ലിസ റേ

കാനഡയിലെ ചലചിത്ര അഭിനേത്രി

ഒരു ഇന്തോ-കനേഡിയൻ മോഡലും, ബോളിവുഡിലെ അഭിനേത്രിയുമാണ് ലിസ റേ (ജനനം: ഏപ്രിൽ 4, 1972).

ലിസ റേ
Ray at the launch of TLC Oh My Gold in 2012
ജനനം
ലിസ റാണി റേ
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2001 – ഇതുവരെ
വെബ്സൈറ്റ്http://lisaraniray.com/

ആദ്യജീവിതം

ലിസ റേയുടെ മാതാവ് ഒരു ബംഗാളിയും പിതാവ് ഒരു പോളണ്ടുകാരനുമാണ്. ലിസ ജനിച്ചതും വളർന്നതും കാനഡയിലാണ്.[1] സ്കൂൾ കാലത്ത് നല്ല രീതിയിൽ വിദ്യഭ്യാസത്തിൽ മികവു പുലർത്തിയിരുന്നു.[2] പോളീഷ്, ബംഗാളി എന്നീ ഭാഷകൾ ലിസക്ക് വശമാണ്.[1] തന്റെ 16-ആം വയസ്സിലാണ് മോഡലിംഗ് രംഗത്തേക്ക് വന്നത്.[1]

ഔദ്യോഗികജീവിതം

ലിസ ആദ്യമായി മോഡലിംഗ് രംഗത്തേക്ക് വന്നത് ബോംബെ ഡൈയിംഗ് സ്ഥാപനത്തിന്റെ പരസ്യചിത്രത്തിലാണ്.[3][4] പിന്നീട് പഠിത്തത്തിനായി കാനഡയിലേക്ക് തിരിച്ചു പോവുകയും, പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ഗ്ലാഡ് റാഗ്സ് എന്ന മാഗസിനുവേണ്ടി പരസ്യമോഡൽ ആവുകയും ചെയ്തു.[2]

ആദ്യമായി ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നത് 2001 ലെ കസൂർ എന്ന ചിത്രത്തിലാണ്.[4] ഇതിനു മുൻപ് പല അവസരങ്ങളും വന്നെങ്കിലും ലിസ അവ സ്വീകരിച്ചില്ല.[5] ഇതിൽ ലിസയുടെ ശബ്ദം അനുകരിച്ചത്, മറ്റൊരാളായിരുന്നു.[6] അതിനു ശേഷം പ്രമുഖ സംവിധായകയായ ദീപ മേഹ്തയുടെ കീഴിൽ 2002 ൽ ഒരു ഇംഗ്ലീഷ് ചിത്രം ചെയ്തു. പക്ഷേ, ശ്രദ്ധേയമായ ഒരു ചിത്രം 2005 ലെ ദീപ മേഹതയുടെ തന്നെ ചിത്രമായ വാട്ടർ ആയിരുന്നു.[6]

അതിനു ശേഷം അഭിനയ ജീവിതം കാനഡയിൽ തന്നെ തുടരുകയായിരുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ലിസ_റേ&oldid=3799800" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ