മെസ്സിയർ 49


മെസ്സിയർ 49 (എം 49 അഥവാ NGC 4472 എന്നീ പേരുകളിലും അറിയപ്പെടുന്നു) ഏതാണ്ട് 56 ദശലക്ഷം പ്രകാശ വർഷങ്ങൾക്ക് അകലെ സ്ഥിതിചെയ്യുന്ന വർത്തുള ആകൃതിയിലുള്ള ഒരു താരാപഥമാണ്. കന്നി നക്ഷത്ര രാശിയിലാണ് ഇത് ഭൂമിയിൽ നിന്നും നോക്കിയാൽ കാണപ്പെടുന്നത്. ഇതിന്റെ ദൃശ്യകാന്തിമാനം 9.4 ആണ്.[2] ഒരു ബൈനോക്കുലറിൽ കൂടി നോക്കി ഇതിനെ കണ്ടു പിടിയ്ക്കാം. 1777 ഫെബ്രുവരി 16 ന് ഫ്രഞ്ച് ജ്യോതി ശാസ്ത്രജ്ഞൻ ആയ ചാൾസ് മെസ്സിയർ ഈ ഗാലക്സി കണ്ടെത്തി.

മെസ്സിയർ 49
Observation data
Epoch J2000
നക്ഷത്രരാശികന്നി
റൈറ്റ് അസൻഷൻ12h 29m 46.7s[1]
ഡെക്ലിനേഷൻ+08° 00′ 02″[1]
കോണീയ വലിപ്പം10.2 × 8.3 moa[1]
ദൃശ്യകാന്തിമാനം (V)9.4[1]
Characteristics
തരംE2,[1] LINER[1]
Astrometry
സൂര്യനുമായുള്ള
ആപേക്ഷിക
റേഡിയൽ പ്രവേഗം
997 ± 7[1] km/s
ചുവപ്പുനീക്കം 0.003326 ± 0.000022[1]
Galactocentric
Velocity
929 ± 7[1] km/s
ദൂരം 55.9 ± 2.3 Mly (17.14 ± 0.71 Mpc)
മറ്റു നാമങ്ങൾ
NGC 4472,[1] UGC 7629,[1] PGC 41220,[1] Arp 134[1]
Database references
SIMBADSearch M49 data
See also: Galaxy, List of galaxies

ഒരു എലിപ്റ്റിക്കൽ ഗ്യാലക്സി എന്നനിലയിൽ, മെസ്സിയർ 49 യ്ക്ക് റേഡിയോ ഗാലക്സിയുടെ ആകൃതി ഉണ്ട്, എന്നാൽ ഒരു സാധാരണ ഗ്യാലക്സി പുറപ്പെടുവിയ്ക്കുന്ന അളവ് റേഡിയോ വികിരണം മാത്രമേ ഇത് പുറപ്പെടുവിയ്ക്കുന്നുള്ളൂ. വിശ്ലേഷണം ചെയ്യാൻ കഴിഞ്ഞ റേഡിയോ വികിരണ ഡാറ്റയിൽ നിന്നും ഇതിന്റെ കേന്ദ്രഭാഗം ഏതാണ്ട് 1053 എർഗ് ഊർജ്ജം പുറപ്പെടുവിയ്ക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.[3] ഈ ഗ്യാലക്സിയുടെ കേന്ദ്രഭാഗത്ത് നിന്നും എക്സ്-റേ വികിരണങ്ങൾ പുറപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിയായ പിണ്ഡമുള്ള ഒരു തമോദ്വാരം ഇതിന്റെ കേന്ദ്രത്തിൽ ഉള്ളതായി അനുമാനിയ്ക്കപ്പെടുന്നു. സൂര്യന്റെ ഭാരത്തിന്റെ ഏതാണ്ട് 565 ദശലക്ഷം മടങ്ങു് ഭാരം ഈ തമോദ്വാരത്തിന് ഉള്ളതായി കണക്കാക്കുന്നു.[4] ഇതിൽ നിന്നുള്ള എക്സ്-റേ വികിരണങ്ങളുടെ പഠനത്തിൽ നിന്നും ഇതിന്റെ വടക്കുഭാഗത്തായി ബോ-ഷോക്ക് പോലുള്ള ഒരു സ്ട്രക്ച്ചർ ഉള്ളതായി കാണുന്നു. ഈ താരാപഥത്തിന്റെ ദൃശ്യമായ അതിരുകൾ കേന്ദ്രത്തിൽ നിന്നും ഏതാണ്ട് 260 കിലോപാർസെക് ദൂരം വരെ കാണാം.[5] 1969 ജൂണിൽ ഈ ഗ്യാലക്സിയിൽ SN 1969Q എന്ന സൂപ്പർനോവ ഉള്ളതായി കണ്ടെത്തുകയുണ്ടായി. ഈ ഗ്യാലക്സിയിൽ കണ്ടെത്തിയിട്ടുള്ള ഏക സൂപ്പർനോവ ഇതാണ്.[6]

M49 ന്റെ സ്ഥാനം

ഈ താരാപഥത്തിൽ ഏതാണ്ട് 6000 ഗ്ലോബൽ ക്ലസ്റ്ററുകളെ  കണ്ടെത്തിയിട്ടുണ്ട്.[2] ഇതിലെ ഗ്ലോബൽ ക്ലസ്റ്ററുകളുടെ ശരാശരി പ്രായം ഏതാണ്ട് 10 ബില്യൺ വർഷങ്ങളാണ്.[7] ഇതിലെ ഒരു ക്ലസ്റ്ററിൽ സൂര്യന്റെ അത്രയ്ക്കും ഭാരമുള്ള ഒരു തമോദ്വാരം ഉള്ളതായുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. 2011 ൽ ഇത്തരം മറ്റൊരു തമോദ്വാരം കൂടെ ഉണ്ടെന്നുള്ളതിനുള്ള തെളിവുകൾ ലഭിച്ചു.[8]വിർഗോ ക്ലസ്റ്ററിൽ ഉൾപ്പെട്ട താരാപഥങ്ങളിൽ ആദ്യം കണ്ടുപിടിയ്ക്കപ്പെട്ട താരാപഥമാണ് മെസ്സിയർ 49.[9] ക്ലസ്റ്ററിലെ ഏറ്റവും തിളക്കമുള്ള താരാപഥമാണ് ഇത്. ഭൂമിയ്ക്ക് അടുത്തുള്ള താരാപഥങ്ങളിൽ ഏറ്റവും തിളക്കമുള്ളതും ഇതിനു തന്നെ. ആകാശഗംഗയുടെ ലോക്കൽ ഗ്രൂപ്പിന് പുറത്തു കണ്ടെത്തിയ ആദ്യത്തെ വർത്തുള താരാപഥവും ഇതു തന്നെ.[2] മെസ്സിയർ 87 കേന്ദ്രമായുള്ള വിർഗോ ക്ലസ്റ്ററിലെ വിർഗോ ബി ഉപ ക്ലസ്റ്ററിൽ ആണ് ഇത് കാണപ്പെടുന്നത്. കേന്ദ്രത്തിൽ നിന്നും ഏതാണ്ട് 4.5° ദൂരെയായി ഇതിനെ കാണാം.[7] കുള്ളൻ ഗ്യാലക്സിയായ UGC 7636 ൽ ഇത് ഗുരുത്വാകർഷണ സ്വാധീനം ചെലുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.[5]

M49 ഗ്യാലക്സിയിൽ ഇപ്പോൾ പുതുതായി നക്ഷത്രങ്ങളൊന്നും തന്നെ രൂപം കൊള്ളുന്നില്ല. ഇതിലെ നക്ഷത്രങ്ങളുടെ പൊതുവായ നിറം മഞ്ഞ ആണ്. അതിനാൽ ഇവയിൽ അധികവും സൂര്യൻ ഉണ്ടാകുന്നതിനു മുൻപ് തന്നെ രൂപപ്പെട്ടതാണെന്ന് കരുതപ്പെടുന്നു. ഇതിലെ നക്ഷത്രരൂപീകരണം ഏതാണ്ട് 6 ബില്യൺ കൊല്ലങ്ങൾക്ക് മുൻപ് തന്നെ നിലച്ചതായി കാണുന്നു.[10]


ഗാലറി

അവലംബങ്ങൾ

12h 29m 46.7s, +08° 00′ 02″

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=മെസ്സിയർ_49&oldid=3257637" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ