ടെൽ അവീവ്

ഇസ്രായേലിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് തെൽ അവീവ് (ഹീബ്രു: תֵּל־אָבִיב-יָפוֹ‎)[3]. 384,400 ആണ് നഗരത്തിലെ ജനസംഖ്യ.[2] ഇസ്രയേലി മെഡിറ്ററേനിയൻ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 51.8 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണം. ഇസ്രായേലിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ പ്രദേശമായ ഗുഷ് ഡാനിലെ (ജനസംഖ്യ 31.5 ലക്ഷം) ഏറ്റവും വലിയ നഗരമാണ് ടെൽ അവീവ്.[4] ടെൽ അവീവ്-യാഫോ മുനിസിപ്പാലിറ്റിയാണ് നഗരത്തിന്റെ ഭരണം നിർവഹിക്കുന്നത്.[5]

Tel Aviv

תֵּל־אָבִיב-יָפוֹ
تل أبيب-يافا
City
പതാക Tel Aviv
Flag
ഔദ്യോഗിക ചിഹ്നം Tel Aviv
Coat of arms
Nickname(s): 
The White City,
The City That Never Sleeps, The Big Orange[1]
Country ഇസ്രയേൽ
DistrictTel Aviv
Metropolitan AreaGush Dan
FoundedApril 11, 1909
ഭരണസമ്പ്രദായം
 • ഭരണസമിതിTel Aviv municipality
 • MayorRon Huldai (Labor)
വിസ്തീർണ്ണം
 • City51.4 ച.കി.മീ.(19.8 ച മൈ)
 • നഗരം
176 ച.കി.മീ.(68 ച മൈ)
 • മെട്രോ
1,516 ച.കി.മീ.(585 ച മൈ)
ഉയരം
5 മീ(16 അടി)
ജനസംഖ്യ
 (2012)[2]
 • City405,200
 • റാങ്ക്2nd in Israel
 • ജനസാന്ദ്രത7,867.7/ച.കി.മീ.(20,377/ച മൈ)
 • സാന്ദ്രതാ റാങ്ക്12th in Israel
 • നഗരപ്രദേശം
1,284,400
 • നഗര സാന്ദ്രത7,297.7/ച.കി.മീ.(18,901/ച മൈ)
 • മെട്രോപ്രദേശം
3,850,700
 • മെട്രോ സാന്ദ്രത2,193.7/ച.കി.മീ.(5,682/ച മൈ)
Demonym(s)Tel Avivi
Ethnicity
 • Jews91%
 • Muslims3%
 • Christians1%
 • Unclassified5%
സമയമേഖലUTC+2 (IST)
 • Summer (DST)UTC+3 (IDT)
Postal code
61999
Area code+972 (Israel) 3 (City)
വെബ്സൈറ്റ്tel-aviv.gov.il

1909ൽ പുരാതന തുറമുഖ നഗരമായ ജാഫയുടെ പ്രാന്തപ്രദേശങ്ങളിൽ ടെൽ അവീവ് സ്ഥാപിതമായി. അധികം വൈകാതെതന്നെ ടെൽ അവീവ് വളർച്ചയിൽ ജാഫയെ കടത്തിവെട്ടി. ഇസ്രായേൽ സ്വതന്ത്രമായതിന് രണ്ട് വർഷത്തിന്ശേഷം 1950ൽ ടെൽ അവീവിനേയും ജാഫയേയും കൂട്ടിച്ചേർത്ത് ഒരൊറ്റ മുൻസിപ്പാലിറ്റിയാക്കി.

ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്ന ഈ നഗരമാണ് ഇസ്രയേലിന്റെ പ്രധാന സാമ്പത്തിക കേന്ദ്രം.[6] ഒരു പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രവുമാണീ നഗരം.[7] ഇസ്രായേലിന്റെ സാംസ്കാരിക തലസ്ഥാനമായ ടെൽ അവീവ് നടന കലകളുടെ ഒരു പ്രധാന കേന്ദ്രവുമാണ്. 2007ൽ മെർസർ നടത്തിയ സർവേ അനുസരിച്ച് ജീവിതചെലവ് ഏറ്റവും കൂടിയ മിഡിൽ ഈസ്റ്റിലെ ഒന്നാമത്തെ നഗരവും ലോകത്തിലെ പതിനേഴാമത്തെ നഗരവുമാണ് ടെൽ അവീവ്.[8]

അവലംബങ്ങൾ



"https:https://www.search.com.vn/wiki/index.php?lang=ml&q=ടെൽ_അവീവ്&oldid=3971536" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്