അരുഷ ദേശീയോദ്യാനം

ടാൻസാനിയയിലെ ദേശീയ ഉദ്യാനം

അരുഷ ദേശീയോദ്യാനം, വടക്കുകിഴക്കൻ ടാൻസാനിയയിലെ അരുഷ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 4566 മീറ്റർ ഉയരമുള്ള ഒരു പ്രമുഖ അഗ്നിപർവ്വതമായ മൌണ്ട് മേരു ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു. ഉദ്യാനത്തിൻറെ വലിപ്പം താരമ്യേന ചെറുതെങ്കിലും മൂന്നു വ്യത്യസ്ത മേഖലകളിലെ വ്യതിരിക്തമായ ഭൂപ്രകൃതിയാൽ വ്യത്യസ്തമാണ്.

അരുഷ ദേശീയോദ്യാനം
Map showing the location of അരുഷ ദേശീയോദ്യാനം
Map showing the location of അരുഷ ദേശീയോദ്യാനം
LocationArusha Region, Tanzania
Coordinates3°15′S 36°50′E / 3.250°S 36.833°E / -3.250; 36.833
Area137 km2 (53 sq mi)
Established1960
Visitors66,808 (in 2012[1])
Governing bodyTanzania National Parks Authority

വന്യജീവികൾ

അരുഷ ദേശീയോദ്യാനം വന്യജീവിവൈവിധ്യത്താൽ സമ്പന്നമാണ്. എന്നാൽ, ടാൻസാനിയയുടെ വടക്കൻ മണ്ഡലത്തിലെ മറ്റ് ദേശീയ ഉദ്യാനങ്ങളിലെ സന്ദർശകർക്കു ലഭിക്കുന്ന അതേ അനുഭവങ്ങൾ സന്ദർശകർ ഇവിടെ പ്രതീക്ഷിക്കരുത്. ദേശീയോദ്യാനത്തിൻറെ വലിപ്പം കുറവായിരുന്നിട്ടും ജിറാഫ്, കേപ്പ് കാട്ടുപോത്ത്, സീബ്ര, വാർത്തോഗ് (പന്നിയുടെ വർഗ്ഗത്തിൽപ്പെട്ട ജന്തു), ബ്ലാക്ക് ആൻഡ് വൈറ്റ് കൊലോബസ് കുരങ്ങ്, നീല കുരങ്ങ്, ഫ്ലമിംഗൊ, ആന, സിംഹം തുടങ്ങി നിരവധി ആഫ്രിക്കൻ മൃഗങ്ങളെ ഇവിടെ കാണുവാൻ സാധിക്കുന്നു. പുള്ളിപ്പുലികളും ഇവിടെയുണ്ടെങ്കിലും അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ.

ചിത്രശാല

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അരുഷ_ദേശീയോദ്യാനം&oldid=3650059" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ