സരോജിനി നായിഡു

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും

ഇന്ത്യയുടെ വാനമ്പാടി(NIGHTINGALE OF INDIA) എന്നറിയപ്പെട്ട സരോജിനി നായിഡു' ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ ഇന്ത്യൻ വനിതയും ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവയായിരുന്ന നായിഡു ദണ്ഡി യാത്രയിൽ മഹാത്മാഗാന്ധിയെ അനുഗമിച്ചു, .സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ(ഉത്തർപ്രദേശ്) ആയിരുന്നു. സരോജിനി നായ്ഡുവിന്റെ പിറന്നാൾ ദിനം ഇന്ത്യയിൽ വനിതാദിനം ആയി ആചരിക്കുന്നു.

Sarojini Naidu
1st Governor of United Provinces
ഓഫീസിൽ
15 August 1947 ll – 2 March 1949
മുൻഗാമിPosition established
പിൻഗാമിHormasji Peroshaw Mody
വ്യക്തിഗത വിവരങ്ങൾ
ജനനം
Sarojini Chattopadhyay

(1879-02-13)13 ഫെബ്രുവരി 1879
Hyderabad, Hyderabad State, British India
(now in Telangana, India)
മരണം2 മാർച്ച് 1949(1949-03-02) (പ്രായം 70)
Lucknow, United Provinces, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിGovindarajulu Naidu(1898–1949)
കുട്ടികൾ5; including Padmaja
ബന്ധുക്കൾVirendranath Chattopadhyay, Mrinalini Chattopadhyay, Sunalini Chattopadhyay,Suhasini Chattopadhyay, Harindranath Chattopadhyay,Ranendranath Chattopadhyay,
അൽമ മേറ്റർUniversity of Madras
King's College London
Girton College, Cambridge
ജോലിPolitical activist, poet-writer

ജീവിതരേഖ

1879 ഫെബ്രുവരി 13-ന് ജനിച്ചു. സാമൂഹികസമ്മർദ്ദം കാരണം ബംഗാളിൽ നിന്നും ഹൈദരാബാദിലേക്ക് താമസം മറ്റേണ്ടിവന്ന ഡോക്റ്റർ അഘോരനാഥ് ചട്ടോപാധ്യായുടേയും പത്നി വരദാ സുന്ദരി ദേവിയുടേയും മൂത്ത മകളായിരുന്നു സരോജിനി. മദ്രാസ്, ലണ്ടൻ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തിയ സരോജിനി പഠനകാലത്ത് കവിതാരചനയിൽ മികവ് പ്രകടിപ്പിച്ചിരുന്നു. മെട്രിക്കുലേഷൻ ഒന്നാം റാങ്കോടെ പാസ്സായി. പിന്നീട് റോയൽ ലിറ്റററി സൊസൈറ്റി അംഗമായ ഇവർ വിവിധ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. 1898-ൽ, മിശ്രവിവാഹം അസാധാരണമായിരുന്ന കാലത്ത്, ജാതിവ്യവസ്ഥയെ എതിർത്തുകൊണ്ട് അബ്രാഹ്മണനായ ഗോവിന്ദ രാജമോർ നായിഡുവിനെ വിവാഹം കഴിച്ചതോടെ ഇവർ സരോജിനി നായിഡുവായി. ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനംമൂലം ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയായ ശ്രീമതി നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു. റൗലത്ത് ആക്റ്റിൽ പ്രതിഷേധിച്ച് ഗാന്ധിജിക്കൊപ്പം അണിനിരന്ന ആദ്യത്തെ രാഷ്ട്രീയ പ്രവർത്തകയായ ശ്രീമതി നായിഡു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നിസ്സഹകരണപ്രസ്ഥാനം, നിയമനിഷേധ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി.

1925-ൽ കാൺപൂരിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വാർഷിക സമ്മേളനം ശ്രീമതി നായിഡുവിന് അധ്യക്ഷ പദവി നല്കി ബഹുമാനിച്ചു. 1928-29 കാലയളവിൽ യു.എസ്സിൽ നടത്തിയ പ്രഭാഷണങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തെക്കുറിച്ച് അമേരിക്കൻ ജനതയെ ബോധവത്കരിക്കുവാൻ അവർക്കു കഴിഞ്ഞു. ദേശീയ പ്രസ്ഥാനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി നായിഡു സ്ത്രീ വിമോചനം, സാമൂഹിക പരിഷ്കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു. സ്ത്രീകൾക്കു വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം 1917-ൽ മൊണ്ടേഗുവിന് സമർപ്പിച്ച പ്രതിനിധി സംഘത്തെ നയിച്ചത് സരോജിനിയാണ്. ദണ്ഡിയാത്രയിൽ (1930) പുരുഷന്മാരെ മാത്രം ഉൾപ്പെടുത്താനാണ് ഗാന്ധിജി ആദ്യം തീരുമാനിച്ചതെങ്കിലും സ്ത്രീപക്ഷവാദിയായ സരോജിനിയുടെ ശക്തമായ ഇടപെടൽ മൂലം സ്ത്രീകളെക്കൂടി ഉൾപ്പെടുത്തുവാൻ ഗാന്ധിജി തയ്യാറായി. ഉപ്പ് സത്യാഗ്രഹത്തിന്റെ ഭാഗമായി സൂററ്റ് ജില്ലയിലെ ദർശനയിലുള്ള ഉപ്പു പണ്ടകശാല സമാധാനപരമായി കൈവശപ്പെടുത്തുവാൻ ഗാന്ധിജി നിശ്ചയിച്ചെങ്കിലും ദർശനയിലേക്ക് മാർച്ച് ചെയ്യുന്നതിനു മുമ്പ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. തുടർന്ന് ദർശനയിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയത് നായിഡുവാണ്. സ്വാതന്ത്ര്യ ലബ്ധിയെത്തുടർന്ന് യു.പി. സംസ്ഥാനത്തിന്റെ ഗവർണറായി നായിഡു നിയമിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാഗവർണറായിരുന്നു ഇവർ. കവിതയുടെ ഉപാസകയായ ഇവർ 'ഇന്ത്യയുടെ വാനമ്പാടി' എന്നാണ് അറിയപ്പെട്ടത്. പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകൾ മാനിച്ച്, ഗാന്ധിജി 'ഭാരതകോകിലം' എന്ന പേരും നല്കിയിട്ടുണ്ട്.

കൃതികൾ

ദി ഇന്ത്യൻ ലേഡീസ് മാഗസിനിലാണ് ഇവരുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്. 1905-ൽ ആദ്യ കവിതാ സമാഹാരമായ ദ് ഗോൾഡൻ ത്രെഷോൾഡ് പ്രസിദ്ധപ്പെടുത്തി. ബേഡ് ഒഫ് ദ് ടൈം, ഒടിഞ്ഞചിറക്, പുലരിയുടെ തൂവലുകൾ എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങൾ. ഇന്ത്യൻ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകൾക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂർണസമാഹാരമാണ് രാജകീയമുരളി.

ദേശീയ വനിതാദിനം

സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 ഇന്ത്യയിൽ ദേശീയ വനിതാ ദിനമായി ആഘോഷിക്കുന്നു.[1]

സ്വാതന്ത്ര്യസമരത്തിൽ

സരോജിനി നായിഡുവും ഗാന്ധിയും,ഉപ്പുസത്യാഗ്രഹത്തിനു ഇടയ്ക്ക്

ഇതും കാണുക

പുറത്തുനിന്നുള്ള കണ്ണികൾ


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സരോജിനി നായിഡു എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https:https://www.search.com.vn/wiki/index.php?lang=ml&q=സരോജിനി_നായിഡു&oldid=3792360" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്