Jump to content

പിട്രോ ഡെല്ല വെല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിട്രോ ഡെല്ല വെല്ലി

പതിനേഴാം ശതകത്തിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ യാത്രികനാണ് പിട്രോ ഡെല്ല വെല്ലി( 2 ഏപ്രിൽ 1586-21 ഏപ്രിൽ 1652). സുഹൃത്ത് മറിയോ ഷിപ്പാനോവിനുളള കത്തുകളിൽ തന്റെ യാത്രകളെപ്പറ്റി വെല്ലി സവിസ്തരം പ്രതിപാദിച്ചു.[1] , [2],പ്രേമനൈരാശ്യമാണ് യാത്രക്ക് പ്രേരകമായതെന്നു പറയപ്പെടുന്നു.[3]. ജറുസലേമിലേക്കുളള തീർഥയാത്രയായി തുടങ്ങിയ ഉദ്യമം ഒരു വ്യാഴവട്ടക്കാലത്തേക്കു നീണ്ടു നിന്നു.

യാത്രകൾ

ജൂൺ 1614-ൽ വെനീസിൽനിന്ന് കപ്പൽ മാർഗം കോൺസ്റ്റാന്റിനോപ്പിളിലെത്തിയ വെല്ലി അവിടെ ഒരു വർഷം താമസിച്ചതായി കാണുന്നു. റംസാൻ ആഘോഷങ്ങളെക്കുറിച്ച് കത്തുകളിൽ പറയുന്നുണ്ട്. ടർക്കിഷ്, അറബിക്, പേർഷ്യൻ ഭാഷകൾ പഠിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.[3]. സപ്റ്റമ്പർ -ന് കടൽ വഴി അലക്സാണ്ട്രിയയിലേക്കു യാത്രതിരിച്ചു. ഈജിപ്തിൽ ചെലവിട്ട സമയത്ത് ഒരു മമ്മി സ്വന്തമാക്കാൻ വെല്ലി കഴിവതും ശ്രമിച്ചു. പക്ഷെ സാധ്യമായില്ല. ജറുസലേം, ഡമാസ്കസ്, ആലെപ്പോ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചശേഷം ബാഗ്ദാദിലെത്തി. ഇവിടെ വെച്ച് മാനി എന്ന പെൺകുട്ടിയെ വിവാഹം ചെയ്തതായി കാണുന്നു[3]. മാനിയുടെ സൗന്ദര്യത്തെപ്പറ്റി ഡിസമ്പർ 16നു തുടങ്ങി 23നു മുഴുമിച്ച കത്തിൽ വെല്ലി വാചാലനാകുന്നുണ്ട്. പേർഷ്യയിലേക്കുളള യാത്ര ഭാര്യയുമൊന്നിച്ചായിരുന്നു. ഇസ്ഫഹാൻ എന്ന പേർഷ്യൻ നഗരത്തിലെത്തിയ വെല്ലി ഷാ അബ്ബാസിനോടൊന്നിച്ച് പലയിടങ്ങളും സന്ദർശിച്ചു. രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങൾ വെല്ലിയുടെ പരിപാടികളെ സാരമായി ബാധിച്ചു. രോഗബാധിതയായ ഭാര്യ മരണത്തിനിരയായി. പേർഷ്യയിൽ നിന്ന് കടൽമാർഗ്ഗം ഇന്ത്യയുടെ പശ്ചിമതീരത്തെത്തിയ വെല്ലി ഗോവയും വിജയനഗരവും കലികട്ടും സന്ദർശിച്ച വിവരങ്ങളുണ്ട്.ഇന്ത്യയിൽ നിന്ന് മസ്കറ്റ് വഴി ബസ്രയിലേക്കും അവിടന്ന് 1626-ഏപ്രിൽ 4ന് റോമിലെക്കും തിരിച്ചെത്തി. 1650-ൽ വെല്ലി തന്റെ യാത്രക്കുറിപ്പുകളുടെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. 1652-ൽ അദ്ദേഹം നിര്യാതനായി. മറ്റു രണ്ടു ഭാഗങ്ങൾ 1658ലും, 1663ലുമായി മക്കൾ പ്രസിദ്ധീകരിച്ചു.[3]

കേരളത്തെപ്പറ്റി

1624- ഡിസമ്പർ ഇരുപത്തിയൊന്നിന് ആരംഭിച്ച കുറിപ്പിൽ കലികട്ടിലേക്കുളള യാത്രയെപ്പറ്റി സൂചിപ്പിക്കുന്നു.-ന് കലികട്ടിൽ കപ്പലിറങ്ങി. കേരളീയരുടെ അതിലളിതമായ വസ്ത്രധാരണരീതിയെപ്പറ്റിയും കേശാലങ്കാരത്തെപ്പറ്റിയും വർണനകളുണ്ട്. സാമൂതിരിയെ കാണാനും വെല്ലിക്ക് അവസരം ലഭിച്ചു.[1]

അവലംബം

"https://www.search.com.vn/wiki/?lang=ml&title=പിട്രോ_ഡെല്ല_വെല്ലി&oldid=4084463" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ