ആയുഷ് വകുപ്പ് (കേരളം)

ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെ എകോപിപ്പിച്ചുകാണ്ട് കേരള സർക്കാർ 2015 ഓഗസ്റ്റ് 5-നു രൂപീകരിച്ച പുതിയ വകുപ്പാണ് ആയുഷ് വകുപ്പ് (AYUSH Department) [1].കേരളത്തിൻറെ ഈ തനതു ചികിത്സാ സമ്പ്രദായങ്ങളെ വികസിപ്പിക്കുന്നതിനും ഇവയുടെ പ്രാധാന്യം ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിനും വേണ്ടിയാണ് വകുപ്പ് രൂപീകരിച്ചത്.മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് വകുപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.[2].ഈ വകുപ്പിന്റെ രൂപീകരണത്തോടെ ഏറ്റവും ഗുണകരമായതും പ്രകൃതിക്കനുയോജ്യമായതുമായ ചികിത്സാരീതികൾ ഒരു വകുപ്പിനു കീഴിലാകുന്നു.ഇതോടെ കേരളത്തിലെ 23 മെഡിക്കൽ കോളേജുകളും 160 സർക്കാർ ആശുപത്രികളും 2180 ഡിസ്പെൻസറികളും 35 സബ്സെന്ററുകളും ആയുഷ് വകുപ്പിനു കീഴിൽ പ്രവർത്തിക്കും.[1] വകുപ്പിന്റെ ആസ്ഥാന മന്ദിരമായ ആയുഷ് ഭവൻ തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിക്കു സമീപം നിർമ്മിക്കും.[2] ആയുഷ് ഭവന്റെ തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തതും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. [2] ഇന്ത്യയിൽ ആയുഷ് വകുപ്പ് രൂപീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. [2] ഹിമാചൽ പ്രദേശും രാജസ്ഥാനുമാണ് ഇതിനുമുമ്പ് ആയുഷ് വകുപ്പ് രൂപീകരിച്ച മറ്റു സംസ്ഥാനങ്ങൾ.[2]. ആരോഗ്യം,കുടുംബക്ഷേമം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വി. എസ്. ശിവകുമാറാണ് നിലവിൽ ആയുഷ് വകുപ്പും കൈകാര്യം ചെയ്യുന്നത്.(2015 ഓഗസ്റ്റ് പ്രകാരം).[3].

പേരിനു പിന്നിൽ

ആയുഷ് (AYUSH) എന്നത് ആയുർവേദം, യോഗ,പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. [1].

A -Ayurveda (ആയുർവേദം)
Y -Yoga and Naturopathy (യോഗയും പ്രകൃതിചികിത്സയും)
U -Unani (യുനാനി)
S -Siddha (സിദ്ധ)
H -Homoeopathy (ഹോമിയോപ്പതി)

ലക്ഷ്യങ്ങൾ

  • കേരളത്തിൻറെ തനതു ചികിത്സാ സമ്പ്രദായങ്ങളെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക.
  • ആയുഷ് ചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കൽ കോളേജുകളും ഡിസ്പെൻസറികളും സ്ഥാപിക്കുക.
  • ഔഷധ സസ്യങ്ങളിൽ നിന്നും പുതിയ മരുന്നുകൾ നിർമ്മിക്കുക.
  • ഔഷധ മരുന്നുകൾ ലോക വിപണിയിലെത്തിക്കുക വഴി കേരളത്തിൻറെ സമ്പദ്‌വികസനം.
  • പാർശ്വഫലങ്ങളില്ലാത്ത ചികിത്സയും ജീവിതശൈലീരോഗങ്ങളുടെ നിയന്ത്രണവും.
  • രോഗപ്രതിരോധ ചികിത്സാ മേഖലയെ ശക്തിപ്പെടുത്തുക.
  • ആയുഷ് ചികിത്സാരീതികളെ സംബന്ധിച്ച വിദ്യാഭ്യാസ മേഖലയുടെ നിലവാരമുയർത്തുക.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ