കണ്ണൂർ നിയമസഭാമണ്ഡലം

കണ്ണൂർ ജില്ലയിലെ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 40 ഡിവിഷനുകളും , മുണ്ടേരി ഗ്രാമപഞ്ചായത്തും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം. [1]

11
കണ്ണൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം174370 (2021)
നിലവിലെ അംഗംരാമചന്ദ്രൻ കടന്നപ്പള്ളി
പാർട്ടികോൺഗ്രസ് (എസ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകണ്ണൂർ ജില്ല
Map
കണ്ണൂർ നിയമസഭാമണ്ഡലം

1965ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എംഎൽഎ മുസ്ലിംലീഗ്‌ സ്വതന്ത്രൻ കെ എം അബൂബക്കറായിരുന്നു. കോൺഗ്രസ്‌ സ്ഥാനാർഥിയെയാണ്‌ പരാജയപ്പെടുത്തിയത്‌. 67 ൽ ലീഗിലെ ഇ അഹമ്മദ്‌ കോൺഗ്രസ്‌ സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 70ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ അഹമ്മദ്‌ എൻ കെ കുമാരനോട്‌ പരാജയപ്പെട്ടു. എന്നാൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കുമാരൻ ലോക്ദൾ സ്ഥാനാർഥി പി ഭാസ്കരനോട്‌ പരാജയപ്പെട്ടു. പിന്നീട്‌ നടന്ന മൂന്ന്‌ തെരഞ്ഞെടുപ്പിലും യുഡിഎഫ്‌ സ്ഥാനാർഥിയായ പി ഭാസ്കരൻ വിജയിച്ചു. എൻ രാമകൃഷ്ണനും കോൺഗ്രസ്‌ എംഎൽഎയായി. മൂന്നുതവണ കെ സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ എ.പി അബ്ദുള്ളക്കുട്ടിയും സഭാംഗമായി കോൺഗ്രസ് എസ്സിലെ രാമചന്ദ്രൻ കടന്നപ്പള്ളി ആണ്‌ 2021 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[2]

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ മുനിസിപ്പാലിറ്റിയും കണ്ണൂർ കന്റോൺമെന്റും ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, എളയാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു കണ്ണൂർ നിയമസഭാമണ്ഡലം. [3].

പ്രതിനിധികൾ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [18] [19]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021രാമചന്ദ്രൻ കടന്നപ്പള്ളികോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.സതീശൻ പാച്ചേനികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016രാമചന്ദ്രൻ കടന്നപ്പള്ളികോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.സതീശൻ പാച്ചേനികോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2011എ.പി. അബ്ദുള്ളക്കുട്ടികോൺഗ്രസ് (ഐ.), യു.ഡി.എഫ്.രാമചന്ദ്രൻ കടന്നപ്പള്ളികോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
2009*എ.പി. അബ്ദുള്ളക്കുട്ടികോൺഗ്രസ് (ഐ.), യു.ഡി.എഫ്.എം.വി. ജയരാജൻസി.പി.ഐ.എം., എൽ.ഡി.എഫ്.
2006കെ. സുധാകരൻകോൺഗ്രസ്കെ.പി. സഹദേവൻസി.പി.ഐ, എൽ.ഡി.എഫ്.
2001കെ. സുധാകരൻകോൺഗ്രസ്
1996കെ. സുധാകരൻകോൺഗ്രസ്
1991എൻ. രാമകൃഷ്ണൻകോൺഗ്രസ്
1987പി. ഭാസ്‌കരൻ
1982പി. ഭാസ്‌കരൻ
1980പി. ഭാസ്‌കരൻ
1977പി. ഭാസ്‌കരൻ
1970എൻ.കെ. കുമാരൻ
1967ഇ. അഹമ്മദ്മുസ്ലീം ലീഗ്
1960*1ആ. ശങ്കർ
1960*2പി. മാധവൻ
1957*1സി. കണ്ണൻസി.പി.ഐ
1957*2കെ.പി. ഗോപാലൻസി.പി.ഐ
  • 2009 - ലോകസഭാംഗമായി കെ. സുധാകരൻ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജി വെച്ചപ്പോൾ ഉണ്ടായ ഉപതിരഞ്ഞെടുപ്പ്.
  • *1 - കണ്ണൂർ 1 ലെ അംഗം
  • *2 - കണ്ണൂർ 2 ലെ അംഗം

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ [20]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2021[21]174370134774രാമചന്ദ്രൻ കടന്നപ്പള്ളി- കോൺഗ്രസ് (എസ്.)60313സതീശൻ പാച്ചേനി - കോൺഗ്രസ് (ഐ.)58568അർച്ചന വണ്ടിച്ചൽ - ബി.ജെ.പി
2016[22]162198126244രാമചന്ദ്രൻ കടന്നപ്പള്ളി- കോൺഗ്രസ് (എസ്.)54347സതീശൻ പാച്ചേനി - കോൺഗ്രസ് (ഐ.)53151കെ.ജി. ബാബു - ബി.ജെ.പി
2006 [23]185543144446കെ. സുധാകരൻ- കോൺഗ്രസ്82994കെ.പി. സഹദേവൻ - സി.പി.ഐ53456ഭാഗ്യശീലൻ ചാലാട് ബി.ജെ.പി
2001 [24]142841102250കെ. സുധാകരൻ- കോൺഗ്രസ്58080കാസിം ഇരിക്കൂർ - സ്വതന്ത്ര സ്ഥാനാർത്ഥി38947രമേഷ് കുമാർ. എം ബി.ജെ.പി
1996 [25]13550395243കെ. സുധാകരൻ- കോൺഗ്രസ്45148എൻ. രാമകൃഷ്ണൻ - സ്വതന്ത്ര സ്ഥാനാർത്ഥി37086
1991 [26]12957494004എൻ. രാമകൃഷ്ണൻ- കോൺഗ്രസ്51742എ.കെ. ശശീന്ദ്രൻ - ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്)36937
1987 [27]10842686515പി. ഭാസ്കരൻ (കോൺഗ്രസ്സ്)- കോൺഗ്രസ്42787എ.കെ. ശശീന്ദ്രൻ - ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്)34739
1982 [28]9305870012പി. ഭാസ്കരൻ (കോൺഗ്രസ്സ്)- സ്വതന്ത്ര സ്ഥാനാർത്ഥി34871എം. പവിത്രൻ - ജനതാ പാർട്ടി32130

ഇതും കാണുക

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ