പന്തളം സുധാകരൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

കവിയും ഗാനരചയിതാവുമായ കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് (ഐ) നേതാവും മുൻ മന്ത്രിയുമാണ് പന്തളം സുധാകരൻ. (ജനനം : 20 നവംബർ 1955) 1991 മുതൽ 1995 വരെ കെ. കരുണാകരൻ മന്ത്രിസഭയിലും 1995-1996 വരെ എ.കെ. ആൻ്റണി മന്ത്രിസഭയിലെയും പിന്നോക്ക ക്ഷേമം, എക്സൈസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ വണ്ടൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു.[1]

പന്തളം സുധാകരൻ
സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി
ഓഫീസിൽ
1995-1996
സംസ്ഥാന പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
1991-1995
നിയമസഭാംഗം
ഓഫീസിൽ
1991, 1987, 1982
മുൻഗാമിഎം.എ.കുട്ടപ്പൻ
പിൻഗാമിഎൻ.കണ്ണൻ
മണ്ഡലംവണ്ടൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1955-11-20) 20 നവംബർ 1955  (68 വയസ്സ്)
പന്തളം, അടൂർ താലൂക്ക്, പത്തനംതിട്ട ജില്ല
രാഷ്ട്രീയ കക്ഷികോൺഗ്രസ് (ഐ)
പങ്കാളിഅജിത
കുട്ടികൾ2
As of ജൂലൈ 5, 2022
ഉറവിടം: കേരള നിയമസഭ

ജീവിതരേഖ

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ പന്തളത്ത് കൊച്ചാദിച്ചൻ്റെയും കാർത്യായനിയുടേയും മകനായി 1955 നവംബർ 20ന് ജനിച്ചു.ബി.എ ആണ് വിദ്യാഭ്യാസ യോഗ്യത. ടി.കെ.സുധാകരൻ എന്നതാണ് ശരിയായ പേര്. പിന്നീട് സ്ഥലപ്പേര് കൂട്ടിച്ചേർത്ത് പന്തളം സുധാകരൻ എന്നറിയപ്പെട്ടു.

രാഷ്ട്രീയ ജീവിതം

കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗപ്രവേശനം.കെ.എസ്.യുവിൻ്റെ സംസ്ഥാന വൈസ് പ്രസിഡൻറും ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സുധാകരൻ 1990 മുതൽ 1992 വരെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറായിരുന്നു.[2]

പ്രധാന പദവികളിൽ

  • 1978-1982 : കെ.എസ്.യു, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി
  • 1982-1989 : യൂത്ത് കോൺഗ്രസ്, സംസ്ഥാന വൈസ് പ്രസിഡൻറ്, ജനറൽ സെക്രട്ടറി
  • 1982 : നിയമസഭാംഗം, വണ്ടൂർ (1)
  • 1987 : നിയമസഭാംഗം, വണ്ടൂർ (2)
  • 1990-1992 : യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡൻറ്
  • 1991 : നിയമസഭാംഗം, വണ്ടൂർ (3)
  • 1991-1995 : സംസ്ഥാന യുവജനകാര്യ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി
  • 1995-1996 : സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി[3]
  • 1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വണ്ടൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എൻ.കണ്ണനോട് പരാജയപ്പെട്ടു.
  • 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എസ്.അജയകുമാറിനോട് പരാജയപ്പെട്ടു.
  • 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കുന്നത്തൂരിൽ നിന്ന് മത്സരിച്ചെങ്കിലും ആർ.എസ്.പിയിലെ കോവൂർ കുഞ്ഞുമോനോട് പരാജയപ്പെട്ടു.
  • 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ ചിറ്റയം ഗോപകുമാറിനോട് പരാജയപ്പെട്ടു.
  • 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോങ്ങാട് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ.വി.വിജയദാസിനോട് പരാജയപ്പെട്ടു.

മറ്റ് പദവികളിൽ

  • എം.ജി. യൂണിവേഴ്സിറ്റി, സിൻഡിക്കേറ്റ് മെമ്പർ
  • സെനറ്റ് മെമ്പർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി
  • കെ.പി.സി.സി ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം
  • എ.ഐ.സി.സി അംഗം
  • തിരുവനന്തപുരം ദൂരദർശൻ കേന്ദ്ര അഡ്വൈസറി ബോർഡംഗം
  • ജൂറി മെമ്പർ, കേരള സ്റ്റേറ്റ് ഫിലിം അവാർഡ് കമ്മറ്റി
  • ഡയറക്ടർ, കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ, ജയ്ഹിന്ദ് ടിവി
  • കെ.ടി.ഡി.സി ചെയർമാൻ
  • വൈസ് ചെയർമാൻ, മലയാള സിനിമ ടെക്നിഷ്യൻ അസോ. (മാക്ട)
  • കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് ബോർഡംഗം
  • കെ.പി.സി.സി വക്താവ്

ഗാനരചയിതാവ്

പന്തളം സുധാകരൻ എഴുതിയ ഗാനങ്ങൾ

  • എൻ്റെ മൗനരാഗമിന്ന് നീയറിഞ്ഞുവോ...
  • (ചിത്രം : കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 1998)
  • വാരിളം തിങ്കൾ...
  • (പാളയം 1994)
  • മുകിലിൻ്റെ പൊൻ തേരിൽ...
  • കുമ്മാട്ടിപ്പാട്ടിൻ്റെ...
  • (ആകാശത്തിനു കീഴെ 1992)
  • നീഹാരമായ്.. നീഹാരമായ് പ്രിയ രാധികെ...
  • (കൊട്ടും കുരവയും 1987)
  • ധനുമാസക്കുളിരല ചൂടി...
  • തുമ്പി മഞ്ചലേറി വാ...
  • (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു 1986)
  • കൊഞ്ചും നിൻ ഇമ്പം...
  • (താളവട്ടം 1986)
  • യാമങ്ങൾ ചിലങ്ക കെട്ടി...
  • (കാര്യം കാണാനൊരു കള്ളച്ചിരി 1986)
  • അമൃതം ചൊരിയും പ്രിയഗീതം...
  • (കട്ടുറുമ്പിന് കാതുകുത്ത് 1986)[4][5]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [6]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2011 (എസ്.സി.)അടൂർ നിയമസഭാമണ്ഡലംചിറ്റയം ഗോപകുമാർസി.പി.ഐ., എൽ.ഡി.എഫ്.പന്തളം സുധാകരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പന്തളം_സുധാകരൻ&oldid=4070990" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ