ആകാശഗംഗ

സൌരയൂഥം ഉൾക്കൊള്ളുന്ന താരാപഥം

സൗരയൂഥം (അതിനാൽ ഭൂമിയും) ഉൾപ്പെടുന്ന താരാപഥമാണ് (ഗാലക്സി) ആകാശ ഗംഗ. ഇതിനെ ക്ഷീരപഥം (Milkyway) എന്നും വിശേഷിപ്പിക്കാറുണ്ട്. ആകാശ ഗംഗയ്ക്ക് പരന്ന തളികയുടെ രൂപമാണ്. താരാപഥത്തിന്റെ മദ്ധ്യ ഭാഗത്തു നിന്നും സർപ്പിളാകൃതിയിൽ നാല്‌ കരങ്ങൾ താരാപഥ കേന്ദ്രത്തെ ചുറ്റി സ്ഥിതി ചെയ്യുന്നു.

ക്ഷീരപഥം

False-color infrared image of the Milky Way's
core. Many of the stars in this image
cannot be seen in visible light
because they are blocked by dust lanes.

Observation data: J2000 epoch
Constellation:(Sagittarius)
Right ascension:17h 45m 40.04s
Declination:−29° 00′ 28.1″
Redshift:
Distance:2.48 kly
(7.6 kpc)[1]
Type:Sbc[2]
Apparent dimensions (V):360°
Apparent magnitude (V):−20.9[3]
Notable features:
Other designations
 
See also: Galaxy, List of galaxies

വലിപ്പം

തളികയുടെ രൂപത്തിലുള്ള ക്ഷീരപഥത്തിന്റെ വ്യാസം 100,000 പ്രകാശ വർഷങ്ങളും കനം ശരാശരി 1000 പ്രകാശ വർഷങ്ങളുമാണ്‌. 20,000 കോടി നക്ഷത്രങ്ങൾ ക്ഷീരപഥത്തിനുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് 40,000 കോടി വരെയാകാം. നക്ഷത്രങ്ങളടങ്ങിയ ഭാഗത്തെ കൂടാതെ കട്ടിയേറിയ നക്ഷത്രാന്തരീയ വാതകങ്ങൾ താരാപഥത്തിന്റെ ചുറ്റിലും സ്ഥിതിചെയ്യുന്നു. അടുത്തകാലത്തെ നിരീക്ഷണങ്ങളിൽ നിന്ന് ഈ വാതകപടലത്തിന്റെ കനം ഏകദേശം 12,000 പ്രകാശ വർഷമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

ഘടന

ദണ്ഡിന്റെ ആകൃതിയിലുള്ള കേന്ദ്രഭാഗത്തെചുറ്റി നക്ഷത്രങ്ങൾ വാതകങ്ങൾ നക്ഷത്രന്തരീയ ധൂളികൾ മുതലായ പദാർഥങ്ങളെകൊണ്ടുള്ള സർപ്പിളാകൃതിയിലുള്ള നാല്‌ കൈകൾ സ്ഥിതിചെയ്യുന്നു. ഭാരം ഏകദേശം 5.8×1011 സൗരഭാരങ്ങളാണ്‌ എന്ന് അനുമാനിക്കുന്നു. ഈ ഭാരത്തിന്റെ ഭൂരിഭാഗവും തമോദ്രവ്യമാണ്‌.

ക്ഷീരപഥ കേന്ദ്രം

സൂര്യനിൽ നിന്ന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 26,000 ± 1400 പ്രകാശ വർഷങ്ങളാണ്. മുൻകാലങ്ങളിൽ ഇത് 35,000 പ്രകാശ വർഷങ്ങൾ എന്നായിരുന്നു കണക്കാക്കിയിരുന്നത്.മധ്യത്തിൽ വളരെ ഉയർന്ന പിണ്ഡമുള്ള ഒരു വസ്തു സ്ഥിതിചെയ്യുന്നു (ഇതിന്റെ പേര്‌ സാജിറ്റാറിയസ് A*), ഇത് ഒരു അതിസ്ഥൂല തമോദ്വാരമാണെന്നാണ്‌ പരക്കെയുള്ള വിദഗ്ദ്ധാഭിപ്രായം. ഭൂരിഭാഗം താരാപഥങ്ങളുടെയും കേന്ദ്രഭാഗത്ത് ഭീമകാരനായ തമോദ്വാരമുണ്ടാകും എന്നാണ്‌ വിശ്വാസം.

ക്ഷീരപഥത്തിന്റെ കേന്ദ്രഭാഗത്തുള്ള ദണ്ഡാകൃതിയിലുള്ള ഭാഗത്തിന്‌ 27,000 പ്രകാശ വർഷങ്ങൾ നീളമുണ്ട്. ഇത് സൂര്യനും താരാപഥ കേന്ദ്രവുമായുള്ള രേഖയ്ക്ക് 44 ± 10 ഡിഗ്രിയിൽ സ്ഥിതിചെയ്യുന്നു. ഈ ഭാഗത്ത് ഭൂരിഭാഗവും ചുവന്ന നക്ഷത്രങ്ങളാണ്‌ സ്ഥിതിചെയ്യുന്നത് ഏറിയ പങ്കും നീണ്ട ജിവിത ദൈർഘ്യമുളളവയാണ്‌. ഈ ദണ്ഡിനെ ചുറ്റി "5 കി.പാർസെക്ക്" എന്ന വളയം സ്ഥിതി ചെയ്യുന്നു ഈ വളയത്തിൽ ഉയർന്ന അളവിൽ ഹൈഡ്രജൻ അടങ്ങിയിരിക്കുന്നു, ഉയർന്ന തോതിലുള്ള നക്ഷത്ര രൂപവത്കരണം ഇവിടെ നടക്കുന്നുണ്ട്. ആൻഡ്രോമീഡ പോലുള്ള മറ്റുള്ള താരപഥങ്ങളിൽ നിന്ന് നോക്കുമ്പോൾ നമ്മുടെ ക്ഷീരപഥത്തിന്റെ പ്രത്യേകതയും ഇത് തന്നെയായിരിക്കും .....

രൂപപ്പെട്ടത്

ആകാശഗംഗയുടെ കേന്ദ്രഭാഗം. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി, ചന്ദ്ര എക്സ്-റേ ദൂരദർശിനി എന്നിവയെടുത്ത ചിത്രങ്ങൾ സംയോജിപ്പിച്ച് തയ്യാറാക്കിയത്.

മഹാവിസ്ഫോടനത്തിനു ശേഷമുണ്ടായ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളൊന്നിലാണ് ആകാശഗംഗ ഉത്ഭവിച്ചത്. ആദ്യ നക്ഷത്രങ്ങളുണ്ടായി ഏതാനും ബില്യൺ വർഷങ്ങൾക്കുള്ളിൽ സ്വന്തം അച്ചുതണ്ടിൽ വേഗത്തിൽ ഭ്രമണം ചെയ്യാനുള്ള പിണ്ഡം ആകാശഗംഗക്കുണ്ടായി. ഇതുമൂലമാണ് ഇപ്പോഴുള്ള ഡിസ്ക് ആകൃതി രൂപപ്പെട്ടത്. പിന്നീടുള്ള നക്ഷത്രങ്ങൾ (സൂര്യനുൾപ്പെടെ) ഈ ഡിസ്ക്കിലാണ് രൂപപ്പെട്ടത്.[4][5]

ആദ്യ നക്ഷത്രങ്ങൾ രൂപപ്പെട്ട ശേഷം ആകാശഗംഗയുടെ വലിപ്പം ലയനത്തിലൂടെയും വാതകങ്ങൾ സ്വീകരിക്കുന്നതിലൂടെയും വർദ്ധിക്കുന്നുണ്ടായിരുന്നു.[5] ആകാശഗംഗ ഇപ്പോൾ ഇതിനടുത്തുള്ള രണ്ട് ഉപഗാലക്സികളിൽ നിന്ന് ദ്രവ്യം സ്വീകരിക്കുന്നുണ്ട് (വലുതും ചെറുതുമായ മഗെല്ലനിക് മേഘങ്ങളാണ് ഇവ). സ്മിത്ത് മേഘം പോലെയുള്ളവയിൽ നിന്ന് നേരിട്ട് വാതകങ്ങൾ സ്വീകരിക്കുന്നുണ്ട്.[6][7]കഴിഞ്ഞ പത്ത് ബില്യൺ വർഷങ്ങളിൽ വലിയ നക്ഷത്രസമൂഹങ്ങളൊന്നുമായും ആകാശഗംഗ ലയിച്ചിട്ടില്ല എന്നാണ് സൂചനകൾ. ഇത് ഇത്തരം നക്ഷത്രസമൂഹങ്ങളെ സംബന്ധിച്ചിടത്തോളം അസാധാരണമാണ്. ആൻഡ്രോമീഡ നക്ഷത്രസമൂഹം അടുത്തകാലത്തായി വലിയ നക്ഷത്ര സമൂഹങ്ങളുമായി ലയിച്ചിട്ടുണ്ട്.സൂര്യനിൽ നിന്ന് ഏറവും അടുത്ത നക്ഷത്രത്തിലേക്ക് 4 1/4 പ്രകാശവർഷം ദൂരമുണ്ട്. നമ്മുടെ ഗാലക്സിയുടെ ഒരു വക്കിൽ നിന്നും മറ്റ്‌ വക്കിലേക്കുള്ള ദൂരം ഒരു ലക്ഷം പ്രകാശവർഷം വരും. ഈ ഗാലക്സിയിൽ നിന്ന് അടുത്ത ഗാലക്സി ആയ ആൻഡ്രോമിഡായിലേക്ക് 24 ലക്ഷം പ്രകാശവർഷം ദൂരമുണ്ട്. ആൻഡ്രോമിഡാ m31 എന്നും അറിയപ്പെടുന്നു. ഇതൊരു വർത്തുള ഗാലക്സി ആണ്. ഭൂമിയിൽ നിന്ന് ഇത് 25 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. നമ്മൾ നിരീക്ഷിക്കുന്ന ആൻഡ്രോമീഡ ഗാലക്സി 25 ലക്ഷം വർഷം മുൻപുള്ള അവസ്ഥയിലുള്ളതാണ്.[8][9]

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ആകാശഗംഗ&oldid=3795155" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്