കെ. പങ്കജാക്ഷൻ

കേരളത്തിലെ മുൻ മന്ത്രിയും ട്രേഡ്‌യൂണിയൻ നേതാവും ആർ.എസ്.പി ദേശീയ നേതാവുമായിരുന്നു കെ.പങ്കജാക്ഷൻ(25 ജനുവരി 1928 - 28 ആഗസ്റ്റ് 2012). അഞ്ചു മന്ത്രിസഭകളിൽ അംഗമായിരുന്ന ഇദ്ദേഹം പൊതുമരാമത്ത്, തൊഴിൽ, സ്‌പോർട്‌സ് എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു വഹിച്ചിരുന്നത്.

കെ. പങ്കജാക്ഷൻ
മുൻ (പൊതുമരാമത്ത്, തൊഴിൽ, സ്‌പോർട്‌സ്) മന്ത്രി, കേരളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1928-01-25) ജനുവരി 25, 1928  (96 വയസ്സ്)
മരണം2012 ആഗസ്റ്റ് 28
രാഷ്ട്രീയ കക്ഷിആർ.എസ്.പി

ജീവിതരേഖ

പേട്ടയിൽ പോലീസ് ഹെഡ്‌കോൺസ്റ്റബിളായിരുന്ന എം.കേശവന്റെയും കെ.ലക്ഷ്മിയുടേയും മകനായി 1928 ജനവരി 25 ന് പങ്കജാക്ഷൻ ജനിച്ചു. ബി.എ, ബി.എൽ ബിരുദധാരിയാണ്. നിരാഹാര സമരങ്ങളിലും പിക്കറ്റിങ്ങുകളിലും പങ്കെടുത്ത് പോലീസിന്റെ കൊടിയ മർദനങ്ങൾക്കിരയായ ഇദ്ദേഹം 1957-ൽ അന്നത്തെ ഉള്ളൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970-ൽ തിരുവനന്തപുരം രണ്ടാം മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 1977 (തിരു.വെസ്റ്റ്), 1980, 82, 87 (ആര്യനാട് മണ്ഡലം) വർഷങ്ങളിലും നിയമസഭയിലെത്തി. 1977-ൽ സി. അച്യുതമേനോന്റെ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. തുടർന്ന് കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, ഇ.കെ. നായനാർ എന്നിവരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും അംഗമായി. തൊഴിൽ, സ്‌പോർട്‌സ് തുടങ്ങിയ വകുപ്പുകൾ ഭരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ എന്ന നിലയിലും പേരെടുത്തു. 'പങ്കയണ്ണൻ' എന്ന വിളിപ്പേരിൽ അറിയപ്പെട്ട അദ്ദേഹം ഗുസ്തി, ബാഡ്മിന്റൺ, ഫുട്‌ബോൾ തുടങ്ങിയവയിലും സമർത്ഥനായിരുന്നു.[1]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1991ആര്യനാട് നിയമസഭാമണ്ഡലംജി. കാർത്തികേയൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.കെ. പങ്കജാക്ഷൻആർ.എസ്.പി., എൽ.ഡി.എഫ്.
1987ആര്യനാട് നിയമസഭാമണ്ഡലംകെ. പങ്കജാക്ഷൻആർ.എസ്.പി.
1982ആര്യനാട് നിയമസഭാമണ്ഡലംകെ. പങ്കജാക്ഷൻആർ.എസ്.പി.
1980ആര്യനാട് നിയമസഭാമണ്ഡലംകെ. പങ്കജാക്ഷൻആർ.എസ്.പി.

മന്ത്രി

  • പൊതുമരാമത്ത് വകുപ്പ് മന്ത്രി 04-02-1976 മുതൽ 25-03-1977 വരെ[3]
  • പൊതുമരാമത്ത് വകുപ്പ് മന്ത്രി (Minister for Works) 11-04-1977 മുതൽ 25-04-1977 വരെ
  • സ്‌പോർട്‌സ് വകുപ്പ് മന്ത്രി 27-04-1977 മുതൽ 27-10-1978 വരെയും 29-10-1978 മുതൽ 07-10-1979 വരെ
  • തൊഴിൽ വകുപ്പ് മന്ത്രി 02-04-1987 മുതൽ 17-06-1991 വരെ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കെ._പങ്കജാക്ഷൻ&oldid=4072128" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ