യാർക്കോൺ നദി

മധ്യ ഇസ്രായേലിലെ നദി

മധ്യ ഇസ്രായേലിലെ ഒരു നദിയാണ് യാർക്കോൺ നദി.(ഹീബ്രു: נחל Na, നഹാൽ ഹാർക്കൺ, അറബിക്: نهر العوجا, നഹർ അൽ-ഓജ) ജാർക്കൺ നദി എന്നും അറിയപ്പെടുന്നു.[1] യാർക്കോണിന്റെ ഉറവിടം (എബ്രായ ഭാഷയിൽ "പച്ചകലർന്നത്") പെറ്റാ ടിക്വയുടെ വടക്ക് ഭാഗത്തുള്ള ടെൽ അഫെക്ക് (ആന്റിപാട്രിസ്) ആണ്. ഗുഷ് ഡാൻ, ടെൽ അവീവിലെ യാർക്കൺ പാർക്ക് എന്നിവയിലൂടെ പടിഞ്ഞാറ് മെഡിറ്ററേനിയൻ കടലിലേക്ക് ഈ നദി ഒഴുകുന്നു. അതിന്റെ അറബി നാമമായ അൽ-ഓജയുടെ അർത്ഥം "വിസ്മയിപ്പിക്കുന്ന" എന്നാണ്. ഇസ്രായേലിലെ 27.5 കിലോമീറ്റർ നീളമുള്ള ഏറ്റവും വലിയ തീരദേശ നദിയാണ് യാർക്കോൺ.[2]

യാർക്കോൺ നദി
CountryIsrael
CitiesTel Aviv, Petah Tikva, Rosh HaAyin
Physical characteristics
പ്രധാന സ്രോതസ്സ്Tel Afek
near Rosh Ha'ayin, Central District, Israel
നദീമുഖംMediterranean Sea
Tel Aviv, Tel Aviv District, Israel
32°5′45″N 34°46′48″E / 32.09583°N 34.78000°E / 32.09583; 34.78000
നീളം27.5 km (17.1 mi)

ചരിത്രം

ഇരുമ്പുയുഗം

ഫെലിസ്ത്യരുടെ പ്രദേശത്തിന്റെ വടക്കൻ അതിർത്തിയായിരുന്നു യാർക്കോൺ.[3]രാജ്യത്ത് അസീറിയൻ ഭരണകാലത്ത് ടെൽ ഖുദാദി എന്നറിയപ്പെടുന്ന ഒരു ഭാഗത്ത് നദിയുടെ വടക്കൻ തീരത്ത് ആയി നദീമുഖത്ത് ഒരു കോട്ട പണിതിട്ടുണ്ട്.

ഓട്ടോമൻ കാലഘട്ടം

ഓട്ടോമൻ കാലഘട്ടത്തിന്റെ അവസാനത്തിൽ യാർക്കോൺ ബെയ്റൂട്ട് വിലയറ്റിന്റെ തെക്കേ അതിർത്തി രൂപീകരിച്ചു.[2]

ഒന്നാം ലോകമഹായുദ്ധം

ജെറിക്കോയുടെ വടക്ക് ജോർദാൻ താഴ്‌വരയിലേക്ക് ഒഴുകുന്ന മറ്റൊരു ചെറിയ അരുവി വാഡി ഓജയുമായി നദിയുടെ അറബി നാമം അൽ ഔജ ("വിസ്മയിപ്പിക്കുന്ന ഒന്ന്") പങ്കിടുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് ഈ യാദൃശ്ചികത രണ്ട് നദികളുടെ താഴ്‌വരകളെ ബന്ധിപ്പിക്കുന്ന ഒരു തന്ത്രപരമായ രേഖയെ സൂചിപ്പിക്കുന്ന "രണ്ട് ഔജകളുടെ രേഖ" എന്ന പദത്തിലേക്ക് നയിക്കുകയും 1918 ന്റെ തുടക്കത്തിൽ ഓട്ടോമൻ സൈന്യത്തിനെതിരായ മുന്നേറ്റത്തിൽ ജനറൽ അലൻ‌ബിയുടെ പര്യവേഷണ സേന ഇത് ഏറ്റെടുക്കുകയും ചെയ്തു.[4]

1917-ലെ ജാഫ യുദ്ധത്തിൽ നദീമുഖം ഇതിനകം കീഴടക്കിയിരുന്നു.

മാൻഡേറ്റ് കാലഘട്ടം

മാൻഡേറ്റ് കാലഘട്ടത്തിൽ, ബ്രിട്ടീഷ് സർക്കാർ ജാഫ ജില്ലയിൽ വൈദ്യുതി ഉൽപാദിപ്പിക്കാനും വിതരണം ചെയ്യാനും വിൽക്കാനുമുള്ള പിൻ‌ഹാസ് റുട്ടൻ‌ബെർഗിന്റെ ജാഫ ഇലക്ട്രിക് കമ്പനിക്ക് പ്രത്യേക അവകാശങ്ങൾ ഉൾപ്പെടെ നിരവധി ഇളവുകൾ നൽകി. 1921 സെപ്റ്റംബർ 12 ന് ഔദ്യോഗികമായി ഒപ്പിട്ട “ഔജ കൺസെഷൻ” വഴിയാണ് ഈ അവകാശങ്ങൾ കൈമാറിയത്. ഭരണപരമായ ജില്ലയായ ജാഫയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി യാർക്കൺ നദിയിലെ ജലവൈദ്യുതിയെ ഉപയോഗപ്പെടുത്തുന്ന ജലവൈദ്യുത ടർബൈനുകൾ വഴി വൈദ്യുതി ഉത്പാദിപ്പിക്കാൻ കമ്പനിക്ക് അനുമതി നൽകിയിരുന്നു. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതും ഇപ്പോഴും പ്രധാനപ്പെട്ടതുമായ പട്ടണം, അതിൻറെ വടക്ക് അതിവേഗം വളരുന്ന ടെൽ അവീവ് പട്ടണം, മറ്റ് ചെറിയ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ജില്ല. എന്നിട്ടും ജലവൈദ്യുത മാർഗ്ഗത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതി ഒരിക്കലും നടപ്പായില്ല, പകരം ഡീസൽ ഇന്ധന എഞ്ചിനുകൾ വഴി വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒരു പവർഹ ഹൗസ് കമ്പനി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു.[5]

യാർക്കൺ റിവർ മൗത്ത്

ഇസ്രായേൽ രാഷ്ട്രം

1950 കൾക്കുശേഷം നദി കൂടുതൽ മലിനമായിത്തീർന്നു. നദീമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന റീഡിംഗ് പവർ സ്റ്റേഷന്റെ നിർമ്മാണത്തെ പലരും കുറ്റപ്പെടുത്തി. ജലസേചന ആവശ്യങ്ങൾക്കായി നദിയുടെ ഹെഡ് വാട്ടർ നാഷണൽ വാട്ടർ കാരിയർ വഴി നെഗേവിലേക്ക് തിരിച്ചുവിട്ടു. മലിനജലം ശുദ്ധജലത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയതിനാൽ ആവാസവ്യവസ്ഥകൾ നശിക്കുകയും സസ്യജന്തുജാലങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തു. വ്യാവസായിക മാലിന്യങ്ങളും മുനിസിപ്പാലിറ്റി മലിനജലങ്ങളും നദികളിലേക്ക് തുടർച്ചയായി പുറന്തള്ളുന്നതിലൂടെ ഇത് രൂക്ഷമായി. ആൽഗകൾ വർദ്ധിക്കാൻ ഇത് കാരണമായി.[6]1997 ജൂലൈ 14 ന് കുപ്രസിദ്ധമായ മക്കബിയ പാലം തകർന്നത് നാല് അത്‌ലറ്റുകളുടെ മരണത്തിലേക്ക് നയിച്ചു. അതിൽ മൂന്ന് പേർ മലിനമായ നദിയിലെ ജലത്തിലെ അണുബാധ മൂലമാണ് മരിച്ചത്.[7]തുടർന്നുള്ളതും തുടരുന്നതുമായ സർക്കാർ നടത്തുന്ന ചിലശുചീകരണ പദ്ധതികൾ, ഓസ്‌ട്രേലിയയിലെ ജൂത ദാതാക്കളിൽ നിന്നുള്ള ധനസഹായം, എൻ‌ജി‌ഒ FoEME പിന്തുണ എന്നിവ ജലത്തിന്റെ ഗുണനിലവാരം ഉയർത്താൻ സഹായിച്ചു.[8][9][10][11]

അപ്പർ യാർക്കോൺ നദിയിലെ നുഫാർ ലുട്ടിയ പരവതാനി.

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=യാർക്കോൺ_നദി&oldid=3723678" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ