കണ്ണൂർ ജില്ല

കേരളത്തിലെ ഒരു ജില്ല
കണ്ണൂർ ജില്ല
അപരനാമം: തറികളുടേയും തിറകളുടേയും നാട്‌

11°52′08″N 75°21′20″E / 11.8689°N 75.35546°E / 11.8689; 75.35546
{{{ബാഹ്യ ഭൂപടം}}}
ഭൂമിശാസ്ത്ര പ്രാധാന്യംജില്ല
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ആസ്ഥാനംകണ്ണൂർ
ഭരണസ്ഥാപനങ്ങൾജില്ലാ പഞ്ചായത്ത്
ജില്ലാ കലക്ട്രേറ്റ്‌
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ജില്ലാ കലക്ടർ
പി.പി. ദിവ്യ[1]
എസ്. ചന്ദ്രശേഖർ[2]
വിസ്തീർണ്ണം2,996ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011)
പുരുഷൻ‌മാർ
സ്ത്രീകൾ
സ്ത്രീ പുരുഷ അനുപാതം
25,25,637 [3]
11,84,012 [3]
13,41,625[3]
1133
ജനസാന്ദ്രത852/ച.കി.മീ
സാക്ഷരത95.41 [3] %
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670-xxx
+91-497
സമയമേഖലUTC +5:30
പ്രധാന ആകർഷണങ്ങൾസെന്റ് ആഞ്ജലോ കോട്ടതലശ്ശേരി കോട്ടമുഴപ്പിലങ്ങാട് ബീച്ച്പയ്യാമ്പലംഏഴിമലമലയാള കലാഗ്രാമംപഴശ്ശി അണക്കെട്ട്പൈതൽ മലഗുണ്ടർട്ട് ബംഗ്ലാവ്പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രംമാപ്പിള ബേകൊട്ടിയൂർമീൻ‌കുന്ന് കടപ്പുറംധർമ്മടം തുരുത്ത്

കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂർ ജില്ലയിൽ ആണ്. കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ, കേനന്നൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. തറികളുടെയും തിറകളുടെയും നാട് എന്നാണു കണ്ണൂർ അറിയപ്പെടുന്നത്

പേരിനുപിന്നിൽ

കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂർ ഗ്രാമമാണ് പിന്നീട് കണ്ണൂർ എന്ന പേരിൽ അറിയപ്പെട്ടതെന്നാണ് ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.[4] ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളെ പരാമർശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം പതിനാലാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ഫ്രിയർ ജോർഡാനസ് ആണ് കാനനൂർ എന്ന് ആദ്യം രേഖപ്പെടുത്തിയത്. ‍

ചരിത്രം

ഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിർവരമ്പുകൾ ആവിർഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂർ അറിയപ്പെട്ടിരുന്നു. വടക്ക്‌ വെങ്കിട മലനിരകൾ മുതൽ തെക്ക്‌ കന്യാകു‍മാരി വരെ ഇരു കടലുകളും അതിർത്തി തീർക്കുന്ന വിശാലമായ ഭൂപ്രദേശമാണ്‌ പുരാതന തമിഴകം.

1819- ൽ ജെ.ബബിങ്ങ്ടൺ, പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിലുള്ള 'ബംങ്കാള മൊട്ടപ്പറമ്പിൽ' നിന്നും ആദ്യമായി മഹാശിലായുഗ കാലത്തെ രണ്ട്‌ കല്ലറ കണ്ടെത്തുകയുണ്ടായി. ഇതിനെ ആസ്പദമാക്കി അദ്ദേഹം 1823- ൽ 'മലബാറിലെ പാണ്ഡൂകൂലികളെക്കുറിച്ചുള്ള വിവരണം'(Discription of the pandoo coolies in malabar) എന്നൊരു ലേഖനം, ബോംബെ ആസ്ഥാനമായുള്ള ലിറ്ററി സൊസൈറ്റിയുടെ ഒരു വാരികയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ബബിങ്ങ്ടനെത്തുടർന്ന്‌ വില്യം ലോഗൻ, എ.റിയ, എ.അയ്യപ്പൻ, എം.ഡി.രാഘവൻ തുടങ്ങിയവരും ഈ വിഷയത്തിൽ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. [5] കണ്ണൂർ ജില്ലയിലെ ചെറുകുന്ന്‌,മാതമംഗലം, പെരിങ്ങോം, കല്ല്യാട്, കരിവെള്ളൂർ, കാവായി, വെള്ളൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം, തൃച്ഛംബരം, നടുവിൽ, തളിപ്പറമ്പ്‌, ആലക്കോട്‌, വായാട്ടുപറമ്പ്‌, തലവിൽ‍, ഇരിക്കൂർ‍,പുത്തൂർ, മാങ്ങാട്‌, നടുവപ്പുറം, ചിറ്റാരിപ്പറമ്പ്, കുഞ്ഞിമംഗലം, കാഞ്ഞിലേരി, ചെടിക്കുളം, കരപ്പാറ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടക്കല്ല്‌, തൊപ്പിക്കല്ല്‌, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകൾ കിട്ടിയിട്ടുണ്ട്[5]

കറുപ്പും ചുവപ്പും നിറങ്ങളിലുള്ള പല വലിപ്പത്തിലും രൂപങ്ങളിലുമുള്ള മൺപാത്രങ്ങൾ, നാലുകാലുകളുള്ള ചിത്രപ്പണികളോടു കൂടിയ ജാറുകൾ, ഇരുമ്പു കൊണ്ടുണ്ടാക്കിയ കുന്തങ്ങൾ, തൃശൂലാകൃതിയിലുള്ള ആയുധങ്ങൾ, അരിവാളുകൾ, കത്തികൾ, ഉളികൾ, ചാട്ടുളികൾ, മണികൾ തുടങ്ങിയവയും വെങ്കല നിർമ്മിതമായ കൊത്തുപണികളുള്ള ചെറിയ പാത്രങ്ങൾ,മുത്തുമണികൾ, അസ്തികൾ തുടങ്ങിയവയുമാണ്‌ കല്ലറകളിൽ നിന്ന്‌ ലഭിച്ചിട്ടുള്ളത്‌. ആയുധങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്‌. ഇരുമ്പായുധങ്ങൾ അവരുടെ ജീവിതത്തിൽ നിർണായകമായ പങ്കുവഹിച്ചിരുന്നവെന്ന്‌ അനുമാനിക്കാം. ആയുധ നിർമ്മാണത്തിലുള്ള അവരുടെ വൈദഗ്ദ്ധ്യം എടുത്തുപറയത്തക്കതാണ്‌. കാർഷികാവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വളരെ പരിമിതവും പ്രാകൃതവുമായിരുന്നു. അതേ സമയം വേട്ടയാടലിന്‌ ഉപയുക്തമാകുന്ന ആയുധങ്ങളാകട്ടെ, വളരെ വൈവിധ്യമാർന്നവയും വ്യത്യസ്ത ഉപയോഗങ്ങൾ സൂചിപ്പിക്കുന്നവയും എണ്ണത്തിൽ കൂടുതലും ആയിരുന്നു. ഈ കാലഘട്ടത്തിൽ മനുഷ്യരുടെ മുഖ്യ ഉപജവ്രന മാർഗ്ഗം മൃഗങ്ങളെ വേട്ടയാടിപ്പിടിക്കലായിരുന്നുവെന്ന്‌ നിസ്സംശയം പറയാം. വെങ്കല ഉപകരണങ്ങളും പാത്രങ്ങളും ഒരു പക്ഷെ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ടു വന്നതാകാം.[5]

പ്ലിനി (എഡി.147) ടോളമി (സി.140 എ.ഡി.) തുടങ്ങിയ ആദ്യകാല ഗ്രീക്ക്-റോമൻ സഞ്ചാരികൾ ആധുനിക കണ്ണൂരിന്റെ ആദ്യകാലത്തെക്കുറിച്ച്‌ വളരെ വിശദമായി അവരുടെ യാത്രവിവരണങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്‌. മുഖ്യമായും വർണ്ണിച്ചിരിക്കുന്നത്‌ സമകാലിക വ്യാപാരങ്ങളെക്കുറിച്ചാണ്‌. പ്രധാനപ്പെട്ട തുറമുഖങ്ങൾ, കച്ചവട ക്ന്ദങ്ങൾ, ചന്തകൾ, പ്രധാന കയറ്റുമതി-ഇറക്കുമതി സാമഗ്രികൾ, അന്നത്തെ രാഷ്ട്രീയ- സാമൂഹ്യക്രമസാഹചര്യങ്ങൾ എന്നിവയും വർണിച്ചിട്ടുണ്ട്‌. കുരുമുളക്‌, കറുവപ്പട്ട, ഗ്രാമ്പൂ, ചന്ദനം, ആനക്കൊമ്പ്‌, വെറ്റില തുടങ്ങിയ വനവിഭവങ്ങളും വൈരക്കല്ലുകളുമായിരുന്നു കയറ്റുമതി വസ്തുക്കളിൽപ്രധാനം. തുണിത്തരങ്ങൾ, റോമൻ വൈൻ, സ്വർണ്ണ-വെള്ളി നാണയങ്ങൾ തുടങ്ങിയവ ഇറക്കുമതി ചെയ്തു. ധമരിക(ധമലിക അഥവാ തമിഴകം) യിലെ പ്രധാന കച്ചവട കേന്ദ്രങ്ങളാണ്‌ നൗറയും ടിന്റിസും മുസിരിസും നെൽസിഡയും എന്ന്‌ 'പെരിപ്ലസ്‌ ഓഫ്‌ എറിത്രിയൻ സീ (സി.എ.ഡി.70) സാക്ഷ്യപ്പെടുത്തുന്നു[5]ചരിത്രകാരന്മാർ പൊതുവിൽ അഭിപ്രായപെടുന്നത്‌ 'നൗറ' വടക്കെ മലബാറിലെ കണ്ണൂർ എന്ന സ്ഥലമാണെന്നാണ്‌. ഡോ: ബാർണൽ, ഈ വ്യാപാര കേന്ദ്രങ്ങൾ കണ്ണൂരും തലശ്ശേരിയുമാണെന്ന്‌ സമർത്ഥിക്കുന്നു. മേൽ പ്രസ്താവിച്ച പരാമർശങ്ങളിൽ നിന്നും നൗറ വളരെ തിരക്കേറിയ ഒരു തുറമുഖ നഗരമായിരുന്നെന്നും ധാരാളം യവനന്മാർ കച്ചവടത്തിനും മറ്റു പല ആവശ്യങ്ങൾക്കും ഈ പ്രദേശത്ത്‌ എത്തിയിരുന്നുവെന്നും അനുമാനിക്കാം. ഈ അനുമാനങ്ങൾക്ക്‌ ഉപോത്ബലകമാകുന്ന ധാരാളം തെളിവുകൾ നമുക്കു ലഭിച്ചിട്ടുണ്ട്‌. കണ്ണൂരിന്റെ പല ഭാഗങ്ങളിൽ നിന്നുമായി വിവിധ തരത്തിലുള്ള റോമൻ നാണയങ്ങളും 'പഞ്ച്‌-മാർക്ക്ഡ്‌' നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കണ്ണൂരിലെ പഴയ കോട്ടയം താലൂക്കിൽ ഇരിട്ടിക്കടുത്ത്‌ നിന്നാണ്‌ കേരളത്തിലാദ്യമായി റോമൻ സ്വർണ്ണ നാണയശേഖരം കണ്ടെത്തിയിട്ടുള്ളത്‌. ക്രിസ്തുവർഷത്തിന്റെ ആരംഭ കാലങ്ങളിൽ, അതായത്‌, ബി.സി. ഒന്നാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്ന അഗസ്റ്റസ്‌ ചക്രവർത്തി പുറത്തിറക്കിയ നാണയങ്ങൾ മുതൽ എ.ഡി.നാലാം നൂറ്റാണ്ടിലെ കോൺസ്റ്റാന്റിനസ്‌ ചക്രവർത്തിയുടെ നാണയങ്ങൾ വരെ കോട്ടയം ശേഖരത്തിലുണ്ട്‌. ഇവ പുരാതന കാലഘട്ടത്തിലെ കണ്ണൂരിന്റെ പ്രാധാന്യം എത്രമാത്രം പ്രസക്തമാണ്‌ എന്നു സൂചിപ്പിക്കുന്നു. കോസ്മോസ്‌ ഇൻഡികോപ്ലിസ്റ്റസിന്റെ ടോപോഗ്രാഫിയ ക്രിസ്റ്റ്യാന എന്ന ഗ്രന്ഥത്തിലും അറബ്‌ സഞ്ചാരികളുടെ വിവരണങ്ങളിലും ഹിലി, മറാഹി, ബാഡ്ഫാട്ടൺ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്‌. ഇവ യഥാക്രമം ഏഴിമല, മാടായി, വളപട്ടണം എന്നീസ്ഥലങ്ങളാണെന്ന്‌ അനുമാനിക്കപ്പെടുന്നു. [5]

കോഴിക്കോട് കപ്പലിറങ്ങിയ വാസ്കോ ഡ ഗാമ കണ്ണൂരിലും വന്നിട്ടുള്ളതായി ചരിത്ര രേഖകളിൽ കാണാം[അവലംബം ആവശ്യമാണ്].

സാംസ്കാരിക സവിശേഷതകൾ

പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവർ തെയ്യക്കോലങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യക്കോലങ്ങളായി കെട്ടിയാടപ്പെടുന്നു. തെയ്യക്കോലങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്.

കോലത്തുനാട്ടിൽ തെയ്യക്കാലത്തിനു തുടക്കം കുറിക്കുന്നത് തുലാം പത്തിന്  കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ  തെയ്യത്തിൻറെ വരവോടുകൂടിയാണ് .തെയ്യക്കാലം  ഇവിടെ ആരംഭിക്കുന്നു

ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നുണ്ട്.അണ്ടലൂർകാവ്,കാപ്പാട്ടുകാവ്,മാവിലാക്കാവ്,പടുവിലാക്കാവ്, കൂടാളി എന്നിവടങ്ങളിലെ ദൈവത്താരുകൾ,പാലോട്ട് തെയ്യം ,കണ്ണപുരം,കല്ലൂരി എന്നിവിടങ്ങളിലെ കാരൻതെയ്യം, തിരുവപ്പന/വെള്ളാട്ടം , വിഷ്ണുമൂർത്തി, കതിവനൂർ വീരൻ, പൊട്ടൻ, ഗുളികൻ, വയനാട്ട്കുലവൻ, മുച്ചിലോട്ട് ഭഗവതി വിഷകണ്ഠൻ എന്നിങ്ങനെ ധാരാളം മൂർത്തികൾ ഉണ്ട്.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, കൊട്ടിയൂർ ക്ഷേത്രം,അണ്ടലൂർകാവ്, ,കാപ്പാട്ടുകാവ്,മാവിലാക്കാവ്,പടുവിലാക്കാവ്, പാലോട്ട് കാവുകൾ,മുഴപ്പിലങ്ങാട് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം,നീർവേലി ശ്രീരാമസ്വാമിക്ഷേത്രം തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം, തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, ആലക്കോട് അരങ്ങം ശിവക്ഷേത്രം, മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രം, വയത്തൂർ വയനാട് കുലവൻ ക്ഷേത്രം, കുന്നത്തൂർപാടി മുത്തപ്പൻ ക്ഷേത്രം, പയ്യാവൂർ ശിവക്ഷേത്രം,മാമാനിക്കുന്നു മഹാദേവി ക്ഷേത്രം , തിരുവില്ലംകുന്ന് ശിവക്ഷേത്രം (പയ്യന്നൂർ) എന്നിവ വളരെ പ്രശസ്തങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ്. ഇതിൽ അരങ്ങം ക്ഷേത്രവും മണക്കടവ് ശ്രീ മഹാവിഷ്ണുക്ഷേത്രവും തികച്ചും തിരുവിതാംകൂർ ശൈലി പിന്തുടരുന്ന ക്ഷേത്രങ്ങളാണ്.ചുമർ ചിത്രകല കൊണ്ടു പ്രശസ്തമായ തൊടീക്കളം ക്ഷേത്രം കണ്ണൂർ ജില്ലയിൽ ആണ്. കുടിയേറ്റ മേഖലയായ ആലക്കോട്ട്‌ സ്ഥിതി ചെയ്യുന്ന അരങ്ങം ക്ഷേത്രം കണ്ടെടുത്ത് പുനരുദ്ധരിച്ചത്, പൂഞ്ഞാർ കോവിലകത്തു നിന്നും ആലക്കോട്ടേയ്ക്ക് കുടിയേറിയ പി. ആർ. രാമവർമ്മ രാജ ആണ്.

ജില്ലയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ അധികവും കുടിയേറ്റ മേഖലയാണ്. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും ഹൈന്ദവരും ക്രൈസ്തവരും ആണ്. കാടുപിടിച്ച് കിടന്ന മലമ്പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കപ്പയും റബ്ബറും, ഇഞ്ചിയുമെല്ലാം നട്ട് പിടിപ്പിച്ച് ഒരു തികഞ്ഞ കാർഷിക മേഖലയാക്കിയത് ഈ കുടിയേറ്റക്കാർ ആയിരുന്നു.[അവലംബം ആവശ്യമാണ്]

ധാരാളം ക്രൈസ്തവ ആരാധനാലായങ്ങൾ ഈ മലയോര മേഖലയിൽ കാണാം. പേരാവൂർ പള്ളി(തൊണ്ടിയിൽ), ആലക്കോട് പള്ളി, ചെമ്പേരി പള്ളി, മേരിഗിരി പള്ളി ചെറുപുഴ പള്ളി ഇവയെല്ലാം വളരെ പ്രശസ്തങ്ങളാണ്. മുസ്ലീങ്ങൾ കൂടുതൽ ഉള്ള ഒരു ജില്ലയാണ് കണ്ണൂർ. അധികവും കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവർ ജീവിക്കുന്നത്. ഇപ്പോൾ കാർഷിക രംഗത്തും സജീവമാണ്. പല ഔലിയാക്കളുടെയും ഖബറുകൾ ജില്ലയിൽ പലയിടത്തും കാണാം. ഇവിടെ ആണ്ടുതോറും “ഉറൂസ്” നടക്കാറുണ്ട്.

കണ്ണൂർ ജില്ലയിലെ മതങ്ങൾ (2011)[6]

  മറ്റുള്ളവർ (0.4%)

തൊഴിൽ മേഖല

പ്രധാന തൊഴിൽ മേഖല കൃഷി തന്നെയാണ്. റബ്ബർ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വാനില, കപ്പ ,കശുവണ്ടി ഇവയെല്ലാം ഇവിടെ കൃഷി ചെയ്യപ്പെടുന്നു, എങ്കിലും കാർഷിക മേഖലയുടെ നട്ടെല്ല് റബറും തെങ്ങും തന്നെയാണ്.

കണ്ണൂർ കൈത്തറിയുടെയും ബീഡിയുടെയും, ചെങ്കല്ലിന്റെയും നാട് കൂടിയാണ്. കണ്ണൂരിന്റെ പരമ്പരാഗത മേഖലയിലാണ് ഇവ കേന്ദ്രീകരിച്ചിരിക്കുന്നത്. കണ്ണൂരിലെ കൈത്തറി ലോകപ്രശസ്തമാണ്. കേരള ദിനേശ് ബീഡി കണ്ണൂരിന്റെ തൊഴിൽ മേഖലയിൽ മാത്രമല്ല രാഷ്ട്രീയ രംഗത്തും വലിയ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ്. ബീഡി തൊഴിൽ മേഖല ഇന്ന് വലിയ തിരിച്ചടികൾ നേരിടുകയാണ്.ഒരുകാലത്തു അനേകംപേർ തൊഴിൽ ചെയ്തിരുന്ന ഈ രണ്ടു തൊഴിൽമേഖലകൾ  ഇന്ന്  അന്യം നിന്ന്പോകുന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.കൂടാതെ ധാരാളം പേർ ഗൾഫിലും മറ്റ് വിദേശങ്ങളിലും തൊഴിൽ ചെയ്യുന്നുണ്ട്.

ഏഴിമല നാവിക അക്കാദമി

പ്രത്യേകതകൾ

.

  • കേരളത്തിൽ ഏറ്റവുമധികം കടൽ തീരമുള്ള ജില്ല.
  • കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല.
  • കേരളത്തിലെ ഏക കണ്ടോൺമെന്റ് ഉള്ള ജില്ല.[7]
  • കേരളത്തിൽ ഏറ്റവും കൂടുതൽ ബീഡി വ്യവസായമുള്ള ജില്ല
  • കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല
  • കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം


  • പ്രമുഖ വ്യക്തികൾ

മജീഷ്യൻ സാജൻ പാനൂർ - Sajan Panoor

വിശേഷണങ്ങൾ

  • കേരളത്തിന്റെ മാഞ്ചസ്റ്റർ
  • 3 "C" കളുടെ നാട് (Cake, Circus, Cricket) (തലശ്ശേരി)
  • ചരിത്രത്തിൽ നോറ എന്നറിയപ്പെടുന്ന പ്രദേശം
  • കേരളത്തിൽ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാർക്ക് ജന്മം നൽകിയ നാട്
  • കണ്ടലുകളുടെ നാട്

ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയുടെ ഭൂപടം
കണ്ണൂർ ജില്ലയിലെ താലൂക്കുകൾ

കണ്ണൂർ ജില്ലയിലെ നദികൾ

  1. വളപട്ടണം പുഴ
  2. ഒളവറ പുഴ
  3. കുപ്പം പുഴ
  4. പെരുമ്പ പുഴ
  5. അഞ്ചരക്കണ്ടി പുഴ
  6. കുറ്റിക്കോൽ പുഴ
  7. രാമപുരം പുഴ
  8. മയ്യഴിപ്പുഴ
  9. തലശ്ശേരി പുഴ

അതിരുകൾ

വടക്ക്‌ കാസർഗോഡ് ജില്ല, കിഴക്ക്‌ കുടക് ജില്ല, തെക്ക്‌ പുതുച്ചേരി പ്രദേശത്തിന്റെ ഭാഗമായ മയ്യഴി ജില്ല, വയനാട്‌, കോഴിക്കോട്‌ എന്നീ ജില്ലകൾ, പടിഞ്ഞാറ്‌ അറബിക്കടൽ എന്നിവയാണ്‌ കണ്ണൂർ ജില്ലയുടെ അതിർത്തികൾ.

വിദ്യാഭ്യാസം

കണ്ണൂർ യൂണിവേഴ്സിറ്റി ആണ് ജില്ലയിലെ ഏക സർവ്വകലാശാല. ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, പരിയാരം മെഡിക്കൽ കോളേജ്, ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ്, കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി, കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജ്, തലശ്ശേരി ഗവ. കോളേജ് എന്നിവയാണ് ജില്ലയിലെ സർക്കാർ മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂർ കോളേജ്, നിർമ്മലഗിരി കോളേജ്ജ് സർ സയ്യിദ് കോളേജ്, എസ്. എൻ. കോളേജ് കണ്ണൂർ, എന്നിവ എയ്ഡഡ് മേഖലയിലെ പ്രമുഖ കോളേജുകളാണ്. നിഫ്റ്റിന്റെ (National Institute of Fashion Technology) ഒരു ക്യാമ്പസ് മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്നു. നവോദയ വിദ്യാലയം ചെണ്ടയാടും സ്ഥിതി ചെയ്യുന്നു. കാർഷിക സർവ്വകലാശാലയുടെ കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂരും, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ “ഡയറ്റ്” പാലയാടും പ്രവർത്തിക്കുന്നു. കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്.

ആരോഗ്യ മേഖല

ആരോഗ്യ രംഗത്തെ പ്രധാന സ്ഥാപനങ്ങൾ കണ്ണൂർ ഗവൺമന്റ്‌ മെഡിക്കൽ കോളേജ്‌ (പരിയാരം മെഡിക്കൽ കോളേജ്) , ഗവ: ആയുർ‍വേദ മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവ മാത്രമാണ്. സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും നിരവധി ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ഇതു കൂടാതെ ഇപ്പോൾ കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടിയിലെ പാളയത്തിൽ പ്രവർത്തിക്കുന്നു.

ഭരണ സംവിധാനം

ജില്ലാ ഭരണ കേന്ദ്രം കണ്ണൂർ നഗരത്തിലെ തവക്കരയിൽ സ്ഥിതിചെയ്യുന്നു. ജില്ലാ ഭരണകൂടത്തിന് നേതൃതം നൽകുന്നത് ജില്ലാ കലക്ടർ ആണ്. ജില്ലയുടെ റവന്യൂ ഭരണം, പൊതു ഭരണം, ക്രമസമാധാനം തുടങ്ങിയവ നിർവഹിക്കുന്നത് ജില്ലാ ഭരണകൂടം ആണ്. ഭരണ സൗര്യത്തിനായി ജില്ലയെ റവന്യൂ ഡിവിഷനുകൾ ആയും താലൂക്കുകൾ ആയും വില്ലേജുകൾ ആയും തിരിച്ചിരിക്കുന്നു. റവന്യൂ ഡിവിഷണൽ ഓഫീസർമാരുടെ (ആർഡിഒ) നേതൃത്വത്തിൽ റവന്യൂ ഡിവിഷൻ കാര്യാലയവും തഹസിൽദാർ മാരുടെ നേത്രത്തിൽ താലൂക്ക് ഓഫീസുകളും പ്രവർത്തിക്കുന്നു.

ക്രമസമാധാന പാലനത്തിനായി കണ്ണൂർ ജില്ലയെ രണ്ടു പോലീസ് ജില്ലകൾ ആയി തിരിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് ജില്ലയെ നയിക്കുന്നത് പോലീസ് കമ്മീഷണറും കണ്ണൂർ റൂറൽ പോലീസ് ജില്ലയേ നയിക്കുന്നത് പോലീസ് സൂപ്രണ്ട് റാങ്കിൽ ഉള്ള ജില്ലാ പോലീസ് മേധാവി ആണ്. നഗരവും സമീപ പ്രദേശങ്ങളുമാണ് സിറ്റി പോലീസിൻ്റെ അധികാര പരിധി. നഗരത്തിന് പുറത്തുള്ള ഗ്രാമീണ പ്രദേശങ്ങൾ ആണ് കണ്ണൂർ റൂറൽ പോലീസിൻ്റെ അധികാര പരിധി.

പ്രാദേശിക ഭരണം

കണ്ണൂർ നഗരം കോർപ്പറേഷൻ ഭരണത്തിലാണ്. കോർപ്പറേഷൻ ഭരണാധികാരി മേയർ ആണ്. ജില്ലാ‍പഞ്ചായത്ത് പ്രസിഡന്റ് ആണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി മേഖലകൾ ഒഴികെയുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിന് കീഴിൽ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ പഞ്ചായത്തുകളും ഉൾപ്പെടുന്നു.

രാഷ്ട്രീയം

ഗാന്ധി സെർക്കിൾ,കാൽടെക്സ്
കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട

കണ്ണൂർ എന്നും കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു പേരാണ്. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ജി.-യുടെ ജന്മനാടാണ് കണ്ണൂർ. കൂടാതെ കേരള മുഖ്യമന്ത്രിമാരായിരുന്ന ഇ.കെ. നായനാർ, കെ കരുണാകരൻ, പിണറായി വിജയൻ എന്നിവർക്കും ജന്മം നൽകിയ നാടാണിത്. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ സ്ഥാപിതമായത് കണ്ണൂരിലെ പിണറായി, പാറപ്രം എന്ന സ്ഥലത്താണ്. ബ്രിട്ടീഷ്, ജന്മി വാഴ്ചക്കെതിരെ രക്തദൂഷിതമായ ഒട്ടനവധി കർഷക സമരങ്ങൾ ഈ മണ്ണിൽ നടന്നിട്ടുണ്ട്. കയ്യൂർ, മോറാഴ, പാടിക്കുന്ന്, കാവുമ്പായി, കരിവെള്ളൂർ തുടങ്ങി അനേകം സമരങ്ങൾ ഇന്നും ഈ മണ്ണിനെ കോരിത്തരിപ്പിക്കുന്നു. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹകാലത്ത് പയ്യന്നൂരിലും ഉപ്പു കുറുക്കൽ സമരം നടക്കുകയുണ്ടായി. ജില്ലയിൽ പതിനൊന്നു നിയമസഭാ മണ്ഡലങ്ങൾ ഉൾ‍പ്പെടുന്നു. കണ്ണൂർ, അഴീക്കോട്, ധർമടം, കൂത്തുപറമ്പ്, തളിപ്പറമ്പ്, തലശേരി, മട്ടന്നൂർ, പേരാവൂർ, ഇരിക്കൂർ, പയ്യന്നൂർ, കല്യാശേരി എന്നിവ. ഈ ജില്ല കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലും വടകര മണ്ഡലത്തിലും ഉൾപ്പെടുന്നു.

ഗതാഗതം

റോഡ്‌ ഗതാഗതം

77 കിലോമീറ്റർ ദേശീയപാതയും 245 കിലോമീറ്റർ സംസ്ഥാന പാതയും 1453 കിലോമീറ്റർ ജില്ലാ റോഡുകളും കണ്ണൂർ ജില്ലയിലൂടെ കടന്നു പോകുന്നുണ്ട്.

തീവണ്ടി ഗതാഗതം

കണ്ണൂർ റെയിൽ‌വേ സ്റ്റേഷൻ

13 തീവണ്ടിനിലയങ്ങൾ കണ്ണൂർ ജില്ലയിൽ ഉണ്ട്.

  1. പയ്യന്നൂർ തീവണ്ടിനിലയം
  2. ഏഴിമല തീവണ്ടിനില
  3. പഴയങ്ങാടി തീവണ്ടിനിലയം
  4. കണ്ണപുരം തീവണ്ടിനിലയം
  5. പാപ്പിനിശ്ശേരി തീവണ്ടിനിലയം
  6. വളപട്ടണം തീവണ്ടിനിലയം
  7. ചിറക്കൽ തീവണ്ടിനിലയം
  8. കണ്ണൂർ മെയിൻ തീവണ്ടിനിലയം
  9. കണ്ണൂർ സൗത്ത്‌ തീവണ്ടിനിലയം
  10. എടക്കാട് തീവണ്ടിനിലയം
  11. ധർമടം തീവണ്ടിനിലയം
  12. തലശ്ശേരി തീവണ്ടിനിലയം
  13. ജഗന്നാഥ ടെമ്പിൾ ഗേറ്റ്

വ്യോമ ഗതാഗതം

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ സ്ഥിതി ചെയ്യുന്നു.

ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

ക്രമ സംഖ്യഗ്രാമപഞ്ചായത്ത്വാർഡുകളുടെ എണ്ണംവിസ്തീർണം (ച.കി.മീ.)ജനസംഖ്യ (2001) [8]ബ്ലോക്ക് പഞ്ചായത്ത്താലൂക്ക്ജില്ല
1ചെറുപുഴ1975.6430,733പയ്യന്നൂർപയ്യന്നൂർകണ്ണൂർ
2എരമം-കുറ്റൂർ1775.1427,830പയ്യന്നൂർപയ്യന്നൂർകണ്ണൂർ
3കാങ്കോൽ-ആലപ്പടമ്പ്1442.0719,325പയ്യന്നൂർപയ്യന്നൂർകണ്ണൂർ
4കരിവെള്ളൂർ-പെരളം1422.2321,105പയ്യന്നൂർപയ്യന്നൂർകണ്ണൂർ
5കുഞ്ഞിമംഗലം1415.4418,965പയ്യന്നൂർപയ്യന്നൂർകണ്ണൂർ
6പെരിങ്ങോം-വയക്കര1676.9829,374പയ്യന്നൂർപയ്യന്നൂർകണ്ണൂർ
7രാമന്തളി1529.9925,711പയ്യന്നൂർപയ്യന്നൂർകണ്ണൂർ
8ചെറുതാഴം1732.1829,348കല്ല്യാശ്ശേരിപയ്യന്നൂർകണ്ണൂർ
9ഏഴോം142119,261കല്ല്യാശ്ശേരിപയ്യന്നൂർകണ്ണൂർ
10മാടായി2016.7135,888കല്ല്യാശ്ശേരിപയ്യന്നൂർകണ്ണൂർ
11ചെറുകുന്ന്1315.3716,111കല്ല്യാശ്ശേരിതളിപ്പറമ്പ്‌കണ്ണൂർ
12കല്ല്യാശ്ശേരി1815.7331,122കല്ല്യാശ്ശേരിതളിപ്പറമ്പ്‌കണ്ണൂർ
13കണ്ണപുരം1414.3918,459കല്ല്യാശ്ശേരിതളിപ്പറമ്പ്‌കണ്ണൂർ
14നാറാത്ത്1717.2426,769കല്ല്യാശ്ശേരിതളിപ്പറമ്പ്‌കണ്ണൂർ
15മാട്ടൂൽ1712.8227,806കല്ല്യാശ്ശേരിതളിപ്പറമ്പ്‌കണ്ണൂർ
16ആലക്കോട്2170.7734,878തളിപ്പറമ്പ്‌തളിപ്പറമ്പ്‌കണ്ണൂർ
17ചപ്പാരപ്പടവ്‌1869.9931,622തളിപ്പറമ്പ്‌തളിപ്പറമ്പ്‌കണ്ണൂർ
18ചെങ്ങളായി1867.3330,559തളിപ്പറമ്പ്‌തളിപ്പറമ്പ്‌കണ്ണൂർ
19കുറുമാത്തൂർ1750.7931,023തളിപ്പറമ്പ്‌തളിപ്പറമ്പ്‌കണ്ണൂർ
20നടുവിൽ‍1987.9731,190തളിപ്പറമ്പ്‌തളിപ്പറമ്പ്‌കണ്ണൂർ
21പരിയാരം1854.7732,878തളിപ്പറമ്പ്‌തളിപ്പറമ്പ്‌കണ്ണൂർ
22പട്ടുവം1316.8515,659തളിപ്പറമ്പ്‌തളിപ്പറമ്പ്‌കണ്ണൂർ
23ഉദയഗിരി1551.818,804തളിപ്പറമ്പ്‌തളിപ്പറമ്പ്‌കണ്ണൂർ
24കടന്നപ്പള്ളി-പാണപ്പുഴ1553.7521,785തളിപ്പറമ്പ്‌തളിപ്പറമ്പ്‌കണ്ണൂർ
25അഴീക്കോട്‌2316.0447,323കണ്ണൂർകണ്ണൂർകണ്ണൂർ
26ചിറക്കൽ2313.5645,601കണ്ണൂർകണ്ണൂർകണ്ണൂർ
27വളപട്ടണം132.047,955കണ്ണൂർകണ്ണൂർകണ്ണൂർ
28പാപ്പിനിശ്ശേരി2015.2435,134കണ്ണൂർതളിപ്പറമ്പ്‌കണ്ണൂർ
29ചെമ്പിലോട്1920.9934,319എടക്കാട്‌കണ്ണൂർകണ്ണൂർ
30കൊളച്ചേരി1720.7227,943എടക്കാട്‌തളിപ്പറമ്പ്‌കണ്ണൂർ
31കടമ്പൂർ‍137.9518,979എടക്കാട്‌കണ്ണൂർകണ്ണൂർ
32മുണ്ടേരി2020.4237,029എടക്കാട്‌കണ്ണൂർകണ്ണൂർ
33പെരളശ്ശേരി1819.429,107എടക്കാട്‌കണ്ണൂർകണ്ണൂർ
34ഇരിക്കൂർ1311.2213,820ഇരിക്കൂർതളിപ്പറമ്പ്‌കണ്ണൂർ
35ഏരുവേശ്ശി1454.0619,216ഇരിക്കൂർതളിപ്പറമ്പ്‌കണ്ണൂർ
36കുറ്റ്യാട്ടൂർ1635.1016,768ഇരിക്കൂർതളിപ്പറമ്പ്‌കണ്ണൂർ
37മലപ്പട്ടം1319.39,628ഇരിക്കൂർതളിപ്പറമ്പ്‌കണ്ണൂർ
38മയ്യിൽ1833.0829,649ഇരിക്കൂർതളിപ്പറമ്പ്‌കണ്ണൂർ
39പടിയൂർ-കല്യാട്1555.421,524ഇരിക്കൂർതളിപ്പറമ്പ്‌കണ്ണൂർ
40പയ്യാവൂർ1667.3422,998ഇരിക്കൂർതളിപ്പറമ്പ്‌കണ്ണൂർ
41ഉളിക്കൽ2074.6835,429ഇരിക്കൂർതളിപ്പറമ്പ്‌കണ്ണൂർ
42ധർമ്മടം1810.6630,804തലശ്ശേരിതലശ്ശേരികണ്ണൂർ
43മുഴപ്പിലങ്ങാട്157.1923,709തലശ്ശേരികണ്ണൂർകണ്ണൂർ
44എരഞ്ഞോളി1610.0825,818തലശ്ശേരിതലശ്ശേരികണ്ണൂർ
45ന്യൂ മാഹി135.0816,303തലശ്ശേരിതലശ്ശേരികണ്ണൂർ
46പിണറായി1920.0433,706തലശ്ശേരിതലശ്ശേരികണ്ണൂർ
47വേങ്ങാട്‌2128.0938,606തലശ്ശേരിതലശ്ശേരികണ്ണൂർ
48അഞ്ചരക്കണ്ടി1615.4723,030തലശ്ശേരിതലശ്ശേരികണ്ണൂർ
49ആറളം17123.929,328ഇരിട്ടി‌ഇരിട്ടികണ്ണൂർ
50അയ്യൻകുന്ന്16128.822,436ഇരിട്ടി‌ഇരിട്ടികണ്ണൂർ
51കീഴല്ലൂർ1429.0220,440ഇരിട്ടി‌തലശ്ശേരികണ്ണൂർ
52കൂടാളി1840.2730,239ഇരിട്ടി‌തലശ്ശേരികണ്ണൂർ
53പായം1831.2128,196ഇരിട്ടി‌ഇരിട്ടികണ്ണൂർ
54തില്ലങ്കേരി1825.0614,583ഇരിട്ടി‌ഇരിട്ടികണ്ണൂർ
55ചിറ്റാരിപറമ്പ്‌1533.8123,878കൂത്തുപറമ്പ്‌തലശ്ശേരികണ്ണൂർ
56കോട്ടയം148.4319,176കൂത്തുപറമ്പ്‌തലശ്ശേരികണ്ണൂർ
57കുന്നോത്തുപറമ്പ്‌2129.7739,392കൂത്തുപറമ്പ്‌തലശ്ശേരികണ്ണൂർ
58മാങ്ങാട്ടിടം1933.3134,652കൂത്തുപറമ്പ്‌തലശ്ശേരികണ്ണൂർ
59പാട്യം1827.8830,502കൂത്തുപറമ്പ്‌തലശ്ശേരികണ്ണൂർ
60തൃപ്പങ്ങോട്ടൂർ1832.3929,911കൂത്തുപറമ്പ്‌തലശ്ശേരികണ്ണൂർ
61ചൊക്ലി1711.9828,415പാനൂർതലശ്ശേരികണ്ണൂർ
62കതിരൂർ1812.331,087പാനൂർതലശ്ശേരികണ്ണൂർ
63മൊകേരി1410.5319,684പാനൂർതലശ്ശേരികണ്ണൂർ
64പന്ന്യന്നൂർ1510.0222,308പാനൂർതലശ്ശേരികണ്ണൂർ
65പേരാവൂർ1634.123,558പേരാവൂർഇരിട്ടികണ്ണൂർ
66കണിച്ചാർ1351.9615,570പേരാവൂർഇരിട്ടികണ്ണൂർ
67കേളകം1377.9220,747പേരാവൂർഇരിട്ടികണ്ണൂർ
68കോളയാട്‌1433.1519,790പേരാവൂർഇരിട്ടികണ്ണൂർ
69കൊട്ടിയൂർ1497.5816,768പേരാവൂർഇരിട്ടികണ്ണൂർ
70മാലൂർ1541.3822,314പേരാവൂർഇരിട്ടികണ്ണൂർ
71മുഴക്കുന്ന്1531.0421,807പേരാവൂർഇരിട്ടികണ്ണൂർ

അതിരുകൾ

നഗരസഭകൾ

ക്രമ സംഖ്യനഗരസഭവാർഡുകളുടെ എണ്ണം[9]വിസ്തീർണം (ച.കി.മീ.)ജനസംഖ്യ (2011) [10]താലൂക്ക്ജില്ല
1കണ്ണൂർ കോർപ്പറേഷൻ55കണ്ണൂർകണ്ണൂർ
2തലശ്ശേരി നഗരസഭ52തലശ്ശേരികണ്ണൂർ
3പയ്യന്നൂർ നഗരസഭ44പയ്യന്നൂർകണ്ണൂർ
4മട്ടന്നൂർ നഗരസഭ35ഇരിട്ടികണ്ണൂർ
5കൂത്തുപറമ്പ്‌ നഗരസഭ28തലശ്ശേരികണ്ണൂർ
6തളിപ്പറമ്പ് നഗരസഭ34തളിപ്പറമ്പ്‌കണ്ണൂർ
7ഇരിട്ടി നഗരസഭ33ഇരിട്ടികണ്ണൂർ
8ശ്രീകണ്ഠാപുരം നഗരസഭ30തളിപ്പറമ്പ്‌കണ്ണൂർ
9ആന്തൂർ നഗരസഭ28തളിപ്പറമ്പ്‌കണ്ണൂർ
10പാനൂർ നഗരസഭ40തലശ്ശേരികണ്ണൂർ

വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രധാന സ്ഥലങ്ങൾ

പ്രധാന ആരാധനാലയങ്ങൾ

ഹൈന്ദവ ക്ഷേത്രങ്ങൾ

മസ്ജിദുകൾ

ക്രിസ്ത്യൻ പള്ളികൾ

ഇതും കാണുക

കണ്ണൂർ നഗരം

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കണ്ണൂർ_ജില്ല&oldid=4070299" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്