ഹെർച്ചെൽ ദ്വീപ്

യുക്കോണിലെ ദ്വീപ്

ഹെർച്ചെൽ ദ്വീപ് കാനഡയിൽ യൂക്കോൺ തീരത്തുനിന്ന് 5 കിലോമീറ്റർ (3.1 മൈൽ) അകലെയായി ബ്യൂഫോർട്ട് കടലിൽ (ആർട്ടിക് സമുദ്രത്തിന്റെ ഭാഗം) സ്ഥിതിചെയ്യുന്നതും ഭരണപരമായ ഒരു ഭാഗവുമായ ദ്വീപ് ആണ്. ഇത് യുക്കോണിലെ തീരത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന ഒരേയൊരു ദ്വീപ് ആണ്.

Herschel
Location of Herschel Island
Herschel is located in Yukon
Herschel
Herschel
Geography
LocationYukon
Coordinates69°35′09″N 139°04′35″W / 69.58583°N 139.07639°W / 69.58583; -139.07639
Area44.6 sq mi (116 km2)
Width8–15 km (5.0–9.3 mi)
Highest elevation596 ft (181.7 m)
Administration
Canada
TerritoryYukon
Demographics
Population0[1] (2009)

പ്രാചീന ചരിത്രം

പുരാവസ്തുഗവേഷണ അന്വേഷണങ്ങളിലൂടെ ഇതുവരെ കണ്ടെത്തിയ ഇവിടുത്തെ മനുഷ്യാധിനിവേശത്തിന്റെ ഏറ്റവും പുരാതന തെളിവുകൾ ഏകദേശം 1000 വർഷങ്ങൾക്ക് മുൻപുള്ള തൂൾ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ഇന്നത്തെ ഇനുവ്യാല്യൂട്ടുകളുടെ പൂർവികന്മാരായിരുന്നു ഈ ജനങ്ങൾ.[2] ഹെർച്ചെൽ ദ്വീപിനുള്ള ഇനുവ്യാല്യൂട്ട് പദം "ഖിക്കിഖ്ട്ടാരുക്ക്", "ദ്വീപ്" എന്ന് അർത്ഥമാക്കുന്നു.

ദ്വീപിനെ വീക്ഷിച്ച ആദ്യ യൂറോപ്യൻ പര്യവേക്ഷകനായിരുന്ന സർ ജോൺ ഫ്രാങ്ക്ലിൻ 1826 ജൂലൈ 15 ന് ദ്വീപിന് ഇന്നത്തെ പേരു നൽകി.[3] ദ്വീപിൻറെ പേരിനു കാരണക്കാരനായ വ്യക്തി ആരെന്നു വ്യക്തമല്ല. ഫ്രാങ്ക്ലിൻറെ വാർത്താപത്രികാ രേഖകൾ പറയുന്നതു പ്രകാരം ഹെർച്ചെൽ എന്ന പേരിനെ ബഹുമാനിക്കാൻ താൻ ആഗ്രഹിച്ചുവെന്നാണെങ്കിലും സർ വില്യം ഹെർച്ചെൽ, അദ്ദേഹത്തിന്റെ സഹോദരി കരോളിൻ ഹെർച്ചെൽ, മകൻ ജോൺ ഹെർച്ചെൽ എന്നിങ്ങനെ ഈ പേരിനെ സൂചിപ്പിക്കുന്ന മൂന്നുപേരും അവരുടെ ശാസ്ത്രീയ നേട്ടങ്ങളുടെ പേരിൽ ശ്രദ്ധേയരായിരുന്നു.[4] ഫ്രാങ്ക്ലിന്റെ പര്യവേഷണ സമയത്ത് ഹെർച്ചെൽ ദ്വീപിൽ മൂന്ന് ഇനുവ്യാല്യൂട്ട് അധിവാസകേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് ദ്വീപിൽ താമസിച്ചിരുന്നവരുടെ എണ്ണം (യുക്കോൺ നോർത്ത് സ്ലോപ്പിനു നെടുനീളത്തിലും) കണക്കാക്കിയുന്നത് ഏകദേശം 200 മുതൽ 2000 വരെയായിരുന്നു. വേട്ടയ്ക്കും മീൻപിടുത്തത്തിനും തിമിംഗില വേട്ടക്കായുമായുമുള്ള ഒരു താവളമായിട്ടാണ് ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹെർച്ചെൽ_ദ്വീപ്&oldid=3622170" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ