എം.കെ. മുഖർജി

സുപ്രീം കോടതി മുൻ ജഡ്ജിയായിരുന്നു ജസ്റ്റിസ് എം.കെ.മുഖർജി എന്ന മനോജ് കുമാർ മുഖർജി (1 ഡിസംബർ 1933 - 17 ഏപ്രിൽ 2021). ബോംബെ ഹൈക്കോടതിയിലെയും അലഹബാദ് ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസായും സുപ്രീം കോടതി മുൻ ജഡ്ജിയായും പ്രവർത്തിച്ചു. മുഖർജി കമ്മീഷന്റെ തലവനായിരുന്നു. [1] [2]

മനോജ് കുമാർ മുഖർജി
എം.കെ. മുഖർജി
ജനനം(1933-12-01)1 ഡിസംബർ 1933
മരണം17 ഏപ്രിൽ 2021(2021-04-17) (പ്രായം 87)
കൊൽക്കത്ത
തൊഴിൽജസ്റ്റിസ്
അറിയപ്പെടുന്നത്മുഖർജി കമ്മീഷൻ
അറിയപ്പെടുന്ന കൃതി
മുഖർജി കമ്മീഷൻ

ജീവിതരേഖ

1933 ൽ ബ്രിട്ടീഷ് ഇന്ത്യയിലാണ് മുഖർജി ജനിച്ചത്. അസൻസോളിലെ ഈസ്റ്റ് ഇന്ത്യൻ റെയിൽ‌വേ സ്കൂളിലാണ് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. [1] ബി.എസ്സിയും പിന്നെ എൽ.എൽ.ബിയും പാസായി. 1956 ൽ പശ്ചിമ ബംഗാളിലെ അസൻസോൾ കോടതിയിൽ അഭിഭാഷക ജീവിതം ആരംഭിച്ചു. 1962 ഡിസംബർ മുതൽ കൊൽക്കത്ത ഹൈക്കോടതിയിൽ ക്രിമിനൽ നിയമ വിദഗ്ധനായി പ്രവർത്തിച്ച അദ്ദേഹം 1977 ൽ ഈ കോടതി ജഡ്ജിയായി നിയമിതനായി. 1991 നവംബർ 12 ന് ചീഫ് ജസ്റ്റിസായി അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റി. 1993 ജനുവരിയിൽ മുഖർജി ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി . [3] 1993 ൽ അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. [4] [5]

1999 ൽ വിരമിച്ച ശേഷം സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖർജിയെ മുഖർജി കമ്മീഷന്റെ ചെയർപേഴ്‌സണായി നിയമിച്ചു. അദ്ദേഹത്തിന്റെ പേര് അന്നത്തെ ചീഫ് ജസ്റ്റിസ് ശുപാർശ ചെയ്തു. [6]

വിവാദം

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം അന്വേഷിക്കാൻ 1999ൽ കേന്ദ്ര സർക്കാർ എം.കെ.മുഖർജിയെ അന്വേഷണ കമ്മിഷനായി നിയമിച്ചിരുന്നു. നേതാജി വിമാനാപകടത്തിലല്ല മരിച്ചതെന്നും ജപ്പാനിലുള്ള ചിതാഭസ്‌മം അദ്ദേഹത്തിന്റേതല്ലെന്നുമുള്ള കമ്മിഷന്റെ കണ്ടെത്തൽ കേന്ദ്രം തള്ളുകയായിരുന്നു.

ഡി.എൻ.എ ഫലത്തിന്റെ അടിസ്ഥാനത്തിൽ നേതാജിയുടെ മരണത്തെക്കുറിച്ചുള്ള ദൂരൂഹതയെക്കുറിച്ച് അന്വേഷിച്ചിരുന്ന ജസ്റ്റിസ് എം.കെ.മുഖർജി കമ്മിഷൻ നേതാജിയും ഗുംനാമി ബാബയും രണ്ട് വ്യക്തികളാണെന്ന നിഗമനത്തിൽ തന്നെ എത്തിച്ചേർന്നു.[7]

അവലംബം

 

"https:https://www.search.com.vn/wiki/index.php?lang=ml&q=എം.കെ._മുഖർജി&oldid=3625946" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ