അന്റീലിയ


ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ മുകേഷ് അംബാനിയുടെ പുതിയ വീടാണ് അന്റീലിയ.[7] 600-ൽ പരം വീട്ടുജോലിക്കാരുള്ള ഈ വീട് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ വീടാണ്. [8] 27 നിലകളാണ് ഇതിലുള്ളത്.

അന്റീലിയ

അന്റീലിയ, അൽട്ടാമൗണ്ട് രോഡിൽ നിന്നുമുള്ള കാഴ്ച

വസ്തുതകൾ
സ്ഥാനംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
സ്ഥിതിCompleted[1]
നിർമ്മാണം2007-2010
ഉപയോഗംഭവനം
Roof173 metres (568 ft)[2]
നിലകൾ27 (equivalent to 60 floors tower)[3]
ചെലവ്US$50-70 million[4][5][6]
കമ്പനികൾ
ആർക്കിടെക്ട്Perkins & Will
ഉടമസ്ഥൻMukesh Ambani

മുകേഷ് അംബാനിയും, ഭാര്യ നീത അംബാനിയും മുകേഷിന്റെ അമ്മയും, മുകേഷിന്റെ മൂന്ന് മക്കളുമാണ് ഈ വീട്ടിലെ താമസക്കാർ[9]

അന്റാലിന്റിക് സമുദ്രത്തിലുള്ള ഒരു ദ്വീപായ അന്റീലിയയിൽ നിന്ന് പ്രചോദനം കൊണ്ടാണ് മുകേഷ് ഈ വീടിന് ഈ പേര് നൽകിയത്.

സ്ഥലം

ഒരു സ്വയർ മീറ്ററിന് പതിനായിരം അമേരിക്കൻ ഡോളരിൽ പരം വില മതിക്കുന്ന കുംബള ഹില്ലിലുള്ള ആൾടമൗണ്ട് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.[10][11]

2008 ഓഗസ്റ്റിൽ ചതുരസ്ര മീറ്ററിന് ഇരുപത്തി അയ്യായിരം അമേരിക്കൻ ഡോളർ വരെ വിലയുണ്ടായിരുന്നപ്പോൾ ലോകത്തിലെ തന്നെ 10-മാത്തെ വിലകൂടിയ സ്ഥലമായിരുന്നു ആൾടമൗണ്ട് റോഡ്.[12] (US$2,336 per sq foot)[13]

നിർമ്മിതി

അമേരിക്കയിൽ നിന്നുള്ള ആർക്കിടെക്റ്റുകൾ വാസ്തുപ്രകാരം നിർമ്മിച്ചതാണ് ഈ വീട്. ചൈനീസ് ഫെങ് ഷൂയി പ്രകാരം വീട്ടിൽ പോസ്റ്റിറ്റീവ് എനർജി പരമാവധി ഉണ്ടാകത്തക്കവിധമാണ് ഇതിന്റെ നിർമ്മാണം. ഈ വീടിന്റെ എല്ലാ നിലകളും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്, അവ നിർമ്മിച്ചിരിക്കുന്ന വസ്തുക്കളിലും വളരെയധികം വ്യത്യാസം ഉണ്ട്.[9]

ഈ വീട്ടിൽ ഉള്ളവ:

  • 400,000 square feet (37,000 m2) ലിവിങ്ങ് സ്പേസ്.[9]
  • 168 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം.[9]
  • കാറുകളുടെ മെയിന്റനൻസിനുമാത്രമായി ഒരു നില.
  • ലോബിയിൽ 9 ലിഫ്റ്റുകൾ.[8]
  • 3 ഹെലിപ്പാഡുകളും ഒരു എയർ ട്രാഫിക് കണ്ട്രോൾ റൂമും.[14]
  • ഹെൽത് സ്പാ, യോഗാ സ്റ്റുഡിയോ, എട്ടാമത്തെ നിലയിൽ 50 പേർക്ക് ഇരിക്കാവുന്ന ഒരു ചെറിയ സിനിമാ തിയറ്റർ,[15] ഒന്നിലധികം നീന്തൽക്കുളങ്ങൾ, മൂന്ന് നിലകളിൽ തൂക്ക് ഉദ്യാനങ്ങൾ, ഒരു ബോൾ റൂം.[9]
  • മനുഷ്യനിർമ്മിതമായ മഞ്ഞ് വീഴുന്ന ഒരു ഐസ് മുറി.[9]

നിർമ്മാണം

ഷിക്കാഗോയിലുള്ള പെർക്കിൻസ് & വിൽ എന്ന ആർക്കിടെക്റ്റുകളാണ് ഈ കെട്ടിടം ഡിസൈൻ ചെയ്തിരിക്കുന്നത്. മെൽബണിലുള്ള ലെങ്ങ്ടൺ ഹോൾഡിങ്ങ്സ് എന്ന നിർമ്മാണ കമ്പനിക്കായിരുന്നു ഈ വീടിന്റെ നിർമ്മാണത്തിനുള്ള ചുമതല.[16] പക്ഷെ മറ്റൊരു കമ്പനിയാണ് നിർമ്മാണം പൂർത്തികരിച്ചതെന്ന് പറയപ്പെടുന്നു.[ആര്?]. മുംബൈയിലുള്ള സ്റ്റെർളിങ്ങ് എഞ്ചിനിയറിങ്ങ് കൺസൾട്ടൻസിക്കായിരുന്നു ഈ വീടിന്റെ സ്ട്രക്ചറൽ ഡിസൈനിങ്ങിന്റെ ചുമതല.

റിക്റ്റർ സ്കെയിലിൽ 8 വരെയുള്ള ഭൂകമ്പങ്ങളെ ചെറുക്കുന്ന രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം.[17]

ആരോപണങ്ങൾ

പലരീതിയിലുള്ള ആരോപണങ്ങൾ ഈ വീടിന്റെ നിർമ്മാണത്തെക്കുറിച്ച് ഉയർന്ന് വന്നിരുന്നു.

2007-ൽ മഹാരാഷ്ട്ര സർക്കാർ, മുകേഷ് അംബാനിക്ക് ഈ സ്ഥലം വിറ്റ വകഫ് ബോർഡിന് ഈ സ്ഥലത്തിന്റെ വിൽപ്പനാവകാശമില്ലെന്ന് പറഞ്ഞ് ഈ നിർമ്മാണം നിയമാനുസരണമല്ലെന്ന് ആരോപിച്ചു.[8] മുകേഷ് പിന്നീട് 16 ലക്ഷം രൂപയ്ക്ക് (U$36,100) ഈ സ്ഥലത്തിന് നോ ഒബ്ജക്ഷൻ സർട്ടിഫികറ്റ് വാങ്ങിയാണ് നിർമ്മാണം പുനരാരംഭിച്ചത്.[8]

ഈ വീട്ടിലുള്ള മൂന്ന് ഹെലിപ്പാഡുകൾക്കെതിരെയും ആരോപണം ഉയർന്നിരുന്നു. മുംബയിലുള്ള കെട്ടിടങ്ങളിൽ ഹെലിപ്പാഡ് നിർമ്മാണം അനുവദിക്കില്ലെന്ന് ആദ്യം ഇന്ത്യൻ നാവിക സേനയും, ഹെലിപ്പാഡ് ശബ്ദമലിനീകരണം ഉണ്ടാക്കുമെന്ന് എൺവയോണ്മെന്റ് മിനിസ്ട്രിയും ആരോപിച്ചു.[8]

മതിപ്പ് വില

$1 ബില്യൺ അമേരിക്കൻ ഡോളർ വിലയുള്ള ഈ വീട് ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള വീടായി കരുതപ്പെടുന്നു.[13][18][19]

ഈ വീടിന്റെ ഡിസൈനിങ്ങിനായി റിലയൻസ് ഏൽപ്പിച്ചിരുന്ന വിൽ & ഹിർഷ് ബെഡ്നർ അസ്സോസിയേറ്റ്സിന്റെ ഡയറക്റ്റർ തോമസ് ജോൺസണിന്റെ അഭിപ്രായത്തിൽ ഈ വീടിന്റെ മതിപ്പ് വില $2 ബില്യൺ അമേരിക്കൻ ഡോളറാണ്.[20]

2008 ജൂണിൽ റിലയൻസ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത് ഈ വീട് പണിയാൻ $50–$70 മില്യൺ ചെലവാകുമെന്നാണ്.[21]. 2010-ൽ നിർമ്മാണം കഴിഞ്ഞപ്പോൾ ഈ സ്ഥലത്തിന്റെ കൂടിയ വിലയും കൂടി പരിഗണിച്ച് ഈ വീടിന് $1 ബില്യൺ മതിപ്പ് വില ഉണ്ടാകുമെന്ന് മാധ്യമങ്ങൾ അഭിപ്രായപ്പെട്ടു.[22][23][24]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അന്റീലിയ&oldid=4074596" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ