(ങ്ങൾ)Toronto
ഛായാഗ്രഹണം
  • Guillermo Navarro
  • Colin Hoult
സമയദൈർഘ്യം37–49 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)
  • Secret Hideout
  • Roddenberry Entertainment
  • Living Dead Guy Productions
  • CBS Television Studios
വിതരണംCBS Television Distribution
ബഡ്ജറ്റ്US$8–8.5 million per episode
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്
  • CBS (1x01)
  • CBS All Access
ഒറിജിനൽ റിലീസ്സെപ്റ്റംബർ 24, 2017 (2017-09-24) – present (present)
കാലചരിത്രം
മുൻഗാമിStar Trek: Enterprise
അനുബന്ധ പരിപാടികൾStar Trek TV series
External links
Star Trek: Discovery - CBS.com

ശാസ്ത്ര വിദഗ്ദ്ധൻ മൈക്കിൾ ബേൺഹാമിന്റെ വേഷത്തിൽ സൊണേക്വ മാർട്ടിൻ-ഗ്രീൻ അഭിനയിക്കുന്നു. ഡഗ് ജോൺസ്, ഷസദ് ലത്തീഫ്, ആന്റണി റാപ്പ്, മേരി വൈസ്മാൻ, ജേസൺ ഐസക്ക് എന്നിവരും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു. 2015 നവംബറിൽ ഈ പരമ്പര പ്രഖ്യാപിക്കപ്പെട്ടു. സിബിഎസ് ആവശ്യപെട്ടത്‌ പ്രകാരം ഫുള്ളർ ഈ പരമ്പരയുടെ നിർമാതാവായി. എന്നാൽ സിബിഎസുമായി കൂടുതൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷവും മറ്റു ചുമതലകൾ ഉള്ളതിനാലും അദ്ദേഹം 2016 ഒക്ടോബറിൽ പരമ്പരയിൽ നിന്ന് പിന്മാറി. തുടർന്ൻ ബെർഗ്, ഹാർബേർട്ട്സ് എന്നിവർ പുതിയ നിർമാതാക്കൾ ആയി എത്തി.

സെപ്തംബർ 19, 2017 നു സി.ബി.എസ്, സിബിഎസ് ഓൾ ആക്സസ് എന്നിവയിൽ സ്റ്റാർ ട്രെക്ക്: ഡിസ്കവറി ആദ്യമായി അവതരിപ്പിച്ചു. 15 എപിസോഡ് വരുന്ന പരമ്പരയിൽ ബാക്കി ഭാഗങ്ങൾ സിബിഎസ് ഓൾ ആക്സസിൽ ആഴ്ച അടിസ്ഥാനത്തിൽ സ്ട്രീം ചെയ്തു. പരമ്പരയുടെ റിലീസ്, ആക്സസിന്റെവരിക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് നേടിക്കൊടുത്തു. മികച്ച നിരൂപണം ലഭിച്ച പരമ്പരയിൽ സൊണേക്വ മാർട്ടിൻ-ഗ്രീനിന്റെ പ്രകടനം പ്രത്യേകം ഉയർത്തികാട്ടി. സിബിഎസ് സ്റ്റുഡിയോ ഇന്റർനാഷണൽ കാനഡയിൽ ബെൽ മീഡിയക്കും മറ്റ് 188 രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിനും ഈ പരമ്പരയുടെ സംപ്രേഷണ അനുമതി നൽകി. 2017 ഒക്റ്റോബറിൽ പരമ്പരയുടെ രണ്ടാമത്തെ സീസൺ നിർമ്മിക്കാൻ തീരുമാനിച്ചു.  

അഭിനേതാക്കൾ

  • സൊണേക്വ മാർട്ടിൻ-ഗ്രീൻ - മൈക്കിൾ ബേൺഹാം
  • ഡഗ് ജോൺസ് - സറു
  • ഷസദ് ലത്തീഫ് - വോക്ക് / ആഷ് ടൈലർ
  • ആന്റണി റാപ്പ് - പോൾ സ്റ്റാമെറ്റ്സ്
  • മേരി വൈസ്മാൻ - സിൽവിയാ ടില്ലി
  • ജേസൺ ഐസക്ക്സ് - ഗബ്രിയൽ ലോർക്ക

എപ്പിസോഡുകൾ

No.TitleDirected byWritten byOriginal release date
1"ദ വൾക്കൻ ഹലോ"ഡേവിഡ് സെമെൽകഥ: ബ്രയാൻ ഫുല്ലർ & അലക്സ് കുർട്ട്സ്മാൻസെപ്റ്റംബർ 24, 2017 (2017-09-24)
2"ബാറ്റിൽ അറ്റ് ദ ബൈനറി സ്റ്റാർസ്"ആഡം കെയ്ൻകഥ: ബ്രയാൻ ഫുള്ളർ
ടെലി പ്ലേ: ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ്
സെപ്റ്റംബർ 24, 2017 (2017-09-24)
3"കോൺടെക്സ്റ്റ് ഈസ് ഫോർ കിങ്‌സ്"അകിവ ഗോൾഡ്‌സ്മാൻകഥ: ബ്രയാൻ ഫുള്ളർ & ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ്
ടെലി പ്ലേ: ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ് & ക്രെയ്ഗ് സ്വീനി
ഒക്ടോബർ 1, 2017 (2017-10-01)
4"ദ ബുച്ചേർസ് നൈഫ് കെയർസ് നോട്ട് ഫോർ ദ ലാംബ്‌സ് ക്രൈ"ഒലാറ്റുണ്ടെ ഒസുൻസാൻമിജെസ്സി അലക്സാണ്ടർ & ആരോൺ എലി കോലൈറ്റ്ഒക്ടോബർ 8, 2017 (2017-10-08)
5"ചൂസ് യുവർ പെയ്ൻ"ലീ റോസ്കഥ: ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ് & കെമ്പ് പവർസ്
ടെലി പ്ലേ: കെമ്പ് പവർസ്
ഒക്ടോബർ 15, 2017 (2017-10-15)
6"ലെതെ"ഡഗ്ലസ് ആർനിയോകോസ്കിജോ മെനോസ്കി & ടെഡ് സള്ളിവൻഒക്ടോബർ 22, 2017 (2017-10-22)
7"മാജിക് ടു മേക്ക് ദ സേനസ്റ്റ് മാൻ ഗോ മാഡ്"ഡേവിഡ് എം. ബാരറ്റ്ആരോൺ എലി കോളൈറ്റ് & ജെസ്സി അലക്സാണ്ടർഒക്ടോബർ 29, 2017 (2017-10-29)
8"സി വിസ് പാസെം, പാരാ ബെല്ലം"ജോൺ എസ്. സ്കോട്ട്കിർസ്റ്റൺ ബെയർനവംബർ 5, 2017 (2017-11-05)
9"ഇൻ ടു ദ ഫോറെസ്റ്റ് ഐ ഗോ"ക്രിസ് ബൈർൺബോ യെൻ കിം & എറിക ലിപ്പോൾഡ്നവംബർ 12, 2017 (2017-11-12)
10"ഡെസ്പൈറ്റ് യുവർസെൽഫ്"ജോനാഥൻ ഫ്രേക്ക്സ്ഷോൺ കോക്രാൻജനുവരി 7, 2018 (2018-01-07)
11"ദ വൂൾഫ് ഇൻസെഡ്"ടിജെ സ്കോട്ട്ലിസ റാൻ‌ഡോൾഫ്ജനുവരി 14, 2018 (2018-01-14)
12"വോൾട്ടിങ് അമ്പീഷൻ"ഹാനെൽ എം. കുൾപ്പെപ്പർജോർദാൻ നാർഡിനോജനുവരി 21, 2018 (2018-01-21)
13"വാട്ട്‌സ് പാസ്റ്റ് ഈസ് പ്രോലോഗ്"ഒലാറ്റുണ്ടെ ഒസുൻസാൻമിടെഡ് സള്ളിവൻജനുവരി 28, 2018 (2018-01-28)
14"ദ വാർ വിത്തൗട്ട്, ദ വാർ വിത്തിൻ"ഡേവിഡ് സോളമൻലിസ റാൻ‌ഡോൾഫ്ഫെബ്രുവരി 4, 2018 (2018-02-04)
15"വിൽ യു ടേക്ക് മൈ ഹാൻഡ്?"അകിവ ഗോൾഡ്‌സ്മാൻകഥ: അകിവ ഗോൾഡ്‌സ്മാൻ & ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ്
ടെലി പ്ലേ: ഗ്രെച്ചൻ ജെ. ബെർഗ് & ആരോൺ ഹാർബർട്ട്സ്
ഫെബ്രുവരി 11, 2018 (2018-02-11)

അംഗീകാരങ്ങൾ

YearAwardCategoryRecipientResultRef.
2018Costume Designers Guild AwardsExcellence in Sci-Fi / Fantasy TelevisionGersha Phillipsനാമനിർദ്ദേശം[1]
Visual Effects Society AwardsOutstanding Visual Effects in a Photoreal EpisodeJason Michael Zimmerman, Aleksandra Kochoska, Ante Dekovic and Mahmoud Rahnama for "The Vulcan Hello"നാമനിർദ്ദേശം[2]
Outstanding Compositing in a Photoreal EpisodePhil Prates, Rex Alerta, John Dinh and Karen Chengനാമനിർദ്ദേശം
Empire AwardsBest TV ActorJason IsaacsPending[3]
GLAAD Media AwardsOutstanding Drama SeriesStar Trek: DiscoveryPending[4]

അവലംബം

ബാഹ്യ കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ