മുകേഷ് അംബാനി

മുകേഷ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ മുകേഷ് (വിവക്ഷകൾ) എന്ന താൾ കാണുക.മുകേഷ് (വിവക്ഷകൾ)

ഇന്ത്യയിലെ ഒരു പ്രധാന വ്യവസായിയാണ് മുകേഷ് അംബാനി (ജനനം:ഏപ്രിൽ 19, 1957). ധീരുഭായ് അംബാനിയുടേയും കോകിലബെൻ അംബാനിയുടേയും മകനായി ജനിച്ച ഇദ്ദേഹം ആരംഭിച്ച റിലയൻസ് ഇൻഫോകോം ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇപ്പോൾ റിലയൻസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് എന്നറിയപ്പെടുന്നത്. റിലയൻസ് ഇൻഡസ്റ്റ്രീസിന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായ ഇദ്ദേഹത്തിനാണ്‌ കമ്പനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത് [5]. കമ്പനിയിൽ തന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്.[6]തന്റെ മൊത്തം വരുമാനം അമേരിക്കൻ ഡോളാർ $19.5 ബില്ല്യൺ ആണ്. ഇത് അംബാനിയെ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാക്കുന്നു. കൂടാതെ അദ്ദേഹം ഏഷ്യയിലേക്കും വച്ച് ഏറ്റവും ധനികനും ലോകത്തിലെ ധനികരിൽ ഏഴാമതും ആണ്.[7] കേന്ദ്ര സർക്കാർ ആദ്യമായി സെഡ്(Z) കാറ്റഗറി സുരക്ഷ അനുവദിച്ച ഇന്ത്യൻ വ്യവസായിയും ഇദ്ദേഹമാണ്. 24 മണിക്കൂറും ആയുധധാരികളായ 28 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) കമാൻഡോകൾ ഇദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു. ഇന്ത്യൻ മുജാഹിദീനിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ഇദ്ദേഹത്തിന് ഇത്ര കനത്ത കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.[8]

മുകേഷ് ധിരുഭായി അംബാനി
അംബാനി
ജനനം (1957-04-19) ഏപ്രിൽ 19, 1957  (67 വയസ്സ്)
Aden, Colony of Aden
(present-day Yemen)[1][2]
ദേശീയതഇന്ത്യൻ
തൊഴിൽറിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ
ജീവിതപങ്കാളി(കൾ)നീത അംബാനി
കുട്ടികൾഇഷ, അനന്ത് , ആകാശ് [3]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മുകേഷ്_അംബാനി&oldid=3789042" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ