ആബൂനാ പൗലോസ്‌

1992 മുതൽ 2012 വരെ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായിരുന്നു ആബൂനാ പൗലോസ്‌ (3 നവംബർ 1935 – 16 ഓഗസ്റ്റ് 2012). 'എത്യോപ്യയുടെ പാത്രിയർക്കീസും കാതോലിക്കോസും വിശുദ്ധ തെക്ലേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചിഗ്വേയും' എന്നാണ് ഇദ്ദേഹത്തിന്റെ സ്ഥാനനാമം. എത്യോപ്യൻ സഭയുടെ അഞ്ചാമത്തെ പാത്രിയർക്കീസും 62-ആമത്തെ എച്ചിഗ്വേയുമാണ് ഇദ്ദേഹം.[1] അഗോള സഭാ കൗൺസിലിന്റെ ഏഴു പ്രസിഡണ്ടുമാരിൽ ഒരാളായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.

ആബൂനാ പൗലോസ്
എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ ആബൂനയും പാത്രിയർക്കീസും
സഭഎത്യോപ്യൻ ഓർത്തഡോക്സ്‌ സഭ
സ്ഥാനാരോഹണം1992
ഭരണം അവസാനിച്ചത്2012
മുൻഗാമിആബൂനാ മെർക്കാറിയോസ്
വ്യക്തി വിവരങ്ങൾ
ജനന നാമംഗെബ്രെ മേധിൻ
ജനനം(1935-11-03)3 നവംബർ 1935
അഡ്വാ, ടിഗ്രെ പ്രവിശ്യ, എത്യോപ്യ
മരണം16 ഓഗസ്റ്റ് 2012(2012-08-16) (പ്രായം 76)
ആഡിസ് അബാബ, എത്യോപ്യ
വിദ്യാകേന്ദ്രംഹോളി ട്രിനിറ്റി തിയോളജിക്കൽ കോളേജ്
സെയിന്റ് വ്ലാദിമേഴ്സ് തിയോളജിക്കൽ സെമിനാരി
പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരി

ജീവിതരേഖ

1935 നവംബർ 3-ന് എത്യോപിയയിലെ ടിഗ്രെ പ്രവിശ്യയിലെ അഡ്വാ എന്ന സ്ഥലത്തായിരുന്നു ആബൂന പൗലോസിന്റെ ജനനം. ഗെബ്രെ മേധിൻ എന്നായിരുന്നു ആദ്യനാമം. ചെറുപ്പകാലത്ത് തന്നെ സ്വഭവനത്തിനു സമീപത്തുള്ള അബ്ബ ഗരിമ എന്ന സന്യാസാശ്രമത്തിൽ ചേർന്ന അദ്ദേഹം പിന്നീട് വൈദികനായി. പാത്രിയർക്കീസ് ആയിരുന്ന ആബൂന തെയോഫിലോസിന്റെ ശിക്ഷണത്തിൽ ആഡിസ് അബാബയിലെ ഹോളി ട്രിനിറ്റി തിയോളജിക്കൽ കോളേജിൽ തുടർപഠനത്തിനു ചേർന്നു. പിന്നീട് അമേരിക്കയിലെ സെന്റ്‌ വ്ലാദിമിർ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ഉന്നത പഠനത്തിനു ചേർന്നു. തുടർന്ന് അവിടെയുള്ള പ്രിൻസ്ടൻ തിയോളജിക്കൽ സെമിനാരിയിൽ ഡോക്ടറൽ പഠനത്തിനു ചേർന്നെങ്കിലും എത്യോപ്യയിൽ ഉണ്ടായ വിപ്ലവം മൂലം പഠനം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. എത്യോപ്യയിൽ തിരിച്ചു ചെന്ന അദ്ദേഹത്തെ മറ്റു നാല് പേരോടൊപ്പം എപ്പിസ്കോപ്പയായി വാഴിച്ചു. എന്നാൽ അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുമതി ഇല്ലാതെയായിരുന്നു ഈ സ്ഥാനാരോഹണം എന്ന് ആരോപിച്ചു അന്ന് വാഴിക്കപ്പെട്ട അഞ്ചു മെത്രാപ്പോലീത്താമാരെയും ഭരണകൂടം ജയിലിൽ അടച്ചു. ഏതാണ്ട് ഒമ്പത് വർഷകാലം ജയിലിൽ ആയിരുന്നു. 1984-ൽ പ്രിൻസ്ടൻ കോളേജിൽ തിരിച്ചു ചെന്ന് ഡോക്ടറൽ പഠനം പൂർത്തിയാക്കി. 1986-ൽ ആർച്ച് ബിഷപ്പായി സ്ഥാനാരോഹിതനായി. 1992-ൽ ആബൂന പൗലോസ്‌ എന്ന പേരിൽ പാത്രിയർക്കീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

സഭയിൽ വളരെയധികം പരിഷ്കാരങ്ങൾ നടപ്പിലാക്കുവാനും ഇതര ഓർത്തഡോക്സ് സഭകളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും ആബൂനാ പൗലോസ്‌ പരിശ്രമിച്ചു. എത്യോപ്യ എന്ന രാജ്യം വിഭജിച്ച് എറിത്രിയ എന്ന രാജ്യം ഉണ്ടായപ്പോൾ സമാധാനവും സഹവർത്തിത്വവും ഉറപ്പാക്കുവാനുള്ള ശ്രമങ്ങൾ നടത്തി. കോപ്റ്റിക് - എത്യോപ്യൻ സഭകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ച സമാധാന ഉടമ്പടിയുടെ മുഖ്യശില്പിയുമായിരുന്നു ഇദ്ദേഹം.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആബൂനാ_പൗലോസ്‌&oldid=3624313" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ