ജി. കുമാരപിള്ള

കേരളത്തിലെ ഒരു പ്രമുഖ കവിയും ഗാന്ധിയനും അദ്ധ്യാപകനും

G. Kumara Pillai

ജി. കുമാരപിള്ള
തൊഴിൽകവി, പത്രപ്രവർത്തകൻ
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)സപ്തസ്വരം
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം (1985)[1]

കേരളത്തിലെ ഒരു പ്രമുഖ കവിയും ഗാന്ധിയനും അദ്ധ്യാപകനുമാണ് ജി. കുമാരപിള്ള (22 ആഗസ്റ്റ് 1923 – 17 ആഗസ്റ്റ് 2000). കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതക്കുറിപ്പ്

1923 ആഗസ്റ്റ് 22ന് കോട്ടയത്തിനടുത്തുള്ള വെന്നിമലയിൽ പെരിങ്ങര പി.ഗോപാലപിള്ളയുടെയും പാർവതി അമ്മയുടെയുംമകനായി ജനനം.പെരിങ്ങര ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ (അന്നത്തെ ഗവ.അപ്പർ പ്രൈമറിസ്കൂൾ,പെരിങ്ങര) നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് ബിരുദവും, നാഗ്പൂർ സർവകലാശാലയിൽ നിന്നും സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കി.[2] മുംബൈയിൽ ക്ലർക്കും സെക്രട്ടേറിയറ്റിൽ കളക്ടർ ആയും ജോലി നോക്കി. യൂണിവേഴ്സിറ്റി കോളേജിൽ ലക്ചറർ ആയിരുന്നു.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അദ്ദേഹം 1944-46 കാലഘട്ടത്തിൽ കൊച്ചി പ്രജാമണ്ഡലവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.[2] പൗരാവകാശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു ജി. കുമാരപ്പിള്ള. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായിരുന്ന അദ്ദേഹം 1961 മുതൽ 1969 വരെ അദ്ദേഹം കേരളാസർവകലാശാല സെനറ്റ് അംഗമായിരുന്നു. അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിൻ രോമാഞ്ചം' എന്നു തുടങ്ങുന്ന ഗാനം കുമാരപിള്ളയുടെ കവിതയാണ്. 2000 ആഗസ്റ്റ് 16-ന് തൃശ്ശൂരിൽ വെച്ച് അദ്ദേഹം അന്തരിച്ചു.

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി പുരസ്​കാരം (1985)
  • ഓടക്കുഴൽ പുരസ്കാരം
  • ആശാൻ പുരസ്കാരം

[2]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജി._കുമാരപിള്ള&oldid=4091260" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ