അസാധാരണമായ പെൺപോരാട്ടം

'സമാധാനത്തിന്റെ അമ്മ' എന്നറിയപ്പെടുന്ന ലൈബീരിയൻ സ്ത്രീസമര നായിക ലെയ്‌മാ ബോവിയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ ഗ്രന്ഥമായ Mighty Be Our Powers: How Sisterhood, Prayer and Sex Changed a Nation at Warന്റെ മലയാള വിവർത്തനമാണ്അസാധാരണമായ പെൺപോരാട്ടം. സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടിയും സമാധാനപ്രവർത്തനങ്ങളിൽ സമ്പൂർണ്ണമായി പങ്കെടുക്കുവാനുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും അക്രമരഹിതമായ മാർഗ്ഗങ്ങളിലൂടെ പോരാടിയതിന് 2011'ലെ നൊബേൽ സമാധാന പുരസ്‌കാരത്തിന് ലെയ്മ ബോവി തിരഞ്ഞെടുക്കപ്പെട്ടു. കബനിയാണ് പുസ്തകത്തിന്റെ മലയാള വിവർത്തനം നിർവഹിച്ചിരിക്കുന്നത്.

അസാധാരണമായ പെൺപോരാട്ടം
കവർ
കർത്താവ്ലെയ്‌മാ ബോവി
യഥാർത്ഥ പേര്[Mighty Be Our Powers: How Sisterhood, Prayer and Sex Changed a Nation at War] Error: {{Lang}}: unrecognized language tag: English (help)
പരിഭാഷകബനി
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംഓർമ്മക്കുറിപ്പുകൾ
പ്രസാധകർഡി.സി

ഉള്ളടക്കം =

ആഭ്യന്തര യുദ്ധം തളർത്തിയ ലൈബീരിയയുടെ സമാധാനത്തിനു വേണ്ടിയും സ്ത്രീകളുടെ അവകാശത്തിനു വേണ്ടിയും പ്രവർത്തിക്കുന്ന മുന്നണി പോരാളിയാണ് ലെയ്‌മാ ബോവി.[1] ഗാർഹികപീഡനത്തിന്റെ ഇര കൂടിയായ ലെയ്മ, സമാധാന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പ്രതിസന്ധികളിൽ തളരാതെ ജീവിതത്തെ മുന്നോട്ടു നയിക്കുകയും ചെയ്തു. ലൈബീരിയ അടക്കമുള്ള രാജ്യങ്ങളിലെ സംഘർഷമേഖലകളിലെ പ്രധാന ഇരകളായ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ലെയ്മ നടത്തുന്ന പോരാട്ടങ്ങളുടെ ചരിത്ര രേഖയാണീ ഗ്രന്ഥം. ആഭ്യന്തര യുദ്ധകാലത്ത്‌ കൂലിപ്പട്ടാളവും നിരവധി സ്‌ത്രീകളെ ലൈബീരിയയിൽ അപമാനിക്കുകയുണ്ടായി. മാനം കാക്കാൻ അവർ വനിതകളെ അണിനിരത്തി തെരുവ്‌ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. നിഷ്ഠൂരരായ ഭരണാധികാരികളുടെയും യുദ്ധപ്രഭുക്കളുടെയും യുദ്ധവെറി കണ്ട് മടുത്ത് ലീമാ ബോവി സൈബീരിയയിലെ ഒരു പെണ്ണും കലാപം അവസാനിക്കുന്നതുവരെ പങ്കാളിക്കൊപ്പം കിടക്ക പങ്കിടില്ലെന്ന തീരുമാനത്തിലെത്തുന്നതും അവരുടെ വേറിട്ട സമര രീതിക്ക് ലഭിച്ച വ്യാപകമായ അംഗീകാരവും ഗ്രന്ഥത്തിൽ വിവരിക്കുന്നു.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ