Jump to content

യെൻ ലിയെങ്കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യെൻ ലിയെങ്കെ  മാർച്ച് 2010

ചൈനീസ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് യെൻ ലിയെങ്കെ (Yan Lianke). (ജനനം 1958). ബീജിംഗ് കേന്ദ്രീകരിച്ച്    സാഹിത്യ പ്രവർത്തനം നടത്തുന്ന യെന്നിന്റെ കൃതികളിലെ സാമൂഹ്യ വിമർശനവും പരിഹാസവും അദ്ദേഹത്തിന്റെ നിരവധി കൃതികൾ നിരോധിക്കുന്നതിനിടയാക്കി. സെൻസർഷിപ്പിൽ നിന്നൊഴിവാകുന്നതിനു വേണ്ടി തന്റെ കഥകളിൽ സ്വയം ചില ഭാഗങ്ങളൊഴിവാക്കിയതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.[1] .[2] അദ്ദേഹത്തിന്റെ നിരവധി രചനകൾ സർക്കാർ നിരോധിച്ചിട്ടുണ്ട്.

ജീവിതരേഖ

ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ജനിച്ചു. 1978 ൽ പട്ടാളത്തിൽ ചേർന്നു. 1985 ൽ ഹെനാൻ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിലും വദ്യാഭ്യാസത്തിലും ബിരുദം നേടി. 1991ൽ പീപ്പിൾസ് ലിബറേഷൻ ആർമി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സാഹിത്യത്തിൽ ബിരുദം നേടി. 

പ്രധാന രചനകൾ

സർവ് ദ പീപ്പിൾ!

Tസാംസ്കാരിക വിപ്ലവ കാലത്തെ ഷണ്ഡനായ ഒരു പട്ടാള ജനറലിന്റെയും അദ്ദേഹത്തിന്റെ സുന്ദരിയായ ഭാര്യയെക്കുറിച്ചുമാണ് ഈ നോവൽ. ആദ്യം ഫ്ലവർ സിറ്റി എന്ന ചൈനീസ് മാസികയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ലൈംഗിക വിവരണങ്ങളുടെ അതി ധാരാളിത്തം കൊണ്ട് വിവാദമായി. ചൈനീസ് സർക്കാർ ഈ മാസികയുടെ 30000 മാസികകൾ വിതരണം ചെയ്യാനനുവദിച്ചില്ല. പിന്നീട് ഈ നോവൽ സർക്കാർ നിരോധിച്ചു.

ഡ്രീം ഓഫ് ഡിങ്ങ് വില്ലേജ്

ഒരു വിധ സഹായവും ലഭിക്കാതെ നരകയാതന അനുഭവിക്കുന്ന എയിഡ്സ് രോഗികളെക്കുറിച്ചാണ് ഈ നോവൽ. ആൽബേർ കാമ്യുവിന്റെ പ്ലേഗ് എന്ന രചനയോടാണ് വിമർശകർ ഈ നോവലിനെ ഉപമിക്കുന്നത്. ഹോങ്കോങിൽ പ്രസിദ്ധീകരിച്ച ഈ രചന ചൈനീസ് സർക്കാർ നിരോധിച്ചു. 

മജ്ജ (Marrow)

യു ഗ്രാമത്തിലെ സ്റ്റോൺ യു (Stone You) എന്നയാളുടെയും നാലാംഭാര്യ യു വിന്റെയും അവരുടെ അംഗപരിമിതികളും ചുഴലിരോഗങ്ങളും ഉള്ള മൂന്ന് പെൺമക്കളുടെയും കഥയാണ് ഈ നോവൽ. മക്കൾക്കാർക്കും പേരില്ല. ഒന്നാം മകൾ, രണ്ടാം മകൾ, മൂന്നാം മകൾ, ഇങ്ങനെയാണ് അവരുടെ വിളിപ്പേരുകൾ. ചൈനീസ് ഭാഷയിൽ പ്രസിദ്ധീകരിച്ചപ്പോൾ ഈ പുസ്തകത്തിന്റെ പേര് മജ്ജയെന്നായിരുന്നില്ല ,"ബലൂ കുന്നുകളിലെ അശരീരി ഗാനങ്ങൾ' (Sky songs of the Balou Mountains) എന്നായിരുന്നു

പുരസ്കാരങ്ങൾ

  • 1998 ലു സുൺ സാഹിത്യ പുരസ്കാരം "ഹുവാങ് ജിൻ ദോംങ്ങ്" (黄金洞).
  • 2001 ലു സുൺ സാഹിത്യ പുരസ്കാരം (年月日).
  • 2005 യാഷോ ഷോക്കാൻ മികച്ച പുസ്തകങ്ങൾക്കുള്ള പുരസ്കാരം.[3]
  • 2005 ലാവോ ഷെ ലിറ്റററി അവാർഡ്《受活》)
  • 2011 മാൻ ഏഷ്യ ലിറ്റററി പ്രൈസ്
  • 2014 ഫ്രാൻസ് കാഫ്ക പ്രൈസ്.[4]
  • 2016 മാൻ ബുക്കർ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ടു
  • 2016 ഡ്രീം ഓഫ് ദ റെഡ് ചേംബർ അവാർഡ്

കൃതികൾ

നോവലുകൾ

ഭാഗികമായ പട്ടിക

Original publicationEnglish publication
Title[5]YearTitleYear
日光流年

Riguang Liunian

2004N/AN/A
受活

Shou Huo

2004ലെനിൻസ് കിസസ്

2012
为人民服务

Wei Renmin Fufu

2005സർവ് ദ പപ്പിൾ!2007
丁庄梦

Ding Zhuang Meng

2006ഡ്രീം ഓഫ് ദ ഡിങ്ങ് വില്ലേജ്

2011
坚硬如水

Jianying Ru Shui

2009N/AN/A
四书

Si Shu

2011ദ ഫോർ ബുക്ക്സ്

2015
炸裂志

Zhalie Zhi

2013ദ എക്സ്പ്ലോഷൻ ക്രോണിക്കിൾസ്

2016[6]
日熄

Ri Shi

2015N/AN/A

അവലംബം

പുറം കണ്ണികൾ

"https://www.search.com.vn/wiki/?lang=ml&title=യെൻ_ലിയെങ്കെ&oldid=3807850" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ