അച്ഛനുറങ്ങാത്ത വീട്

മലയാള ചലച്ചിത്രം

2006ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ അച്ഛനുറങ്ങാത്ത വീട്. ലാൽ ജോസാണ് ചിത്രം സം‌വിധാനം ചെയ്തത്.സൂര്യനെല്ലി പെൺവാണിഭക്കേസിനെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ[1] സലീം കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.പൃഥ്വിരാജ്,മുരളി, മധു വാര്യർ, ഹരിശ്രീ അശോകൻ, രാജൻ പി. ദേവ്, സംവൃതാ സുനിൽ, മുക്ത ജോർജ്ജ്, സുജ കാർത്തിക, ഉഷ, ചേർ‍ത്തല ലളിത തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

അച്ഛനുറങ്ങാത്ത വീട്
സംവിധാനംലാൽ ജോസ്
നിർമ്മാണംറെജി കുത്താഴത്ത്
അഭിനേതാക്കൾസലീം കുമാർ
സം‌വൃത സുനിൽ
പൃഥ്വിരാജ്
മുക്ത ജോർജ്ജ്
റിലീസിങ് തീയതിജനുവരി 2006
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇതിവൃത്തം

തുച്ഛ വരുമാനക്കാരനായ സർക്കാർ ജീവനക്കാരൻ സാമുവലിനെയാണ് സലീം കുമാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹിന്ദു സമുദായാംഗമായിരുന്ന പ്രഭാകരൻ കോളേജ് വിദ്യാഭ്യാസ കാലത്ത് പ്രണയിച്ച ലില്ലിക്കുട്ടി എന്ന പെന്തക്കോസ്ത് വിശ്വാസിയായ പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിനുവേണ്ടി മതം മാറി സാമുവൽ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ലില്ലിക്കുട്ടിയുടെ അകാല മരണത്തെ തുടർന്ന് തുടർന്ന് സാമുവൽ മൂന്നു പെൺ മക്കളുമായി ഹൈറേഞ്ചിലേക്ക് താമസം മാറ്റുന്നു.

സ്കൂൾ വിദ്യാർത്ഥിനിയായ ഇളയമകൾ ലിസിയാമ്മയിലാണ് (മുക്ത) സാമുവലിന്റെ പ്രതീക്ഷയത്രയും. പരീക്ഷയിൽ തോറ്റതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ വിമുഖത കാട്ടുന്ന ലിസിയാമ്മയെ നാട്ടിലെ ബസുടമയുടെ മകൻ വശീകരിച്ച് വലയിൽ വീഴ്ത്തുന്നു. വൈകാതെ ലിസിയാമ്മ പെൺവാണിഭ സംഘത്തിന്റെ വലയിൽ അകപ്പെടുന്നു. ഇതേത്തുടർന്നുണ്ടാകുന്ന സംഭവപരമ്പരകളാണ് ചിത്രത്തിന്റെ ഉള്ളടക്കം.

ഇതും കാണുക

അവലംബം

കുറിപ്പുകൾ


🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ