ഇ. ഇക്കണ്ട വാര്യർ

കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ
(ഇക്കണ്ട വാര്യർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജവഹർലാൽ നെഹ്റു ഇന്ത്യ യുടെ പ്രധാന മന്ത്രി ആയിരുന്ന സമയത്ത് ശ്രീ ഇക്കണ്ട വാര്യർ ആയിരുന്നു കൊച്ചിൻ സ്റ്റേറ്റ് പ്രധാന മന്ത്രി. ശ്രീ ഇക്കണ്ട വാര്യർ മാത്രം ആണ് കൊച്ചിൻ സ്റ്റേറ്റ് ലെ ആദ്യത്തെയും അവസാനത്തെയും പ്രധാനമന്ത്രി ആയിട്ടുള്ളത്. അദ്ദേഹത്തിന് മുൻപ് ഉള്ളവർ ആരും ജനങ്ങളുടെ വോട്ടെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രി ആയവരല്ല.

ഇപ്പൊൾ ഒല്ലൂർ എന്നറിയപ്പെടുന്ന പനം കുറ്റിച്ചിറ എന്ന് അറിയപ്പെട്ടിരുന്ന ദേശത്ത് പ്രമുഖ ആയ ഇടക്കുന്നി വാരിയ ത്ത് ആണ് ജനനം.

കൊച്ചിൻ സ്റ്റേറ്റിൽ ബ്രിട്ടീഷ് കാർ കോൺഗ്രസ്സ് ന് നിരോധനം കല്പിച്ചത് കൊണ്ട്, പനം കുറ്റിച്ചിറ യിലെ ജനങ്ങൾ കൊച്ചിൻ രാജ്യ പ്രജ മണ്ഡലം എന്ന രാഷ്്രീയ പ്രസ്ഥാനം ആരംഭിച്ചു അതിൻ കീഴിലാണ് രാഷ്ട്രിയ പ്രവർത്തനം നടത്തിയിരുന്നത്.

മാളിയേക്കൽ ചെറുശ്ശേരി കൊച്ചു ലോനപ്പൻ, ചെമ്മണ്ണൂർ കാരണവർ എന്നി ക്രിസ്ത്യാനികൾ ആയിരുന്നു ശ്രീ വരിയർക്കൊപ്പം ഇതിനായി കൂടെ ഉണ്ടായിരുന്നത്.

കൊച്ചിൻ സ്റ്റേറ്റിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഈ പാർട്ടി സ്ഥാനാർത്ഥിയായി വാരിയർ മത്സരിക്കുകയും ,വലിയ വിജയത്തോടെ കൊച്ചിയുടെ ആദ്യ പ്രധാമന്ത്രി ആവുകയും ചെയ്തു.

ഇദ്ദേഹത്തിൻ്റെ മുൻ കയ്യാൽ ആണ് പനം കുറ്റിച്ചിറ ഗ്രമോധരണ സഹകരണ സംഘം 5 രൂപ ഓഹരി 1000 പേരിൽ നിന്ന് സ്വരൂപിച്ച് തിരു കൊച്ചിയിൽ ലയനതിന് ശേഷം സ്ഥാപിതം ആകുന്ന ത്.

ജേഷ്ഠൻ ശങ്കരൻ കുട്ടി വാരിയർ ആയിരുന്നു ആദ്യ പ്രസിഡൻ്റ്, ആദ്യ ഓഹരി ശ്രീ ഇക്കണ്ട വാരിയർ ഉം രണ്ടാം ഓഹരി മാളിയേക്കൽ ചെറുശ്ശേരി കൊച്ചു ലോനപ്പനും ആയിരുന്നു.

സ്കൂൾ, പോലീസ് സ്റ്റേഷൻ,പോലീസ് ക്വാർട്ടേഴ്സ്, ചന്ത, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് , എന്നീ ..

ഇപ്പൊൾ ഒല്ലൂർ കാണുന്ന സകല പൊതു സ്ഥലങ്ങലും വാരിയരുടെ സംഭാവന ആണ്.

കെ കരുണാകരൻ എന്ന കേരള മുഖ്യ മന്ത്രിയും ആധ്യ കാല വളണ്ടിയർ ആയിരുന്നു , തൃശ്ശൂരിലെ സീതാറാം മില്ലിലെ പ്രവർത്തകൻ ആയിരുന്നു ആ സമയത്ത് കരുണാകരൻ.. അന്ന് കൂടെ ഉണ്ടായിരുന്ന ശ്രീ P R ഫ്രാൻസിസ് ആയിരുന്നു പിന്നിട് INTUC സ്ഥാപനത്തിന് ശ്രീ K കരുണാകരൻ്റെ കൂടെ ഉണ്ടായിരുന്നത് ,ശ്രീ P R ഫ്രാൻസിസ് പിന്നിട് ഒല്ലൂർ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു.

കേരള സ്റ്റേറ്റ് രൂപീകരണ ശേഷം ശ്രീ ഇക്കണ്ട വാരിയർ സജീവ രാഷട്രീയതിൽ നിന്ന് പിൻവാങ്ങി യും, ആശയ പരമായ പിൻബലം നൽകുകയും ചെയ്തു.

സ്വതന്ത്രകൊച്ചിയുടെ ഏക പ്രധാനമന്ത്രിയായിരുന്നു ഇക്കണ്ടവാരിയർ (ജീവിതകാലം:1890-ജൂൺ 8 1977). 1948-ലാണ് അദ്ദേഹം ഭരണം എറ്റെറ്റുക്കുന്നത്.

ജീവിതരേഖ

കൊല്ലവർഷം 1065 മേടം 22-ന് തൃശ്ശൂർ താലൂക്കിലെ ഇടക്കുന്നിദേശത്ത് ഇടക്കുന്നിവാരിയത്ത് പാർവതിക്കുട്ടിവാരസ്യാരുടെയും കുട്ടനെല്ലൂർ മേലേടത്ത് ശങ്കരൻ നമ്പൂതിരിയുടെയും മകനായാണ് ഇക്കണ്ടവാരിയർ ജനിച്ചത്. ഇരിങ്ങാലക്കുട, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ പ്രാഥമികവിദ്യാഭ്യാസംകഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ ജയിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബി.ഏ.യും മദ്രാസ് ലോ കോളേജിൽനിന്ന് ബി.എഫ്.എൽ.ഉം തിരുവനന്തപുരം ലോ കൊളേജിൽനിന്ന് 1918-ൽ ബി.എൽ ബിരുദവും കരസ്ഥമാക്കി.1914-ൽ മദ്രാസ് കോളേജിൽ ബി.ഏ. പഠിച്ചുകൊണ്ടിരിക്കെ സ്വാതന്ത്രസമാരത്തിൽ ആകൃഷ്ടനാവുകയും ആ വർഷം മദ്രാസിൽ‌വെച്ചു നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.ഗാന്ധിയൻ ആദർശങ്ങൾ ശക്തമായി സ്വാധീനിച്ച ഇക്കണ്ടവാരിയർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിർണ്ണായകപങ്കുവഹിച്ചു.1947-ൽ കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ അദ്ധ്യക്ഷനായ ഇക്കണ്ടവാരിയർ കൊച്ചിയെ രാജഭരണത്തിൽനിന്ന് മോചിപ്പിക്കാൻ തീവ്രമായി പരിശ്രമിച്ചു. 1948-ൽ കൊച്ചിസംസ്ഥാനം സ്വതന്ത്രമാകുകയും കൊച്ചിയുടെ ആദ്യപ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. പിന്നീട് കൊച്ചി തിരുവിതാംകൂറിൽ ലയിക്കുകയും മലബാറുമായിച്ചേർന്ന് 1956-ൽ കേരളസംസ്ഥാനം നിലവിൽ വരികയും ചെയ്തു. 1977 ജൂൺ 8-നായിരുന്നു ഇക്കണ്ടവാരിയരുടെ മരണം.

അവലംബം


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https:https://www.search.com.vn/wiki/index.php?lang=ml&q=ഇ._ഇക്കണ്ട_വാര്യർ&oldid=3747694" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ