എ.കെ. ആന്റണി

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

ഇന്ത്യയുടെ പ്രതിരോധമന്ത്രി, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവാണ് അറയ്ക്കപ്പറമ്പിൽ കുര്യൻ ആൻ്റണി എന്നറിയപ്പെടുന്ന എ.കെ.ആൻറണി. (ജനനം: 28 ഡിസംബർ 1940) 2006 മുതൽ 2014 വരെ ഇന്ത്യയുടെ പ്രതിരോധ വകുപ്പ് മന്ത്രി.1977-1978,1995-1996, 2001-2004 കാലയളവുകളിൽ കേരളത്തിന്റെ മുഖ്യമന്ത്രി. 1996 മുതൽ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു.1977-ൽ ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.[2] നിലവിൽ 2022 ഏപ്രിൽ രണ്ടിന് രാജ്യസഭ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവമായി തുടർന്നിരുന്ന ദേശീയ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആൻറണി 2022 ഏപ്രിൽ 28 മുതൽ തിരുവനന്തപുരത്ത് വഴുതക്കാട് ഉള്ള വീട്ടിൽ വിശ്രമജീവിതത്തിലാണ്.[3][4]

എ.കെ. ആന്റണി
ഇന്ത്യയുടെ ഇരുപതാമത് പ്രതിരോധമന്ത്രി
ഓഫീസിൽ
ഒക്ടോബർ 26, 2006 – മെയ് 26, 2014
പ്രധാനമന്ത്രിമൻമോഹൻ സിങ്
മുൻഗാമിപ്രണബ് മുഖർജി
പിൻഗാമിഅരുൺ ജെയ്റ്റ്ലി
രാജ്യസഭാംഗം
പദവിയിൽ
ഓഫീസിൽ
1985-1995, 2005-2022
മണ്ഡലംചേർത്തല
കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണമന്ത്രി
ഓഫീസിൽ
1993–1995
പ്രധാനമന്ത്രിപി.വി. നരസിംഹറാവു
കേരളത്തിന്റെ എട്ടാമത്തെയും പതിനാറാമത്തെയും പതിനെട്ടാമത്തെയും മുഖ്യമന്ത്രി
ഓഫീസിൽ
മേയ് 17, 2001 – ഓഗസ്റ്റ് 29, 2004
ഗവർണ്ണർസിക്കന്ദർ ഭക്ത്
ടി.എൻ. ചതുർവേദി
ആർ.എൽ. ഭാട്യ
മുൻഗാമിഇ.കെ. നായനാർ
പിൻഗാമിഉമ്മൻ ചാണ്ടി
ഓഫീസിൽ
മാർച്ച് 22, 1995 – മേയ് 9, 1996
ഗവർണ്ണർബി. രാച്ചയ്യ
പി. ശിവശങ്കർ
ഖുർഷിദ് ആലം ഖാൻ
മുൻഗാമികെ. കരുണാകരൻ
പിൻഗാമിഇ.കെ. നായനാർ
ഓഫീസിൽ
ഏപ്രിൽ 27, 1977 – ഒക്ടോബർ 27, 1978
ഗവർണ്ണർഎൻ.എൻ. വാഞ്ചൂ
ജ്യോതി വെങ്കിടാചലം
മുൻഗാമികെ. കരുണാകരൻ
പിൻഗാമിപി.കെ. വാസുദേവൻ നായർ
വ്യക്തിഗത വിവരങ്ങൾ
ജനനം
അറക്കപറമ്പിൽ കുര്യൻ ആന്റണി

(1940-12-28) ഡിസംബർ 28, 1940  (83 വയസ്സ്)
ചേർത്തല, ആലപ്പുഴ, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ് (1978-ന് മുമ്പ്; 1982-നുശേഷം)
മറ്റ് രാഷ്ട്രീയ
അംഗത്വം
Indian National Congress-Urs (1978–1980)
Indian National Congress-A (1980–1982)
പങ്കാളിഎലിസബത്ത്
വസതിsചേർത്തല, ആലപ്പുഴ
തൊഴിൽഅഭിഭാഷകൻ[1]
രാഷ്ട്രീയപ്രവർത്തകൻ

ജീവിതരേഖ

1940 ഡിസംബർ 28 നു അറയ്ക്കപറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് എ.കെ.ആന്റണി ജനിച്ചത്. പ്രാഥമിക വിദ്യാസം ഗവ. ഹൈസ്കൂൾ ചേർത്തലയിൽ. പിന്നീട് എറണാകുളം മഹാരാജാസിൽ നിന്നും ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി.

രാഷ്ട്രീയ ജീവിതം

പടിപടിയായി ആയിട്ടായിരുന്നു എ.കെ.ആൻ്റണി എന്ന രാഷ്ട്രീയ നേതാവിൻ്റെ വളർച്ച.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ വ്യക്തിയാണ് ആൻറണി. സാമ്പത്തിക ബുദ്ധിമുട്ടിലും സ്വയം ജോലി ചെയ്താണ് അദ്ദേഹം പഠനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനും പണം കണ്ടെത്തിയിരുന്നത്.

കേരള സ്റ്റുഡൻസ് യൂണിയൻ കെ.എസ്.യു അംഗമായതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നീ വിദ്യാർത്ഥി, യുവജന സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായിരുന്ന ആൻറണി 1969-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി.

1970-ൽചേർത്തല അസംബ്ലി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ച ആൻറണി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു ഒപ്പം തന്നെ ഐക്യ ജനാധിപത്യ മുന്നണി കൺവീനറും ആയി.

1973-ൽ ആദ്യമായി കെ.പി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ആൻറണി 1977-വരെ ആ സ്ഥാനത്ത് തുടർന്നു. പിന്നീട് 1978-1982, 1987-1992 എന്നീ വർഷങ്ങളിലും കെ.പി.സി.സി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.

1977-ൽ കെ. കരുണാകരൻ മുഖ്യമന്ത്രി പദം രാജിവച്ചപ്പോൾ എ.കെ. ആൻറണി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തിയാണ് ആൻറണി.

1977 ഏപ്രിൽ 27 ന് ആദ്യമായി മുഖ്യമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് വെറും 37 വയസു മാത്രമായിരുന്നു പ്രായം. കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ആദ്യത്തെയാളും ആൻറണിയാണ്.

ആദ്യമായി മുഖ്യമന്ത്രിയായ ശേഷം നടന്ന 1977-ലെ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് വിജയിച്ചു നിയമസഭാംഗമായി. എന്നാൽ തൊട്ടടുത്ത വർഷം അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭാ ഇലക്ഷനിൽ പരാജയപ്പെട്ടതിനെ തുടർന്ന് വീണ്ടും ചിക്കമംഗ്ലൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് 1978-ൽ അദ്ദേഹം മുഖ്യമന്ത്രി പദം രാജി വയ്ച്ചു. ഏറെ വൈകാതെ തന്നെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ (എ) ഗ്രൂപ്പ് രൂപീകരിച്ച് പാർട്ടി വിട്ടു ഇടതു മുന്നണിയിൽ ചേർന്നു.

അന്ന് യു.ഡി.എഫ് വിട്ട കേരള കോൺഗ്രസിലെ കെ.എം. മാണി വിഭാഗത്തിനേറെയും കോൺഗ്രസ് പാർട്ടിയിലെ (എ) ഗ്രൂപ്പിൻ്റെയും പിന്തുണയോടെ 1980-ൽ കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ എത്തി ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. എന്നാൽ അടുത്ത വർഷം 1981-ൽ മാണി വിഭാഗവും കോൺഗ്രസ് (എ) ഗ്രൂപ്പും ഇടതുമുന്നണി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു ഐക്യ ജനാധിപത്യ മുന്നണിയിലേയ്ക്ക് ചേക്കേറി. ഇതോടെ ഇ.കെ. നായനാർ രാജിവയ്ച്ചു.1982 ഡിസംബറിൽ എ.കെ. ആൻ്റണിയുടെ (എ) ഗ്രൂപ്പും കെ. കരുണാകരൻ നേതൃത്വം നൽകിയ (ഐ) ഗ്രൂപ്പും തമ്മിൽ ലയിച്ചതോടെ കെ. കരുണാകരനു ശേഷം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ രണ്ടാമത്തെ സീനിയർ നേതാവായി എ.കെ. ആൻ്റണി മാറി.

1984-ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി. 1985-ൽ ആദ്യമായി രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-ൽ രണ്ടാം വട്ടവും രാജ്യസഭ അംഗമായ എ.കെ. ആൻ്റണി1991-1996 കാലഘട്ടത്തിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പി.വി. നരസിംഹറാവു മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.1992 മുതൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗമാണ്.1995-ൽ കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രിയായിരിക്കെ ഉയർന്ന പഞ്ചസാര അഴിമതി ആരോപണത്തെ തുടർന്ന് കേന്ദ്ര മന്ത്രി സ്ഥാനം രാജി വയ്ക്കുകയുണ്ടായി.

പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ എ.കെ.ആൻ്റണി രണ്ടാം വട്ടം മുഖ്യമന്ത്രിയായത് 1995-ലാണ്. രാജ്യസഭയിൽ അംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ രണ്ടാമത്തെ നേതാവാണ് ആൻറണി. മറ്റൊരാൾ സി. അച്യുതമേനോൻ ആണ്. മുഖ്യമന്ത്രിയായപ്പോൾ നിയമസഭാ അംഗമല്ലാതിരുന്നതിനാൽ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയം കണ്ടെത്തിയ എ.കെ. ആൻ്റണി 1996 വരെ മുഖ്യമന്ത്രിയായി തുടർന്നു.

1996-ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് നിയമസഭ അംഗമായി. 1996 മുതൽ 2001 വരെ കേരള നിയമസഭയിൽ പ്രതിപക്ഷനേതാവ് ആയിരുന്ന ആൻ്റണി 2001-ൽ ചേർത്തലയിൽ വീണ്ടും ജയിച്ച് മൂന്നാം വട്ടം കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

2004-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ൻ്റെ പരാജയത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ച്ചു. പിന്നീട് 2005-ൽ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആൻറണി 2006-ലും 2009-ലും രാജ്യത്തിൻ്റെ പ്രതിരോധം വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. 2014-ൽ നടന്ന 16-മത് ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുന്നത് വരെ കേന്ദ്ര പ്രതിരോധം വകുപ്പ് മന്ത്രി സ്ഥാനത്ത് തുടർന്നു.

1985 മുതൽ 1995 വരെയും2005 മുതൽ 2022 വരെയും രാജ്യസഭയിൽ അംഗമായിരുന്നഎ.കെ.ആൻ്റണി കേരളത്തിൽ നിന്ന് അഞ്ച് തവണയായി 27 വർഷം രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

  • 1985-1991, (ഒന്നാം വട്ടം)
  • 1991-1995, (രണ്ടാം വട്ടം)
  • 2005-2010, (മൂന്നാം വട്ടം)
  • 2010-2016, (നാലാം വട്ടം)
  • 2016-2022 (അഞ്ചാം വട്ടം)[5]

2022 ഏപ്രിൽ രണ്ടിന് കാലാവധി പൂർത്തിയായതോടെ ഇനി രാജ്യസഭയിലേയ്ക്ക് മത്സരിക്കാനില്ലെന്ന് എ.കെ. ആൻറണി കോൺഗ്രസ് ഹൈക്കമാൻ്റിനെ അറിയിച്ചു.[6] 52 വർഷമായി തുടരുന്ന സജീവ രാഷ്ട്രീയത്തിൽ നിന്ന് 2022 ഏപ്രിൽ രണ്ട് മുതൽ വിരമിച്ച് തിരുവനന്തപുരത്തുള്ള വീട്ടിൽ വിശ്രമജീവിതം നയിക്കാനാണ് ആൻ്റണിയുടെ തീരുമാനം.[7]

ചെറുപ്പത്തിൽ തന്നെ ആൻ്റണി പാർട്ടിയുടേയും സർക്കാരിൻ്റെയും ഉയർന്ന പദവികളിൽ നിയമിതനായി.1969-ൽ ഇരുപത്തി ഒൻപതാം വയസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി,1970-ൽ മുപ്പതാം വയസിൽ യു.ഡി.എഫ് കൺവീനറും നിയമസഭാ അംഗവും, 1973-ൽ മുപ്പത്തിമൂന്നാം വയസിൽ കെ.പി.സി.സി പ്രസിഡൻറ്, 1977-ൽ മുപ്പത്തിയേഴാം വയസിൽ കേരള മുഖ്യമന്ത്രി, 1984-ൽ നാൽപ്പത്തിനാലാം വയസിൽ എ.ഐ.സി.സി യുടെ ജനറൽ സെക്രട്ടറി. എന്നീ പദവികൾ ആൻറണിയെ തേടിയെത്തി.[8]

മൂന്നു തവണയായി അഞ്ച് വർഷം മുഖ്യമന്ത്രിയായെങ്കിലും രണ്ടു തവണയും ഇടയ്ക്ക് വച്ച് രാജി വയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രിയെന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിന് തനതായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിച്ചു. തൊഴിലില്ലായ്മ വേതനം, സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത എന്നിവ ഏർപ്പെടുത്തിയത് അദ്ദേഹത്തിൻ്റെ ശ്രമഫലമായിട്ടാണ്. 1995-1996 കാലഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നപ്പോൾ സംസ്ഥാനം ഒട്ടാകെ ചാരായ നിരോധന നിയമം നടപ്പിൽ വരുത്തി. സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താനായി ഒട്ടേറെ പരിഷ്കാര നടപടികൾക്ക് തുടക്കമിട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വളർച്ചയ്ക്ക് സഹായകരമാകുന്ന വിധം ഒട്ടനവധി സ്ഥാപനങ്ങൾക്ക് തുടക്കമിടാനായി.

മൂന്നാം വട്ടം മുഖ്യമന്ത്രിയായ2001-2004 കാലഘട്ടത്തിൽ സാമ്പത്തിക സ്ഥിതിയിൽ മികച്ച പുരോഗതി കേരളം കൈവരിച്ചു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിൻ്റെ പഠനം അനുസരിച്ച് വിവിധ മേഖലകളിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പുതിയ ഒരു നിയമസഭാ മന്ദിരം നിർമിക്കുവാൻ 1977-ൽ അദ്ദേഹത്തിൻ്റെ ഭരണകാലത്താണ് തീരുമാനമെടുത്തത്.

വി.കെ. കൃഷ്ണമേനോൻ ശേഷം കേരളത്തിൽ നിന്ന് പ്രതിരോധ വകുപ്പ് മന്ത്രിയാകുന്ന ആദ്യ മലയാളി എന്ന ബഹുമതിയും കേരള മുഖ്യമന്ത്രിയായ ശേഷം പ്രതിരോധ മന്ത്രിയായ ഏക വ്യക്തിയും എ.കെ. ആൻ്റണിയ്ക്ക് അവകാശപെട്ടതാണ്.[9]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [10]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2001ചേർത്തല നിയമസഭാമണ്ഡലംഎ.കെ. ആന്റണികോൺഗ്രസ് (ഐ.), യു.ഡി.എഫ്.സി.കെ. ചന്ദ്രപ്പൻസി.പി.ഐ., എൽ.ഡി.എഫ്.
1996ചേർത്തല നിയമസഭാമണ്ഡലംഎ.കെ. ആന്റണികോൺഗ്രസ് (ഐ.), യു.ഡി.എഫ്.സി.കെ. ചന്ദ്രപ്പൻസി.പി.ഐ., എൽ.ഡി.എഫ്.
1995* (1)തിരൂരങ്ങാടി നിയമസഭാമണ്ഡലംഎ.കെ. ആന്റണികോൺഗ്രസ് (ഐ.)1977* കഴക്കൂട്ടം നിയമസഭ മണ്ഡലം എ.കെ.ആൻ്റണി കോൺഗ്രസ് പിരപ്പൻകോട് ശ്രീധരൻ നായർ സി .പി എം. സ്വതന്ത്രൻ എൽ.ഡി.എഫ്
1970ചേർത്തല നിയമസഭാമണ്ഡലംഎ.കെ. ആന്റണികോൺഗ്രസ് (ഐ.)എൻ.പി. തണ്ടാർസി.പി.എം.
  • വി.എ. ബീരാൻ സാഹിബ് ന്റെ മരണത്തെ തുടർന്നാണ് തിരൂരങ്ങാടിയിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്.

സ്വകാര്യ ജീവിതം

  • ഭാര്യ : എലിസബത്ത്
  • മക്കൾ :
  • അജിത് ആൻ്റണി
  • അനിൽ ആൻ്റണി

ചിത്രശാല

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ

മുൻഗാമി കേരള മുഖ്യമന്ത്രി
1977– 1978
പിൻഗാമി
മുൻഗാമി കേരള മുഖ്യമന്ത്രി
1995– 1996
പിൻഗാമി
മുൻഗാമി കേരള മുഖ്യമന്ത്രി
2001– 2004
പിൻഗാമി
മുൻഗാമി ഇന്ത്യൻ പ്രതിരോധമന്ത്രി
2006 - 2014
പിൻഗാമി
"https:https://www.search.com.vn/wiki/index.php?lang=ml&q=എ.കെ._ആന്റണി&oldid=4073950" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്