കെ. ബാബു

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകന്‍

മുൻ സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രിയും 1991 മുതൽ 2016 വരെ 25 വർഷം തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന[2][3]എറണാകുളം ജില്ലയിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് കെ. ബാബു.(ജനനം:1951 ജൂൺ 2).[4]

കെ.ബാബു
കെ. ബാബു
സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി
ഓഫീസിൽ
2011-2016
മുൻഗാമിപി.കെ. ഗുരുദാസൻ
പിൻഗാമിടി.പി. രാമകൃഷ്ണൻ
നിയമസഭാംഗം
ഓഫീസിൽ
1991, 1996, 2001, 2006, 2011, 2021
പിൻഗാമിഎം. സ്വരാജ്
മണ്ഡലംതൃപ്പൂണിത്തുറ
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-06-02) 2 ജൂൺ 1951  (73 വയസ്സ്)
അങ്കമാലി, എറണാകുളം ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിGeetha
കുട്ടികൾ2 daughters
വസതിതൃപ്പൂണിത്തുറ
As of 10'th February, 2021
ഉറവിടം: [കേരള നിയമസഭ[1]]

ജീവിതരേഖ

എറണാകുളം ജില്ലയിലെ അങ്കമാലിയിൽകെ.കെ. കുമാരന്റെയും പൊന്നമ്മയുടെയും മകനായി 1951 ജൂൺ 2-ന് ജനിച്ചു. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.

രാഷ്ട്രീയ ജീവിതം

കെ.എസ്‌.യുവിലൂടെയാണ് രാഷ്‌ട്രീയത്തിലേക്കു പ്രവേശിച്ചത്. 1977-ൽ കേരള യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ്‌ ചെയർമാനായിരുന്നു. 1977-ൽ യൂത്ത്‌ കോൺഗ്രസ്‌ എറണാകുളം ജില്ലാ പ്രസിഡന്റായും പിന്നീടു യൂത്ത്‌ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റായും പ്രവർത്തിച്ചു. 1982 മുതൽ 1991 വരെ എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു. ഐ.എൻ.ടി.യു.സി. സംസ്‌ഥാന കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം നിരവധി ട്രേഡ്‌ യൂണിയൻ പ്രസ്‌ഥാനങ്ങളുടെ നേതൃസ്ഥാനം വഹിച്ചിരുന്നു.

അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാനായിരുന്നു ഇദ്ദേഹം. അങ്കമാലി ഫൈൻ ആർട്‌സ് സൊസൈറ്റി സ്ഥാപകനായ[5] കെ. ബാബു ഇപ്പോൾ എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമാണ്.[6]

1991-ൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം.എം. ലോറൻസ് എന്ന പ്രമുഖ സി.പി.ഐ(എം) നേതാവിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭാ സാമാജികനായ കെ. ബാബു തുടർന്നുള്ള നാലു തെരഞ്ഞെടുപ്പുകളിലും (1996, 2001, 2006, 2011) തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ചു. കോൺഗ്രസ്സ് നിയമസഭാകക്ഷി വിപ്പായി പ്രവർത്തിച്ചിട്ടുണ്ട്. 2011 മേയ് 23-ന് രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിൽ എക്സൈസ്, തുറുമുഖം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു. ബാർ കോഴ വിവാദത്തിൽ ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2016 ജനുവരി 23-ന് മന്ത്രി സ്ഥാനം രാജി വെച്ച് കൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാൽ വിജിലൻസ് കോടതിയുടെ ഉത്തരവ് പിന്നീട് സംസ്ഥാന ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതിനെ തുടർന്ന് ഇദ്ദേഹം രാജി പിൻവലിച്ചു.

2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.സ്വരാജിനോട് പരാജയപ്പെട്ടു. ബാർക്കോഴ വിവാദം കെ.ബാബുവിൻ്റെ പരാജയ കാരണങ്ങളിലൊന്നായി മാറി.[7]

സ്വകാര്യ ജീവിതം

അഡ്വ. കെ.എൻ. വേലായുധൻ എന്ന മുൻമന്ത്രിയുടെ മകളായ ഗീതയാണ് ഭാര്യ . ഐശ്വര്യ, ആതിര എന്നിവരാണ് മക്കൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കെ._ബാബു&oldid=3628920" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ