സ്ത്രീ ഇസ്ലാമിൽ

സ്ത്രീകളും ഇസ്‌ലാമിക മൂല്യങ്ങളും
(Women in Islam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുസ്‌ലിം ലോകത്ത് വിവിധ പ്രദേശങ്ങളിൽ മുസ്‌ലിം സ്ത്രീയുടെ (അറബി: مسلمات മുസ്‌ലിമാത്, ഏകവചനം مسلمة മുസ്‌ലിമ) അനുഭവങ്ങൾ വ്യത്യസ്തങ്ങളാണെന്ന് കരുതപ്പെടുന്നു[1][2]. അതേസമയം ഇസ്‌ലാമിനോട് അവർ പ്രകടിപ്പിക്കുന്ന അനുസരണവും അനുധാവനവും സാംസ്കാരിക പ്രാദേശിക വൈവിധ്യങ്ങളെ അതിജയിക്കുന്ന ഒരു ഏകതാനത രൂപീകരിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു[1][2][3].

ഖുർആനിൽ നിരവധി സ്ത്രീകൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ-ഇസ്‌ലാമിക പ്രമാണങ്ങൾ ഒരുപോലെ ബഹുമാനിക്കുന്ന മറിയം ആണ് ഖുർആനിൽ പേര് പരാമർശിക്കപ്പെട്ടതായി കാണുന്നത്. അവരുടെ പേരിൽ ഒരു അധ്യായം ഖുർആനിൽ ഉണ്ട്[4]. ലോകത്തെ സ്ത്രീകളിൽ ഉന്നതയായി മർയമിനെ വാഴ്ത്തുന്ന ഖുർആൻ, ജിബ്‌രീൽ മാലാഖ വഴി അവർക്ക് ദൈവിക സന്ദേശം നൽകപ്പെട്ടതായി വിശേഷിപ്പിക്കുന്നുണ്ട്[5][6][7].

ഖുർആൻ, ഹദീഥ്, കർമ്മശാസ്ത്രസരണികൾ എന്നിവയെല്ലാം മുസ്‌ലിം സ്ത്രീയുടെ അധികാരങ്ങളും അവകാശങ്ങളും കടമകളും നിർണ്ണയിക്കുന്നതിൽ പങ്കുവഹിക്കുന്നു.[8][9][10]ഇജ്തിഹാദ്, ഫത്‌വകൾ എന്നിവയും ഇതിലെ പ്രധാന ഘടകങ്ങളാണ്[11][12].പ്രാദേശികവും സാംസ്കാരികവുമായ സ്വാധീനങ്ങളും ഇവയെ കുറേയൊക്കെ സ്വാധീനിക്കുന്നു. ഭരണകൂടനിയമങ്ങൾ കൂടി ഇതിൽ പങ്കുവഹിക്കുന്നു[13][14]. മുസ്‌ലിംകൾക്കിടയിലെ വിവിധ വിഭാഗങ്ങളിൽ സ്ത്രീകളോടുള്ള നിലപാടുകളിലും വലിയ വ്യത്യാസങ്ങൾ കാണപ്പെടുന്നു[15][16].

അടിസ്ഥാനങ്ങൾ

ഖുർആൻ, ഹദീഥ് എന്നീ പ്രാഥമിക ഉറവിടങ്ങളാണ് സ്ത്രീകളോടുള്ള ഇസ്‌ലാമിക നിലപാടുകളുടെ അടിസ്ഥാനം. ഇജ്‌മാഅ്, ഖിയാസ്, ഇജ്‌തിഹാദ് എന്നീ പ്രക്രിയകളുടെ കൂടി അടിസ്ഥാനങ്ങളിൽ രൂപപ്പെട്ട കർമ്മശാസ്ത്രസരണികളും പ്രാഥമിക ഉറവിടങ്ങൾക്ക് ശേഷം പരിഗണിക്കപ്പെടുന്നു[17] [18] [19].

ഖുർആനിൽ

സൂറത്തുന്നിസാഅിന്റെ ഒരു ഭാഗം – 'സ്ത്രീകൾ' എന്നാണ് ഈ അധ്യായനാമത്തിന്റെ അർത്ഥം. ഒരൊറ്റ ആത്മാവിൽനിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവിൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടിൽനിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവൻ (4:1, [20] 39:6 [21] [22])

സ്ത്രീകൾക്കും പുരുഷന്മാരും ദൈവത്തിന് മുൻപിൽ തുല്ല്യരാണ് എന്നതാണ് ഖുർആനിന്റെ പ്രഖ്യാപനം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഖുർആനിൽ നൽകപ്പെട്ട പൊതു നിർദ്ദേശങ്ങൾ ഒരേപോലെ ബാധകമാണ്[23]. സൽക്കർമ്മങ്ങൾക്ക് ഒരേ പ്രതിഫലവും ഖുർആൻ വാഗ്ദാനം ചെയ്യുന്നു[24].  

"സ്ത്രീകളുടെ കാര്യത്തിൽ അവർ നിന്നോട് വിധി തേടുന്നു.പറയുന്നു:അവരുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്കു വിധിനൽകുന്നു. സ്ത്രീകൾക്ക് നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങൾ നൽകാതിരിക്കുകയും, എന്നാൽ നിങ്ങൾ വിവാഹം കഴിക്കാൻ മോഹിക്കുകയും ചെയ്യുന്ന അനാഥ സ്ത്രീകളുടെ കാര്യത്തിലും,ബലഹീനരായ കുട്ടികളുടെ കാര്യത്തിലും ഈ ഗ്രന്ഥത്തിൽ നിങ്ങൾക്ക് വായിച്ചുകേൾപ്പിക്കപ്പെടുന്നത്(നിങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക). അനാഥകളോട് നിങ്ങൾ നീതിയോടെ വർത്തിക്കണമെന്ന കല്പനയും(ശ്രദ്ധിക്കുക). നിങ്ങൾ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു (പൂർണമായി)അറിയുന്നവനാകുന്നു." (സൂറ 4:127)

സ്ത്രീയും പുരുഷനും ഒരേ സ്രോതസ്സിൽനിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുർആൻ ഉണർത്തുന്നു: 'ഒരൊറ്റ ശരീരത്തിൽനിന്ന് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു; അതേ ശരീരത്തിൽനിന്ന് തന്നെ അതിന്റെ ഇണയെയും പടച്ചു. അവരണ്ടിൽനിന്നുമായി പെരുത്ത് സ്ത്രീ പുരുഷന്മാരെ ലോകത്ത് അവൻ പരത്തുകയും ചെയ്തു' [25]

'പുരുഷനാവട്ടെ, സ്ത്രീയാവട്ടെ-സൽക്കർമം അനുഷ്ഠിക്കുന്നത് ആരാണെങ്കിലും ശരി അവർ സത്യവിശ്വാസികളാണെങ്കിൽ അങ്ങനെയുള്ളവരാകുന്നു സ്വർഗാവകാശികൾ'[26] . അല്ലാഹു പറയുന്നു: 'സ്ത്രീയാവട്ടെ, പുരുഷനാവട്ടെ നിങ്ങളിൽ ആരുടെയും കർമത്തെ ഞാൻ നിഷ്ഫലമാക്കുകയില്ല,നിങ്ങളെല്ലാവരും ഒരേ വർഗത്തിൽ പെട്ടവരാണല്ലോ' '[27] . ശാരീരികവും മാനസികവുമായ വിഷയങ്ങളിൽ പുരുഷനും സ്ത്രീയും വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും ദൈവിക സന്നിധിയിൽ സ്ത്രീയും പുരുഷനും സമന്മാരാണെന്ന് ഖുർആൻ പറയുന്നു."നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു.അതിനാൽ നിങ്ങൾ ഇച്ഛിക്കും വിധം നിങ്ങൾക്ക് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്.നിങ്ങളുടെ നന്മക്കു വേണ്ടത് നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണ്.നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങൾ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക.സത്യവിശ്വാസികൾക്ക് നീ സന്തോഷവാർത്ത അറിയിക്കുക.(സൂറ 2:223) :" സ്ത്രീകൾക്ക് അവരുടെ വിവാഹമൂല്യങ്ങൾ മനഃസംതൃപ്തിയോടു കൂടി നിങ്ങൾ നൽകുക.ഇനി അതിൽനിന്ന് വല്ലതും സന്മനസ്സോടെ അവർ വിട്ടുതരുന്നപക്ഷം നിങ്ങളത് സന്തോഷപൂർവം സുഖമായി ഭക്ഷിച്ചുകൊള്ളുക" സൂറ 4:4):"സ്ത്രീകളുടെ കാര്യത്തിൽ അവർ നിന്നോട് വിധി തേടുന്നു.പറയുക:അവരുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്കു വിധിനൽകുന്നു. സ്ത്രീകൾക്ക് നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങൾ നൽകാതിരിക്കുകയും, എന്നാൽ നിങ്ങൾ വിവാഹം കഴിക്കാൻ മോഹിക്കുകയും ചെയ്യുന്ന അനാധസ്ത്രീകളുടെ കാര്യത്തിലും,ബലഹീനരായ കുട്ടികളുടെ കാര്യത്തിലും ഈ ഗ്രന്ധത്തിൽ നിങ്ങൾക്ക് വായിച്ചുകേൾപ്പിക്കപ്പെടുന്നത്(നിങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക). അനാധകളോട് നിങ്ങൾ നീതിയോട് വർത്തിക്കണമെന്ന കല്പനയും(ശ്രദ്ധിക്കുക). നിങ്ങൾ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു (പൂർണമായി)അറിയുന്നവനാകുന്നു." (സൂറ 4:127)

"പുരുഷന്മാർ സ്ത്രീകളുടെമേൽ നിയന്ത്രണാധികാരമുള്ളവരാകുന്നു.മനുഷ്യരിൽ ഒരുവിഭാഗത്തിനു മറുവിഭാഗത്തേക്കാൾ അല്ലാഹു കൂടുതൽ കഴിവ് നൽകിയതു കൊണ്ടും,(പുരുഷന്മാർ) അവരുടെ ധനം ചെലവഴിച്ചത് കൊണ്ടുമാണത്.അതിനാൽ നല്ലവരായ സ്ത്രീകൾ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം)സംരക്ഷിക്കുന്നവരുമാണു.എന്നാൽ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങൾ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക.കിടപ്പറകളിൽ അവരുമായി അകന്നു നിൽക്കുക.അവരെ അടിക്കുകയും ചെയ്തുകൊള്ളുക.എന്നിട്ടവർ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗ്ഗവും തേടരുത്.തീർചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു." (സൂറ 4:34)  :"സത്യവിശ്വാസികളോട് അവരുടെ ദ്റുഷ്ടികൾ താഴ്ത്തുവാനും, അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയിൽനിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നുംവെളിപ്പെടുത്താതിരിക്കുവാനും നീ പറയുക.അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭർത്താക്കന്മാർ,പിതാക്കൾ,ഭർത്രുപിതാക്കൾ,പുത്രന്മാർ,ഭർത്രുപുത്രന്മാർ,സഹോദരന്മാർ,സഹോദരപുത്രന്മാർ,സഹോദരീപുത്രന്മാർ,മുസ്ലീംകളിൽ നിന്നുള്ള സ്ത്രീകൾ, അവരുടെ വലം കൈകൾ ഉൾപ്പെടുത്തിയവർ(അടിമകൾ)ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുർഷന്മാരായ പരിചാകർ,സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികൾ എന്നിവരൊഴിച്ച് മറ്റാർക്കും തങ്ങളുടെ ഭംഗി അവർ വെളിപ്പെടുത്തരുത്.തങ്ങൾ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാൻ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്. (സൂറ: 24:31)

പ്രവാചക മൊഴികളിൽ

സ്ത്രീകളെ അങ്ങേയറ്റം ആദരിക്കാനും മാതാവെന്ന നിലയിലും ഇണയെന്ന നിലക്കും സഹോദരിഎന്ന നിലക്കും പുത്രിഎന്ന നിലക്കുമെല്ലാം ആ പരിഗണന വകവെച്ചു കൊടുക്കാനും പ്രവാചകൻ(സ) കല്പ്പിക്കുന്നു. ഉമർ(റ) പറയുന്നു: 'ഞങ്ങൾ ജാഹിലിയ്യാ കാലത്ത് സ്ത്രീകൾക്ക് ഒരു വിലയും കൽപിച്ചിരുന്നില്ല. എന്നാൽ ഇസ്ലാം സമാഗതമാവുകയും അല്ലാഹു അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്തപ്പോഴാണ് അവർക്കും അവകാശമുണ്ടെന്ന് ബോധ്യമായത്'.[28]

ഭാര്യ

'ഭൗതിക ലോകത്തെ ഏറ്റവും നല്ല വിഭവമാണ് സദ്വൃത്തയായ സ്ത്രീ. നീ അവളെ നോക്കിയാൽ നിന്നെ അവൾ സന്തോഷിപ്പിക്കും; നിന്റെ അഭാവത്തിൽ നിന്റെയെല്ലാം അവൾ സംരക്ഷിക്കും' [29]ഇബ്നു അബ്ബാസി(റ)ൽ നിന്ന്: പ്രവാചകൻ(സ) പറഞ്ഞു: 'നാലു കാര്യങ്ങൾ നേടിയവന് ഇഹത്തിലും പരത്തിലും ഉത്തമമായത് ലഭിച്ചു - അല്ലാഹുവെ വാഴ്ത്തുന്ന നാവ്, നന്ദിയുള്ള മനസ്സ്, പ്രയാസങ്ങൾ സഹിക്കാൻ കഴിയുന്ന ശരീരം, തന്റെ ശരീരത്തിലും ഭർത്താവിന്റെ ധനത്തിലും തിന്മ ആഗ്രഹിക്കാത്ത ഭാര്യ' [30]. പ്രവാചകൻ(സ) പറഞ്ഞു: സ്ത്രീകൾ പുരുഷന്മാരുടെ കൂടപ്പിറപ്പുകളാണ്' [31]

മാതാവ്

നബി(സ)യോട് ഒരാൾ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞാൻ നല്ലനിലയിൽ സഹവസിക്കാൻ ഏറ്റവും അർഹൻ ആരാണ്? അവിടുന്ന് പറഞ്ഞു: 'നിന്റെ മാതാവ്' അയാൾ വീണ്ടും ചോദിച്ചു: 'പിന്നെ ആരാണ്?' നബി(സ) പറഞ്ഞു: 'നിന്റെ മാതാവ്.' വീണ്ടും ചോദിച്ചു: 'പിന്നെ ആരാണ്?' 'നിന്റെ മാതാവ്.' അയാൾ പിന്നെയും ചോദിച്ചു: 'ശേഷം ആരാണ്?' അവിടുന്ന് പറഞ്ഞു: 'നിന്റെ പിതാവ്' [32]'മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗം' എന്ന പ്രവാചക വചനം പ്രസിദ്ധമാണ്.

മകൾ

പ്രവാചകൻ(സ) പറഞ്ഞു: 'ഏതൊരുവന് ഒരു പുത്രിയുണ്ടാവുകയും എന്നിട്ട് അവളെ നന്നായി പഠിപ്പിക്കുകയും സംസ്കരിക്കുകയും ചെയ്തുവോ അതുകാരണം പരലോകത്ത് അവന് സ്വർഗം ലഭിക്കുന്നതാണ്.''ഒരാൾക്ക് ഒരു പെൺകുട്ടിയുണ്ടായി. അവളെ അയാൾ കുഴിച്ചുമൂടിയില്ല. അപമാനിച്ചില്ല. ആൺകുട്ടികൾക്ക് അവളേക്കാൾ പ്രത്യേക പരിഗണന നൽകിയില്ല. എങ്കിൽ അയാളെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്' (സുനനു അബി ദാവൂദ് )

ജനിക്കാനുള്ള അവകാശം

പെൺഭൂണഹത്യ[33] വർദ്ദിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സ്ത്രീകൾക്ക് ജീവിക്കാൻ പോലും അവസരം നിഷേധിച്ചിരുന്ന കാലഘട്ടത്തിലായിരുന്നു പ്രവാചകൻ മുഹമ്മദിന്റെ ആഗമനം. അജ്ഞാന കാലത്തെ അറബികൾ പെൺകുട്ടികളെ അപമാനത്തോടെ കണ്ടിരുന്നതായും ജീവനോടെ കുഴിച്ചു മൂടിയിരുന്നതായും ഖുർആൻ പറയുന്നു. 'അവരിലൊരാൾക്ക് ഒരു പെൺകുട്ടി ജനിച്ചതായി സന്തോഷവാർത്ത ലഭിച്ചാൽ കഠിനദുഃഖം കടിച്ചിറക്കിക്കൊണ്ട് അവന്റെ മുഖം കറുത്തിരുണ്ടുപോവുന്നു. അവൻ ആളുകളിൽനിന്ന് മാറി നടക്കുന്നു; ഈ സന്തോഷവാർത്ത ലഭിച്ചതിന് ശേഷം ആരെയും കാണാതിരിക്കാൻ വേണ്ടി. അപമാനം സഹിച്ചുകൊണ്ട് പുത്രിയെ വളർത്തണോ അതോ ജീവനോടെ കുഴിച്ചു മൂടണോ എന്നവൻ ആലോചിച്ചുകൊണ്ടിരിക്കുന്നു' [34]. ഇത്തരമൊരു ഘട്ടത്തിൽ പെൺകുട്ടികളെ കുഴിച്ചുമൂടുന്ന ദുരാചാരം ഇല്ലാതാക്കുകയും ഈ കൊടും ക്രൂരതക്ക് പാരത്രിക ലോകത്ത് ഉത്തരം ബോധിപ്പിക്കേണ്ടിവരുമെന്ന് ഉണർത്തുകയും ചെയ്തു: 'ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുഞ്ഞിനോട് ചോദിക്കപ്പെടുമ്പോൾ; അവൾ എന്ത് തെറ്റിന്റെ പേരിലാണ് വധിക്കപ്പെട്ടത് എന്ന്!'[35] .പെൺകുട്ടികൾ ജനിക്കുന്നത് ദൈവാനുഗ്രഹമായി പഠിപ്പിക്കുകയും സ്വർഗ പ്രവേശനത്തിന് കാരണമാവുന്ന അനുഗ്രഹമാണെന്ന് പ്രവാചകൻ(സ) ഉണർത്തുകയുെ ചെയ്തു. 'ഒരാൾക്ക് രണ്ടു പെൺമക്കളുണ്ടാവുകയും അവരെ അയാൾ നന്നായി പരിപാലിക്കുകയും ചെയ്താൽ അവർ മൂലം അയാൾ സ്വർഗ പ്രവേശനത്തിന് അർഹനായിത്തീരും'[36]

സാമ്പത്തികാവകാശം

'പുരുഷന്മാർ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്ക് വിഹിതമുണ്ട്. സ്ത്രീകൾ സമ്പാദിച്ചതെന്തോ അതിനനുസരിച്ച് അവർക്കും വിഹിതമുണ്ട്'[37]. ഇബ്നു ഹസം(റ) പറയുന്നു: 'വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭർത്താവിനോ അതിനെ എതിർക്കാൻ അവകാശമില്ല'[38]

വൈവാഹികരംഗത്തെ അവകാശം

ഇണയെ തീരുമാനിക്കാനുള്ള അവകാശം ഇസ്ലാം സ്ത്രീക്ക് നൽകുന്നു. അവരുടെ സമ്മതമില്ലാതെ നടത്തപ്പെടുന്ന വിവാഹങ്ങൾ റദ്ദാക്കാനുള്ള അവകാശവും അനുവദിച്ചു നൽകുന്നു. പ്രവാചകൻ(സ) പറഞ്ഞു: 'മകളുടെ മാരനെ തീരുമാനിക്കാൻ രക്ഷിതാവിന് അധികാരമില്ല'[39]. അബ്ദുല്ലാഹിബ്നു ബുറൈദ(റ)യിൽനിന്ന് നിവേദനം: ഒരു യുവതി നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു: 'എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു' ഇതുകേട്ട പ്രവാചകൻ(സ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവൾക്കു നൽകി. അപ്പോൾ ആ സ്ത്രീ പറഞ്ഞു: 'എന്റെ പിതാവിന്റെ പ്രവൃത്തി ഞാൻ അംഗീകരിക്കുന്നു. എന്നാൽ ഞാൻ ഇങ്ങനെ ചെയ്തത് ഇക്കാര്യത്തിൽ പിതാക്കൾക്ക് യാതൊരു അധികാരവുമില്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്' [40]

അനന്തരാവകാശം

'മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ പുരുഷന്മാർക്ക് വിഹിതമുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടുപോയ സ്വത്തിൽ സ്ത്രീകൾക്കും വിഹിതമുണ്ട്' [41]

അവലംബം

വിശുദ്ധ ഖുർ-ആൻ 2:223

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്ത്രീ_ഇസ്ലാമിൽ&oldid=3980939" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ