ഡയസെപാം

രാസസം‌യുക്തം
(Diazepam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബെൻസോഡയസപൈൻ വർഗ്ഗത്തിൽ പെടുന്ന ഒരു അലോപ്പതി മരുന്നാണ് ഡയസെപേം. മാനസിക രോഗങ്ങൾക്കും, പിരിമുറുക്കം, പേശികളുടെ സ്പന്ദന തകരാറുകൾ എന്നിവക്കുമുള്ള മരുന്നായ ഡയസെപാം ലോകാരോഗ്യ സംഘടനയുടെ അത്യാവശ്യ മരുന്നുകളിൽ (കോർ മെഡിസിൻ) പെട്ട ഒന്നാണ്‌.[1] .[2][3]

ഡയസെപാം
Systematic (IUPAC) name
7-chloro-1-methyl-
5-phenyl-1,3-dihydro-2H-
1,4-benzodiazepin-2-one
Clinical data
Pregnancy
category
  • AU: C
  • US: D (Evidence of risk)
Routes of
administration
Oral, IM, IV, suppository
Legal status
Legal status
  • AU: S4 (Prescription only)
  • CA: Schedule IV
  • US: Schedule IV
  • Schedule IV (International)
Pharmacokinetic data
Bioavailability93%
MetabolismHepatic
Biological half-life20-100 hours
ExcretionRenal
Identifiers
CAS Number439-14-5
ATC codeN05BA01 (WHO) N05BA17
PubChemCID 3016
DrugBankAPRD00642
Chemical data
FormulaC16H13ClN2O
Molar mass284.7 g/mol

അമിതമായ ഉത്കണ്ഠ മൂലമുണ്ടാവുന്ന മാനസികരോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ഒരു ഔഷധമാണിത്. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന രോഗിയുടെ മാനസിക പിരിമുറക്കം കുറയ്ക്കുന്നതിനായും ഡയസപാം നൽകാറുണ്ട്. അതിസംഭ്രമം മൂലമുണ്ടാവുന്ന തലവേദന, വിറയൽ, ചുഴലിദീനം പോലെയുള്ള ഞരമ്പു രോഗങ്ങൾ എന്നിവയടെ ചികിത്സയ്ക്കും ഡയസപാം നിർദ്ദേശിക്കാറുണ്ട്. ലഘു മാനസിക സമ്മർദങ്ങളകറ്റാൻ ഡയസപാം നൽകാറില്ല.

ബെൻസോ ഡയസപൈൻ വിഭാഗത്തിലുൾപ്പെടുന്ന ഒരു ക്ഷോഭശമനിയാണിത്. ന്യൂറോണുകൾ തമ്മിലുള്ള സംവേദനങ്ങൾ ഉദ്ദീപിപ്പിക്കുന്ന &gama; അമിനോ ബ്യൂട്ടറിക് അമ്ലത്തിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുകയാണ് ഈ ഔഷധം ചെയ്യുന്നത്.

ഡയസപാം ഉപയോഗിക്കുമ്പോൾ ക്ഷീണം, മയക്കം, പേശികളുടെ ചലനം നിയന്ത്രിക്കാനാവാതെ വരിക തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. അതു കൊണ്ട് ഈ ഔഷധം സേവിക്കുമ്പോൾ ആയാസകരവും തികഞ്ഞ മനോജാഗ്രത വേണ്ടതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ല. ഗർഭാരംഭത്തിൽ (ആദ്യത്തെ മൂന്നു മാസം) ഈ മരുന്ന് കഴിക്കേണ്ടി വന്നാൽ പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ജനന വൈകല്യങ്ങൾ ഉണ്ടാവാനിടയുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയസെപാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=ഡയസെപാം&oldid=3797453" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ